വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 317

ധാര്‍മ്മേടത് തീരുമേനിയാണ് പൂജാരിയായി വന്നത്. ഒരുപാട് തിരക്കുള്ള ആളാണ്. പക്ഷേ കണ്ണന്‍റെ അച്ഛനും അമ്മയും പറഞ്ഞാല്‍ വരാതിരിക്കാന്‍ കഴിയില്ല. അദ്ദേഹം പുജകള്‍ തുടങ്ങി. കണ്ണന്‍ അയളുടെ മുഖത്തേക്ക് ഒന്ന് നോക്കി.

കോളേജ് കഴിഞ്ഞ് അടിച്ചുപൊളിച്ച് നടക്കേണ്ട തന്നെ പിടിച്ച് കെട്ടിക്കാന്‍ കുട്ടുനിന്ന പ്രതിയെ പോലെ അയളെ കുറച്ച് നേരം നോക്കി നിന്നു.

അയള്‍ തിരിഞ്ഞ് നോക്കിയില്ല. ഹോമകുണ്ഡതനു മുന്നില്‍ മന്ത്രങ്ങള്‍ ഉരുവിട്ട് ഇരിക്കുകയായിരുന്നു അദ്ദേഹം…. അപ്പോഴെക്കും അടുത്ത ശല്യങ്ങള്‍ എത്തി. ഫോട്ടോഗ്രഫേര്‍സ്. മര്യദയ്ക്ക് ഒന്നു കല്യാണം കഴിക്കാനുള്ള സമധാനം അതോടെ പോയി. അങ്ങിനെ ചെയ്യ് ഇങ്ങിനെ ചെയ്യ് എന്നോക്കെ പറഞ്ഞ് കഷ്ടപെടുത്തികൊണ്ടിരിക്കുന്ന ടീംസാ…

ഒമ്പതെ മുക്കലായപ്പോള്‍ ചിന്നുവിന്‍റെ വീട്ടില്‍ നിന്നും നിധിനളിയന്‍റെ കാര്‍ എത്തി. കാര്‍ മുറ്റത്തേക്ക് കയറ്റി നിര്‍ത്തി. പുറകില്‍ നിന്ന് സാരിയുടുത്ത് ചിന്നുവിറങ്ങി. ചുവപ്പില്‍ ഡോള്‍ഡന്‍ ഡിസൈനുള്ള സാരി. മാലകളും വളകളും അരപട്ടയും നെറ്റിചുട്ടിയുമായി കണ്ണന്‍റെ ചിന്നു.

അമ്പലത്തിലോക്കെ ചുമരില്‍ കൊത്തിവെച്ച പ്രതിമകള്‍ പോലെയായിരുന്നു അവള്‍. സാരിയില്‍ അവളുടെ ശരീരവടിവും അംഗലാവണ്യവും എടുത്ത് കാണുന്നു. മൈലാഞ്ചിയിട്ട കൈകള്‍. ആ കൈകളില്‍ പൂജയ്ക്കുള്ള സാധാനങ്ങള്‍. മുഖത്ത് ഇടയ്ക്ക് പുഞ്ചിരി വരുന്നു. അവള്‍ പയ്യെ പയ്യെ മണ്ഡപത്തിനടുത്തേക്ക് നടന്നു വരുന്നു. കുടെ അവളുടെ ബന്ധുകളുണ്ട്. സ്റ്റേജിന്‍റെ ഇരുവശങ്ങളിലും കസേരയില്‍ ഇരിക്കുന്നവര്‍ നടന്നുവരുന്ന അവളെ തന്നെ നോക്കി നിന്നു. പിന്നെ കുടെയുള്ളവരോടെ എന്തോ സ്വകാര്യവും പറയുന്നുണ്ട്.

കണ്ണന്‍ ആദ്യമായാണ് അവളെ സാരിയില്‍ കാണുന്നത്. സാരിയുടുത്ത് വരുന്ന അവളെ ആധ്യമായി കാണുന്ന പോലെ കണ്ണന്‍ നോക്കി നിന്നു. അവളുടെ സൗന്ദര്യം നോക്കി അങ്ങിനെ ഇരുന്നു.

