വൈഷ്ണവം 6 [ഖല്‍ബിന്‍റെ പോരാളി ?] 317

അങ്ങനെ അല്‍പസമയത്തിന് ശേഷം അവര്‍ വീണ്ടും ബൈക്കില്‍ കയറി മല കയറ്റം തുടങ്ങി…മുകളിലെത്തും തോറും റോഡിന്‍റെ അവസ്ഥ മോശമായി തുടങ്ങി. മഴവെള്ളം കുത്തിയൊലിച്ച് ഉരുളന്‍ കല്ലുകളും വലിയ കുഴികളുമുള്ള അസ്സല്‍ ഓഫ് റോഡായി മാറിയത്…

അതോടെ ബൈക്ക് കള്ള് കുടിച്ച ആളെ പോലെ നിന്ന് ആടാന്‍ തുടങ്ങി. പേടി കൂടിയ ചിന്നു കണ്ണന്‍റെ മേലേക്ക് ചാരിയിരുന്നു വയറില്‍ അമര്‍ത്തി പിടിച്ചിരിക്കാന്‍ തുടങ്ങി. കണ്ണന്‍ ആദ്യം ആ പ്രവൃത്തിയില്‍ ഒന്ന് ഞെട്ടിയെങ്കിലും പിന്നെ അസ്വദിക്കാന്‍ തുടങ്ങി. ആദ്യമായാണ് അവള്‍ കണ്ണന്‍റെ അടുത്ത് ഇത്രയും ചേര്‍ന്നിരിക്കുന്നത്. അവളുടെ ശരീരത്തിന്‍റെ ചൂട് അവനിലേക്ക് ആവാഹിച്ചു കൊണ്ട് അവന്‍ യാത്ര തുടര്‍ന്നു.
നീണ്ട രണ്ടു മണിക്കുര്‍ കൊണ്ട് അവര്‍ മലയുടെ ഉയരത്തിലെത്തി. ഇനി കുറച്ച് നടന്നാല്‍ ആ പാറയില്‍ എത്തും. അവിടെക്ക് രണ്ടുപേരും അടുത്തടുത്തായി നടന്നു.

അവിടെ അവര്‍ക്ക് മറ്റു രണ്ടുപേര്‍ കുടെ ഉണ്ടായിരുന്നു. രണ്ട് വനപാലകന്മാര്‍. അവര്‍ ഡ്യൂട്ടിയിലാണ്. അവിടെ ഒരു വയര്‍ലെസ് സെറ്റപ്പ് ഒക്കെയുണ്ട്. പാറ വഴിയേ പോകുന്ന കണ്ണനെയും ചിന്നുവിനെയും അവര്‍ തടഞ്ഞു.

ഓഫീസര്‍ വൈഷ്ണവിനെ അടുത്ത് വിളിച്ചു. ചിന്നുവിനെ കുട്ടാതെ കുറച്ച് ദൂരേക്ക് നടന്നു. ചിന്നു എന്താ സംഭവിക്കുന്നത് എന്നറിയാന്‍ നോക്കി നിന്നു.

നീ എതാടാ ചെക്കാ…. ഓഫീസര്‍ ചോദിച്ചു…

സാറേ എന്‍റെ പേര് വൈഷ്ണവ്… ജി.കെ ഗ്രൂപ്പിന്‍റെ ഓണര്‍ ഗോപകുമാറിന്‍റെ മകനാ…

ഹും…. എങ്ങോട്ടാ രണ്ടാളും….. ഓഫീസര്‍ ചോദിച്ചു….

സാറേ ആ പാറയില്‍ നിന്ന് താഴ് വാരം ഓക്കെ ഒന്ന് കാണാന്‍…. വൈഷ്ണവ് മറുപടി നല്‍കി.

എന്താടാ ഒരു ചുറ്റിക്കളി… ഇതെതാടാ ഈ പെണ്ണ്…. ഓഫീസര്‍ ചിന്നുവിനെ നോക്കി ചോദിച്ചു…

ഇത് ഞാന്‍ കെട്ടാന്‍ പോകുന്ന പെണ്ണാ… സാറേ…. വൈഷ്ണവ് മറുപടി പറഞ്ഞു.

എന്നാല്‍ വല്ല പാര്‍ക്കിലോ ബിച്ചിലോ കൊണ്ടുപോടാ… എന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നേ….

