എന്നാല്‍ എന്തായാലും വരണം….
നോക്കാമെന്ന് പറഞ്ഞില്ലേ…
ശരി…. വാ പോകാം..
അങ്ങിനെ അവളെ വീട്ടിലാക്കി അവന്‍ വൈഷ്ണവത്തിലേക്ക് പൊന്നു….
പിന്നെ അവര്‍ കാണുന്നത് ക്രിക്കറ്റ് മാച്ച് ഡേ ആണ്. അന്നത്തോടെയാണ് അവളുടെ ക്ലാസിലുള്ളവര്‍ ഇവരുടെ അടുപ്പത്തെ അറിയുന്നത്….
എതിര്‍ ടീമിന്‍റെ ഗ്രൗണ്ടിലായത് കൊണ്ട് ഗ്യാലറി കണ്ണന്‍റെ ടീമിന്‍റെ എതിരായിരുന്നു.
ടോസ് കിട്ടിയ കണ്ണന്‍റെ ടീം ബാറ്റിംഗ് എടുത്തു. രണ്ടമത്തെ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. വണ്‍ഡൈണായി വൈഷ്ണവ് ഇറങ്ങി.
തുടക്കം മുതലെ അക്രമണബാറ്റിംങായിരുന്നു കാഴ്ചവെച്ചത്. 18 ബോളില്‍ 6 ഫോറും 2 സിക്സുള്‍പടെ തന്‍റെ ഫിഫ്റ്റി നേടിയെടുത്തു.
ആ സന്തോഷത്തില്‍ ചിന്നു എഴുന്നേറ്റ് നിന്ന് കൈയടിച്ചു. എല്ലാവരും വിഷമിച്ചിരിക്കുന്ന തങ്ങളുടെ ഗ്യാലറിയില്‍ ഒരാള്‍ മാത്രം എഴുന്നേറ്റ് നിന്ന് കൈയടിച്ചത് എല്ലാവരും അത്ഭുതത്തോടെ നോക്കി. ഫിഫറ്റി നേടിയതില്‍ ബാറ്റ് ഉയര്‍ത്തി തന്‍റെ ടീം മെമ്പര്‍സിനെ അഭിവാദ്യം ചെയ്തു. പിന്നെ ചിന്നുവിനെയും അഭിവാദ്യം ചെയ്തു.
പിന്നെയും ബാറ്റിംഗ് ആരംഭിച്ച വൈഷ്ണവ് പക്ഷേ പങ്കാളിയുടെ പിഴവ് കാരണം റണൗട്ടായി…. 28 ബോളില്‍ 77 റണ്‍സ്.
നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണൗട്ടാവുന്നത് എന്ത് കഷ്ടമാണ്….
പത്ത് ഓവറില്‍ 147 എന്ന കുറ്റന്‍ ടാര്‍ഗേറ്റ് ഏതിര്‍ടീമിന് അവര്‍ സെറ്റ് ചെയ്തു. മറുപടി ബാറ്റിംങിന് ഇറങ്ങിയ ഗ്രിഷ്മയുടെ കോളേജ് ടീമും അതേ നാണയത്തില്‍ തന്നെയാണ് തിരിച്ചടിച്ചത്. അതോടെ ഗ്യാലറി കരഘോഷങ്ങള്‍ നിറഞ്ഞു. രഹനേഷ് എന്ന ടീം ക്യപ്റ്റന്‍ കുടെയായ ബാറ്റ്സ്മാന്‍ കത്തികയറി. എന്നാല്‍ വൈഷ്ണവിന്‍റെ ടീം നീശ്ചിത ഇടവേളകളില്‍ എതിര്‍വശത്ത് വിക്കറ്റ് എടുത്തുകൊണ്ടിരുന്നു. കീപ്പറായ വൈഷ്ണവ് രണ്ടു ക്യാച്ചും ഒരു സ്റ്റേമ്പിങിലും പങ്കുചേര്‍ന്നു.