സ്വന്തം ഭാര്യയാവുന്ന പെണ്ണാണ്. മയത്തില്‍ നോക്ക്…. പിറകില്‍ നിന്നിരുന്ന മിഥുന പതിയെ അവന്‍റെ കാതില്‍ പറഞ്ഞു. അപ്പോഴാണ് അവന്‍ സ്വബോധത്തിലേക്ക് വന്നത്.

ചിന്നുവും പരിവാരങ്ങളും നടന്ന് മണ്ഡപത്തിലേക്ക് കയറി. നിധിനളിയന്‍ കണ്ണന്‍റെ ഭാഗത്തേക്ക് മാറി നിന്നു. കണ്ണന്‍ അവനെ നോക്കി പുഞ്ചിരിച്ചു. അവന്‍ തിരിച്ചും. കണ്ണനടുത്തായി അവളെ ഇരുത്തി. കണ്ണന്‍ പതിയെ അവളെ ഒന്നു നോക്കി. അവിടെ നിന്ന് മറുപടിയൊന്നുമില്ല. ടെന്‍ഷനും നാണവും എല്ലാം അവളുടെ മുഖത്ത് ഉണ്ട്.

ചിന്നു…. ഒന്നു നോക്കുക പോലും ഇല്ലാതായപ്പോള്‍ കണ്ണന്‍ പതിയെ അവളെ വിളിച്ചു… അവള്‍ പതിയെ അവനെ നോക്കി.

ഒന്ന് ചിരിച്ചുടെ…. കണ്ണന്‍ വീണ്ടും ചോദിച്ചു. അത് കേട്ടപ്പോള്‍ ചിന്നു ഒരു ചിരി വരുത്താന്‍ ശ്രമിച്ചു.

തിരുമേനി പൂജയില്‍ മുഴുകി. മണ്ഡപത്തിന് ചുറ്റും നിറച്ച് ആളുകള്‍. കണ്ണന്‍റെയും ചിന്നുവിന്‍റെയും കുടുംബക്കാരാണ്. ഹോമകുണ്ഡത്തില്‍ നിന്ന് പുക ഉയരുന്നുണ്ട്.

സമയമായി….. താലി അണിയിച്ചൊളു…. തിരുമേനി കണ്ണനെ നോക്കി ഉത്തരവിട്ടു.

പുജിച്ച് വെച്ച താലി അവന്‍ എടുത്ത് അവളുടെ കഴുത്തിലേക്ക് കൊണ്ടുപോയി. നെഞ്ചില്‍ കൈകുപ്പി കണ്ണുകള്‍ അടച്ച് ഒരു ശില്‍പം പോലെ ചിന്നു ഇരുന്നു. കണ്ണന് കയ്യ് ചെറുതായിട്ട് വിറക്കുന്നുണ്ടോ എന്ന് സംശയമുണ്ടായിരുന്നു. എങ്ങിനെയോ താലി കഴുത്തില്‍ കെട്ടി. അവളുടെ പിറകിലുള്ള ആരോ ആണ് ശരിക്ക് കെട്ടാന്‍ സഹായിച്ചത്. പിന്നെ സിന്ദുരം തൊടിച്ചു. കൈപിടിച്ച് വലംവെച്ചു. അങ്ങിനെ ചടങ്ങുകള്‍ മുറയ്ക്ക് നടന്നു.

ചടങ്ങ് കഴിഞ്ഞപ്പോ തീരുമേനിയും ഹോമകുണ്ഡവും സാധാനങ്ങളും സ്ഥലം കാലിയാക്കി. ഇനി ഫോട്ടോ സെക്ഷനാണ്.

13 Comments

  1. പോരാളീ ,

    അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ്‌ പാർട്ട്‌ കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..

    ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ എത്തുവോ… ?

    1. ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…

      അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️

      1. പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല

        ഇവിടെ ഇപ്പൊ 6 പാർട്ട്‌ അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ്‌ അടുത്തില്ലേ…. അവിടെ ഇട്ട
        12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ്‌ ഇടുന്നത്…..

        1. ആവില്ല…

          അവിടെ അടുത്ത് തന്നെ ഇടും…

          ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…

  2. ༻™തമ്പുരാൻ™༺

    ???

  3. First like&com’t nom eduthu

    1. എങ്കാ പത്താലും നീ താനെ ?
      ???????❤️?

      1. Hahahaha…..

    2. കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
      എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…

      1. അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺

        നല്ല വാക്കുകൾ നന്ദി ജ്വാല ?

Comments are closed.