വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 317

ആരോക്കെയോ വന്നു. കുറച്ചോക്കെ പരിചയപ്പെടുത്തി. പലരെയും നിശ്ചയത്തിന് കണ്ട പരിചയമുണ്ട്. അതുകൊണ്ട് ചിരിച്ച് കണിച്ചു. ഇടയ്ക്ക് രണ്ടുപേരുടെയും കുട്ടുകാര്‍ വന്നു. അവരോടൊപ്പവും ഫോട്ടോ എടുത്തു.

ഉച്ച വരെ ഫോട്ടോ സെക്ഷനുണ്ടായിരുന്നു. അത് കഴിഞ്ഞപ്പോ ചെക്കനും പെണ്ണും ഭക്ഷണം കഴിച്ചു. ഇത്രയ്ക്കയപ്പോഴെ കണ്ണനും ചിന്നുവും ആകെ ക്ഷീണിച്ചു.

വൈകുന്നേരത്തോടെ ക്ഷണിച്ചവരേല്ലാവരും പോയി. ആകെ നിധിനളിയനും നിധിനളിയന്‍റെ അമ്മയും മിഥുനയും അവളുടെ ഫമാലിയും മാത്രമേ നിന്നുള്ളു. അവര്‍ പിറ്റേന്നേ പോകു….

എന്തായാലും അത് കണ്ണന് ഒരു ആശ്വാസമായി. രാത്രി വരെ അവര്‍ ഒന്നിച്ചായിരുന്നു. ഓരോന്ന് സംസാരിച്ചിരുന്നു. വല്യച്ഛനും അച്ഛനും അങ്ങനെ കുറച്ച് പേരുണ്ടായിരുന്നു അവിടെ… ഭക്ഷണത്തിന്‍റെ കാര്യവും കല്യാണനടത്തിപ്പ് ഓക്കെയാണ് ചര്‍ച്ച. എല്ലാം കേട്ട് കണ്ണന്‍ അവിടെ ഇരുന്നു.

കുറച്ച് കഴിഞ്ഞപ്പോ വിലാസിനി അങ്ങോട്ട് എത്തി. രാത്രി ഭക്ഷണത്തിനുള്ള ക്ഷണമാണ്. എതിര്‍ക്കാന്‍ നിന്നില്ല പിറകേ നടന്നു. ഉച്ഛക്ക് ശരിക്ക് കഴിക്കാന്‍ പറ്റിയില്ല. അതുകൊണ്ട് നല്ല വിശപ്പ്….

ഡൈനിംഗ് ഹാളിലേക്ക് ചെന്നപ്പോ ആകെ സ്ത്രീകള്‍. എല്ലാം അറിയാവുന്നവര്‍ തന്നെ പക്ഷേ എന്തോ ഒരു ജ്യാളത. ചിന്നു വന്ന് ടെബിളില്‍ ഇരുപ്പുണ്ട്. സാരി തന്നെയാണ് വേഷം പക്ഷേ രാവിലത്തെ അല്ല… സ്വര്‍ണ്ണങ്ങളും കുറവുണ്ട്. നാണം കൊണ്ടാവും തല താഴ്ത്തിയാണ് ഇരുപ്പ്.

ഞാന്‍ ചെന്ന് അവള്‍ക്ക് എതിരെയുള്ള ചെയറില്‍ ഇരുന്നു.

ഇതെന്താ അവിടെ ഇരിക്കുന്നേ…. ഇവിടെ വന്നിരിക്ക്…. നിധിനളിയന്‍റെ അമ്മയാണ്. ചിന്നുവിന്‍റെ അടുത്തുള്ള ചെയര്‍ ചൂണ്ടി അവര്‍ പറഞ്ഞു. അത് കേട്ട് കണ്ണന്‍ വിലാസിനിയെ നോക്കി. പോയി ഇരിക്കാന്‍ വിലാസിനി അംഗ്യം കാട്ടി. കണ്ണന്‍ അവളുടെ അടുത്തുള്ള ചെയറില്‍ പോയി ഇരുന്നു. അവളിപ്പോഴും അവനെ നോക്കുന്നില്ല.

ഇനി വല്ല ദേഷ്യമുണ്ടോ… കണ്ണന്‍ ചിന്തിച്ചു…. ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരുടെയും ഇടയില്‍ എങ്ങനെയാ…. ആകെ മൊത്തം നിശബ്ദത…

നിങ്ങളാരും ഇരിക്കുന്നില്ലേ…. കണ്ണന്‍ നിശബ്ദതയ്ക്ക് വിരാമമിട്ട് കുടി നിന്നവരോട് ചോദിച്ചു….

ഇല്ല മോന്‍ കഴിച്ചോ… ഞങ്ങള്‍ അത് കഴിഞ്ഞ് കഴിച്ചോളാം…. മിഥുനയുടെ അമ്മ പറഞ്ഞു.

ഇരുന്ന ഉടനെ വിഭവങ്ങള്‍ എല്ലാം വിളമ്പി. ഞങ്ങള്‍ കഴിക്കാന്‍ തുടങ്ങി. വിശപ്പുള്ളത് കൊണ്ട് പെട്ടെന്ന് കഴിച്ച് തീര്‍ന്നു. കണ്ണന്‍ കൈ കഴുകി ആരെയും നോക്കാതെ പുറത്തേക്ക് നടന്നു. വീണ്ടും അളിയന്‍റെ ഒപ്പം….

അപ്പോഴെക്കും ബാക്കിയുള്ളവര്‍ കഴിക്കാന്‍ പോയി. നിധിനളിയനും. കണ്ണന്‍ പൂമുഖത്ത് തനിച്ചായി. അവിടെ ഓരോന്ന് ചിന്തിച്ച് ഇരുന്നു.
കുറച്ച് കഴിഞ്ഞപ്പോ അളിയന്‍ കഴിച്ച് വന്നു.

അളിയാ എന്താ ഇനി പരുപാടി…. നിധിന്‍ ചോദിച്ചു.

ഇനിയെന്താ…. കിടക്കണം….. കണ്ണന്‍ സ്വഭാവികമായി മറുപടി പറഞ്ഞു.

നേരിട്ട് കിടത്തതിലേക്കാണോ…. നിധിന്‍ വീണ്ടും കുത്തി ചോദിച്ചു. അപ്പോഴാണ് അളിയന്‍ ഉദ്ദേശിച്ച കാര്യം മനസിലായത്… അളിയന് ജാതകപ്രശ്നമൊന്നുമറിയില്ല…. അളിയനോട് ആകെ പറയാത്ത കാര്യം ചിലപ്പോള്‍ അതാവും….

അളിയാ… ഇന്നെന്തായാലും വയ്യ… നല്ല ക്ഷീണം…. ബാക്കി പിന്നെ….

13 Comments

  1. പോരാളീ ,

    അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ്‌ പാർട്ട്‌ കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..

    ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ എത്തുവോ… ?

    1. ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…

      അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️

      1. പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല

        ഇവിടെ ഇപ്പൊ 6 പാർട്ട്‌ അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ്‌ അടുത്തില്ലേ…. അവിടെ ഇട്ട
        12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ്‌ ഇടുന്നത്…..

        1. ആവില്ല…

          അവിടെ അടുത്ത് തന്നെ ഇടും…

          ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…

  2. ༻™തമ്പുരാൻ™༺

    ???

  3. First like&com’t nom eduthu

    1. എങ്കാ പത്താലും നീ താനെ ?
      ???????❤️?

      1. Hahahaha…..

    2. കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
      എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…

      1. അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺

        നല്ല വാക്കുകൾ നന്ദി ജ്വാല ?

Comments are closed.