വീറും വാശിയും നിറഞ്ഞ മത്സരത്തില്‍ 6 റണ്‍സിനാണ് വൈഷ്ണവിന്‍റെ ടീം ജയിച്ചത്. എന്നാല്‍ അവസാന വിക്കറ്റില്‍ ക്യാച്ചിന് ഡൈവ് ചെയ്ത വൈഷ്ണവിന്‍റെ ഇടത് കൈയിന്‍റെ മുട്ടിന്‍റെ മുകള്‍ ഭാഗം നിലത്ത് ഉരച്ച് തോലി പോയി. അതോടെ ചോര അവിടെ നിന്ന് ഉഴുകാന്‍ തുടങ്ങി. അതുകൊണ്ട് അധികം വിജയഘോഷത്തിന് അവന് നില്‍ക്കാന്‍ സാധിച്ചില്ല.
തങ്ങളുടെ ഡ്രസിംങില്‍ റൂമില്‍ മുറിവിന് സ്പ്രേ അടിക്കുന്നതിനിടയിലാണ് ചിന്നു അങ്ങോട്ട് കയറി വരുന്നത്. ഇടത് കൈ ചോരയില്‍ നില്‍ക്കുന്നത് കണ്ട് അവള്‍ നന്നായി പേടിച്ചിട്ടുണ്ട്. അവള്‍ റൂമിന് പുറത്ത് നിന്ന് ഉള്ളിലേക്ക് ദയനീയമായി നോക്കി നിന്നു. സ്പ്രേയുടെ നീറ്റലില്‍ കണ്ണടച്ച് നിന്നിരുന്ന കണ്ണന്‍ കണ്ണ് തുറന്നപ്പോഴാണ് വാതിലില്‍ നില്‍ക്കുന്ന ചിന്നുവിനെ കണ്ടത്.
അവളുടെ മുഖത്തും വിഷമം കാണാന്‍ അവന് സാധിച്ചു. അവന്‍ രണ്ട് കണ്ണ് അടച്ച് കുഴപ്പമില്ല എന്ന് കാണിച്ചു.
സ്പ്രേ അടിച്ച് കഴിഞ്ഞ് കുടെ ഉള്ളവരോട് ഇപ്പോ വരാമെന്ന് പറഞ്ഞ് അവന്‍ അവളുടെ അടുത്തേക്ക് നടന്നു….
എന്തുപറ്റി മുഖമാകെ ഒരു വിഷമം…. കണ്ണന്‍ അവളോട് ചോദിച്ചു….
അല്ല ഈ മുറി…. കൈയിലെ മുറിയെ ചുണ്ടി അവള്‍ ചോദിച്ചു….
ഓ… ഇതോ… കമ്പനിപെയ്ന്‍റ് ഇളകിയതാ…. ഇടനെ പുതിയത് വന്നോളും…. ഇതൊക്കെ സര്‍വ്വസാധാരണം എന്ന മട്ടില്‍ അവന്‍ മറുപടി നല്‍കി….
വേദനയുണ്ടോ….. അവള്‍ അല്‍പം ദുഃഖഭാവത്തില്‍ ചോദിച്ചു….
????.
♥️❤️???
പോരാളീ ,
അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ് പാർട്ട് കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..
ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ് എത്തുവോ… ?
ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…
അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️
പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല
ഇവിടെ ഇപ്പൊ 6 പാർട്ട് അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ് അടുത്തില്ലേ…. അവിടെ ഇട്ട
12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ് വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ് ഇടുന്നത്…..
ആവില്ല…
അവിടെ അടുത്ത് തന്നെ ഇടും…
ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…
???
❤️???????
First like&com’t nom eduthu
എങ്കാ പത്താലും നീ താനെ ?
???????❤️?
Hahahaha…..
കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…
അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺
നല്ല വാക്കുകൾ നന്ദി ജ്വാല ?