വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 317

എന്തായലും വാ… നമ്മുക്ക് കാഴ്ച കാണാം….

അവര്‍ പൊത്തി പിടിച്ച് പാറ മുകളില്‍ കയറി….. ചുറ്റും നോക്കി. അവിടെ നിന്ന് നോക്കിയാല്‍ ചുറ്റും ആകാശം മാത്രം…. താഴ് വാരം ശരിക്കും കാണാം. പാടവും അമ്പലവും സ്കൂളും മരങ്ങളും കുളവും അങ്ങിനെ എല്ലാം കാണാം… റോഡിലുടെ ഒരു ബസ്സ് പോവുന്നുണ്ട്. പിന്നലെ കുറെ കാറും ബൈക്കുകളും….

ആ കാഴ്ചകള്‍ കണ്ട് ചിന്നുവിന്‍റെ മുഖം സന്തോഷം കൊണ്ട് വിരിഞ്ഞു. ഒരുപാട് നാള്‍ കാത്തിരുന്ന കാഴ്ച. എറ്റവും ഉയരത്തില്‍ കയറിയ പോലെ… നാലു ഭാഗത്തും നോക്കത്താ ദൂരത്തോളം ഭൂമി നിണ്ടു കിടക്കുന്നു. അവള്‍ സന്തോഷം കൊണ്ട് തുള്ളി ചാടി. മുഖത്ത് പുഞ്ചിരി വന്നു. കണ്ണന്‍ അവളുടെ സന്തോഷം കണ്ട് രസിച്ചു.

നോക്ക് കണ്ണേട്ടാ… എന്ത് ഭംഗിയാ… ഹോ…. അവള്‍ വിളിച്ചു പറഞ്ഞു.

മ്…. കണ്ണന്‍ ഒന്ന് മുളിയെ ഉള്ളു…

അത് ചിന്നു ശ്രദ്ധിച്ചു…. അവള്‍ പതിയെ ചോദിച്ചു

എന്താ… കണ്ണേട്ടന് ഇഷ്ടമായില്ലേ… ഇവിടെ….

ഇതിലും വലിയ സ്ഥലങ്ങള്‍ കണ്ടതിനാല്‍ ഇത് അത്ര ഭംഗിയായി തോന്നിയില്ല… അതാവും… കണ്ണന്‍ പറഞ്ഞു…

അത് ഏതാ സ്ഥലം…. ചിന്നു സംശയം ചോദിച്ചു….

ദുര്‍ഗ്ഗസ്ഥാന്‍…. കണ്ണന്‍ പറഞ്ഞു…

അതെവിടെയാ….

പഞ്ചാബില്‍….

പഞ്ചാബിലോ….

ഹാ… പണ്ട് പോയപ്പോള്‍ കണ്ടതാ….

എന്നെയും കൊണ്ടുപോവുമോ….

എന്തായാലും ഇപ്പോ പറ്റില്ല… കല്യാണം കഴിഞ്ഞിട്ട് നോക്കാം…

ഹാ… മതി….

പിന്നെയും എന്തൊക്കെയോ സംസാരിച്ചാണ് അവിടെ നിന്ന് ഇറങ്ങാന്‍ പോന്നത്…. ഓഫീസേര്‍സിനെ കണ്ട് പോവുന്ന കാര്യം പറഞ്ഞാണ് ഇറങ്ങിയത്.
കയറുന്ന അത്ര സുഖമുള്ളതായിരുന്നില്ല ഇറങ്ങുന്നത്. ബൈക്ക് കണ്ട്രോള്‍ ചെയ്യാന്‍ നല്ല ബുദ്ധിമുട്ടായിരുന്നു.

അടിവാരം എത്തിയപ്പോള്‍ അവര്‍ ഒന്ന് നിര്‍ത്തി. ഒരു ചായ കുടിക്കാന്‍ നിര്‍ത്തി… ചായ കുടിയ്ക്ക് ഇടയില്‍ അവന്‍ അവളോട് സംസാരിച്ചു.

ചിന്നു…. അടുത്തയാഴ്ച ഞാന്‍ നിന്‍റെ കോളേജില്‍ വരുന്നുണ്ട്…

എന്‍റെ കോളേജിലോ….. എന്തിന്… ചിന്നു അതിശയത്തോടെ ചോദിച്ചു.

അതെ… ഒരു ക്രിക്കറ്റ് മാച്ച് ഉണ്ട്… നിങ്ങളുടെ കോളേജ് ടീമുമായിട്ട്…..

ഹോ…. എന്നാ….

അടുത്ത ബുധനാഴ്ച…. ചിന്നു വരുമോ… ഞങ്ങളുടെ മാച്ച് കാണാന്‍…..

നോക്കാം…. ചിന്നു ഒരു അര്‍ദ്ധസമ്മതം മൂളി….

ചിന്നുന് ക്രിക്കറ്റ് അറിയുമോ….

ഹാ… കുറച്ചൊക്കെ….

13 Comments

  1. പോരാളീ ,

    അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ്‌ പാർട്ട്‌ കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..

    ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ എത്തുവോ… ?

    1. ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…

      അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️

      1. പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല

        ഇവിടെ ഇപ്പൊ 6 പാർട്ട്‌ അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ്‌ അടുത്തില്ലേ…. അവിടെ ഇട്ട
        12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ്‌ ഇടുന്നത്…..

        1. ആവില്ല…

          അവിടെ അടുത്ത് തന്നെ ഇടും…

          ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…

  2. ༻™തമ്പുരാൻ™༺

    ???

  3. First like&com’t nom eduthu

    1. എങ്കാ പത്താലും നീ താനെ ?
      ???????❤️?

      1. Hahahaha…..

    2. കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
      എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…

      1. അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺

        നല്ല വാക്കുകൾ നന്ദി ജ്വാല ?

Comments are closed.