വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 317

അതേ സമയം ചീന്നുവിന് വൈകി വരുന്ന ഫസ്റ്റ് സെമസ്റ്റര്‍ എകസാമിന്‍റെ ചൂടിലായിരുന്നു. പല പ്രശ്നങ്ങളായി മാറ്റി മാറ്റി വെച്ചുകൊണ്ടിരുന്ന എക്സാം തീരാനായി മൂന്നാഴ്ചയ്ക്കടുത്ത് വേണ്ടി വന്നു.

കുറച്ച് നേരത്തെ ഫോണ്‍കോളുകളായിരുന്നു ഈ സമയത്ത് രണ്ടുപേരുടെയും പ്രണയനിമിഷങ്ങള്‍.

അതിനിടെ ഒരു ദിവസം നിശ്ചയം അങ്ങ് നടന്നു. ആകെ കുടുബകാര്‍ മാത്രമായി ഒരു ചടങ്ങ്. എല്ലാവരുടെയും മുന്നില്‍ ഉടുത്തുരുങ്ങി അവര്‍ ഒരു കാഴ്ച വസ്തുകളെ പോലെ നിന്നു. അന്ന് ചിന്നു ഒരു ചന്ദനകളറുള്ള ഹാഫ് സാരിയാണ് ഉടുത്തത്, മുഖത്ത് ഇത്തിരി മേക്കപ്പോക്കെ ഉണ്ടായിരുന്നു. കണ്ണന്‍ ഒരു ഗ്രീന്‍ കളര്‍ ചുബയും കറുപ്പ് കരയുള്ള വെള്ള മുണ്ടുമായികുന്നു….

ആ ചടങ്ങോട് ഫാമലിക്കാരുമായി ഒരു പരിചയം ആയി. നിധിനളിയനും മിഥുനയും മൊക്കെ ഉണ്ടായിരുന്നു. എല്ലാവരെയും പരിചയപ്പെടുത്തുന്നത് തന്നെ ഒരു വലിയ ടാസ്ക് ആയിരുകുന്നു. എങ്ങിലും പ്രശ്നങ്ങളൊന്നും കുടാതെ ആ ചടങ്ങ് അവസാനിച്ചു.
ഈ ചടങ്ങോട് കൂടി നിധിനളിയന്‍ കണ്ണന്‍റെ ബെസ്റ്റിയാവുകയായിരുന്നു. അതിനുശേഷം ഫോണിലുടെയും മേസേജിലുടെയും അവര്‍ കുടുതല്‍ അടുക്കുകയും മനസിലാക്കുകയും ചെയ്തു.

ഒരു പക്ഷേ അടുത്ത കാലത്ത് കണ്ണന് കിട്ടിയ ഏറ്ററ്വും മുകച്ച ഒരു ബോയ് ഫ്രണ്ട് ഒരു പക്ഷേ നിധിനയായിരിക്കും. രണ്ടു വയസ്സിന്‍റെ വ്യത്യാസമുണ്ടേങ്കിലും അവര്‍ ഒരു ക്ലാസ്മേറ്റ്സ് പോലെ അടുക്കുകയായിരുന്നു.

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കൊഴിഞ്ഞുപോയികൊണ്ടിരുന്നു. നിറമുള്ള കോളേജില്‍ ഒരു അദ്ധ്യായനവര്‍ഷം കുടെ അവസാനിച്ചു.

പുതിയ പ്രതിക്ഷകളും ഒരുപാട് ഓര്‍മകളുമായി ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ കോളേജ് വിട്ടിറങ്ങി. കണ്ണിരും കിനാക്കളും പ്രതിക്ഷയും പ്രത്യശയുമായി അവര്‍ അവരുടെ കോളേജ് വിട്ടിറങ്ങി. നമ്മുടെ വൈഷ്ണവും….

ഇനി വെറും പതിനഞ്ച് ദിവസം മാത്രം കല്ല്യാണത്തിന്. വൈഷ്ണവം എന്ന നാട്ടിലെ പ്രധാന പ്രമാണിയുടെ വീടിലെ ഏക അനന്തരവകാശിയുടെ കല്ല്യാണമാണ്. നാടും നാട്ടുകാരെയും അറിച്ചുകൊണ്ടുള്ള വലിയ ഒരു കല്ല്യാണമായിരുന്നു.

