വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 317

സമയമുണ്ടല്ലോ…. മനസിലെ വിഷമം മറച്ച് സ്വഭാവികമായ രീതിയില്‍ പറഞ്ഞ് ഒപ്പിച്ചു….

ഹാ…. എന്തായാലും ഓള്‍ ദ ബെസ്റ്റ്…..

താങ്ക്യൂ…. മൂന്ന് മാസം കഴിയാട്ടെ ഞാനും പറയാം…. കണ്ണന്‍ തിരിച്ചടിച്ചു….

ഹാ… സംശയം ഇനി അളിയനോട് ചോദിക്കലോ…. നിധിനളിയന്‍ വിടുന്ന ലക്ഷണമില്ല…..
അപ്പോ നോക്കാ….

അളിയന്‍ അമ്മയും മാത്രമേ അന്ന് വിരുന്നുകാരായി ഉണ്ടാവു… മിഥുനയും ഫാമലിയും രാത്രി തിരച്ചു പോകും. അവര്‍ക്കുള്ള റൂം പറഞ്ഞു കൊടുത്തു. അപ്പോഴാണ് മിഥുനയും വല്യച്ചനും വല്യമ്മയും പോകാന്‍ റെഡിയായി വന്നു.
മിഥുന കണ്ണന്‍റെ അടുത്ത് വന്നു

ടാ… രാവിലെ പറഞ്ഞ പോലെ…. പിന്നെ മോനും മോളും കണ്ണും കണ്ണും നോക്കി ആദ്യരാത്രി ആഘോഷിക്ക് ടോ…. അവള്‍ അവനെ കളിയാക്കി…..

പിന്നെ അധികം മറുപടി കൊടുക്കാന്‍ പറ്റിയില്ല. അവന് അദ്യരാത്രിയുടെ കാര്യമൊര്‍ത്തപ്പോ വല്ലാത്ത ഒരു ഭയവും സംശയവും….

ആദ്യമായാണ് ഒരു പെണ്ണിന്‍റെ കുടെ ഒരു മുറിയില്‍ ഒറ്റയ്ക്ക്… തനിക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുമോ ആവോ…. അങ്ങനെ ഓരോന്ന് ചിന്തിച്ച് വല്യച്ഛന്‍റെ കാര്‍ ഗേറ്റ് കടന്ന് പോകുന്നത് നോക്കി നിന്നു….

കണ്ണാ…. നിനക്ക് നല്ല ക്ഷീണമുണ്ട്…. പോയി കിടക്കാന്‍ നോക്ക്…. അച്ഛന്‍ പിറകില്‍ നിന്ന് പറഞ്ഞു.

കണ്ണന്‍ തിരിഞ്ഞ് റൂമിലേക്ക് നടന്നു. അളിയനെ ഒന്ന് നോക്കിയപ്പോ നടക്കട്ടെ, നടക്കട്ടെ എന്ന ഭാവത്തില്‍ ഒരു ആക്കിയ ചിരി കിട്ടി.

മൂന്ന് മാസം കഴിയട്ടെ, ഇതിനൊക്കെ വെച്ചിട്ടുണ്ട് അളിയന്‍ തെണ്ടി…. എന്ന് മനസില്‍ വിചാരിച്ച് ഗോവണിയിലുടെ മുകളിലേക്ക് നടന്നു കയറി….

 

കണ്ണാ…. പെട്ടെന്ന് താഴെ നിന്ന് ഒരു വിളി

 

വിലാസിനിയാണ്. മുഖത്ത് എന്തോ ദേഷ്യമോ വിഷമമോ അടങ്ങിയ വികാരം…. കണ്ണന്‍ കയറിയ പടികള്‍ താഴെയ്ക്കിറങ്ങി…. വിലാസിനി എന്താണ് പറയുന്നത് കേള്‍ക്കാനായി…..

(തുടരും)

13 Comments

  1. പോരാളീ ,

    അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ്‌ പാർട്ട്‌ കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..

    ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ എത്തുവോ… ?

    1. ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…

      അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️

      1. പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല

        ഇവിടെ ഇപ്പൊ 6 പാർട്ട്‌ അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ്‌ അടുത്തില്ലേ…. അവിടെ ഇട്ട
        12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ്‌ ഇടുന്നത്…..

        1. ആവില്ല…

          അവിടെ അടുത്ത് തന്നെ ഇടും…

          ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…

  2. ༻™തമ്പുരാൻ™༺

    ???

  3. First like&com’t nom eduthu

    1. എങ്കാ പത്താലും നീ താനെ ?
      ???????❤️?

      1. Hahahaha…..

    2. കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
      എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…

      1. അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺

        നല്ല വാക്കുകൾ നന്ദി ജ്വാല ?

Comments are closed.