ഒരാഴ്ച മുമ്പ് തന്നെ പന്തലിന്‍റെ പണി തുടങ്ങി. വീടിന്‍റെ മുറ്റവും തൊടിയുടെ ഭാഗങ്ങളും അടങ്ങുന്ന വലിയ കല്ല്യാണപന്തല്‍. മുറ്റത്ത് ഒരു ഭാഗത്ത് കല്ല്യാണമണ്ഡപം…. ആകെ മൊത്തം ബഹളം. തിരക്കുകളില്‍ പെട്ട് ഗോപകുമാറും വൈഷ്ണവും…

ദിനങ്ങള്‍ കുറഞ്ഞ് കുറഞ്ഞ് വന്നു. തിരക്കില്‍ പെട്ട് കണ്ണനും ചിന്നുവിനും ഒന്ന് മിണ്ടാനോ കാര്യങ്ങള്‍ ചോദിച്ചറിയാനോ ഉള്ള സമയം പോലും കിട്ടാതെയായി.

അങ്ങിനെ കല്യാണതലേന്നെത്തി. വൈഷ്ണവത്തില്‍ ആകെ ജനത്തിരക്കായിരുന്നു. കസിന്‍സും മറ്റഅ കുടുംബകാരും. ചെറുതായി തിരക്കു കുറഞ്ഞപ്പോ കണ്ണന്‍ ചിന്നുവിനെ വിളിച്ചു. സാധാരണയില്‍ കുറച്ചധികം നേരം സംസാരിച്ചു. അധികവും കല്ല്യാണവിശേഷം തന്നെയായിരുന്നു. ഏതാനും മണിക്കുറിനുള്ളില്‍ ഫോണിന് അപ്പുറത്തുള്ള ആള്‍ തന്‍റെ ഒപ്പമാവും…. കുറച്ച് നേരത്തെ സംസാരത്തിന് ഇടയിലേക്ക് കസിന്‍സ് കയറി വന്നു എല്ലാം കൊളമാക്കി. അവരുടെ ശല്യം കാരണം ഫോണ്‍ വേക്കണ്ട സ്ഥിതിയായി….

കണ്ണന്‍ രാത്രി ഭക്ഷണത്തിന് ശേഷം കസിന്‍സിന് ഒപ്പം ഇരുന്നു. കല്ല്യാണചെക്കനെ കളിയാക്കാനും കളിച്ചും ചിരിച്ചും കുറച്ചധികം സമയം.

എന്നാല്‍ പതിനൊന്ന് മണിയായപ്പോള്‍ വിലാസിനി നാളത്തെ കല്യാണചെക്കനെ നിര്‍ബന്ധിച്ച് കിടക്കാന്‍ പറഞ്ഞയച്ചു.

പിറ്റേന്ന് കല്യാണദിനം…. സൂര്യന്‍ ഉണരും മുമ്പ് അലറാം പതിവ് പോലെ അടിച്ചു. തിരക്കിനിടയില്‍ അലറാം ഓഫാക്കാന്‍ മറന്നിരുന്നു തലേന്ന് അതോടെ ഉറക്കം പോയി. പത്ത് മണിക്കാണ് മുഹൃര്‍ത്തം. അതുവരെ വേറെ പരുപാടിയൊന്നുമില്ല…. ചുമ്മ കണ്ണ് തുറന്ന് കിടന്നു.

13 Comments

  1. പോരാളീ ,

    അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ്‌ പാർട്ട്‌ കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..

    ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ എത്തുവോ… ?

    1. ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…

      അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️

      1. പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല

        ഇവിടെ ഇപ്പൊ 6 പാർട്ട്‌ അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ്‌ അടുത്തില്ലേ…. അവിടെ ഇട്ട
        12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ്‌ ഇടുന്നത്…..

        1. ആവില്ല…

          അവിടെ അടുത്ത് തന്നെ ഇടും…

          ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…

  2. ༻™തമ്പുരാൻ™༺

    ???

  3. First like&com’t nom eduthu

    1. എങ്കാ പത്താലും നീ താനെ ?
      ???????❤️?

      1. Hahahaha…..

    2. കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
      എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…

      1. അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺

        നല്ല വാക്കുകൾ നന്ദി ജ്വാല ?

Comments are closed.