അത് ഇവളുടെ വീട് അടിവാരത്തിനടുത്താ… ഇവളുടെ ഒത്തിരി നാളത്തെ ആഗ്രഹമാ സാറേ ഈ പാറയില്‍ നിന്ന് കുറച്ച് നേരം കാഴ്ച കാണണം എന്ന് അതാ ഞാന്‍ ഒന്ന് സാധിച്ചു കൊടുക്കാന്‍ എന്ന് വെച്ചത്

ഹൂം… ശരി… പെട്ടെന്ന് പോയി കാണിച്ചിട്ട് വാ….

താങ്ക്യൂ സര്‍….

പിന്നെയ് നീ വേറെ ഒന്നും കാണിക്കാന്‍ നിക്കണ്ട… കേട്ടോ… ഓഫീസര്‍ ഒന്ന് ആക്കിയ മട്ടില്‍ അവനോട് പറഞ്ഞു.

അയ്യോ സാറെ ഞങ്ങള്‍ ഡിസന്‍റാ….

ഹും… നടക്കട്ടെ നടക്കട്ടെ… എന്നും ഈ സ്നേഹം കണ്ട മതി…

വൈഷ്ണവ് തിരിച്ച് ഗ്രിഷ്മയുടെ അടുത്തേക്ക് വന്നു.

വാ പോവാം….

ആ സാര്‍ എന്താ പറഞ്ഞോ… ചിന്നു ചോദിച്ചു…

കാര്യങ്ങള്‍ ഓക്കെ ചോദിച്ചു… ആരാ, എന്താ, എന്തിനാ എന്നോക്കെ…

എന്നിട്ട്

ഞാന്‍ സത്യം അങ്ങ് പറഞ്ഞു… മുപ്പര്‍ക്ക് വിശ്വാസമായി എന്ന് തോന്നുന്നു അതാ പോയി കണ്ടോള്ളാന്‍ പറഞ്ഞു.

ഹാ… ഞാന്‍ ഇത്തിരി പേടിച്ചു പോയി… ചിന്നു പറഞ്ഞു.

13 Comments

  1. പോരാളീ ,

    അവിടെ 12 വരെ വായിച്ചിട്ട് ക്ലൈമാക്സ്‌ പാർട്ട്‌ കിട്ടാൻ വെയിറ്റ് അടിച്ച് നിക്കേണ്… പിന്നെ , ഇവിടെ ഇത് വീണ്ടും കണ്ടപ്പോ ഒന്നൂടെ വായിച്ചു ..

    ബൈ ദുഫൈ ഇവിടെ 12 ആവുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ എത്തുവോ… ?

    1. ഇവിടെ പുതിയ ഭാഗങ്ങൾ എഴുതിയ അവിടെത്തെ വായനക്കാരെ പറ്റിക്കുന്ന പോലെ ആവില്ലേ…

      അധികവും ഇവിടെയും അവിടത്തെ പോലെ തന്നെ ആവും ❤️

      1. പോരാളീ… അതല്ല , ബ്രോയ്ക്ക് ഞാൻ പറഞ്ഞത് മനസ്സിലായില്ല

        ഇവിടെ ഇപ്പൊ 6 പാർട്ട്‌ അല്ലെ ആയിട്ടുള്ളു… അവിടെ അതും കഴിഞ്ഞ് ക്ലൈമാക്സ്‌ അടുത്തില്ലേ…. അവിടെ ഇട്ട
        12 പാർട്ടും ഇവിടെ ഇടുമ്പോഴേക്കും അവിടെ ക്ലൈമാക്സ്‌ വരില്ലേ… അതോ 2 സ്ഥലത്തും ഒരുമിച്ചാണോ ക്ലൈമാക്സ്‌ ഇടുന്നത്…..

        1. ആവില്ല…

          അവിടെ അടുത്ത് തന്നെ ഇടും…

          ഇവിടെ ഓരോ part ആയി മെല്ലെ ഇടാം…

  2. ༻™തമ്പുരാൻ™༺

    ???

  3. First like&com’t nom eduthu

    1. എങ്കാ പത്താലും നീ താനെ ?
      ???????❤️?

      1. Hahahaha…..

    2. കുത്തരിച്ചോർ അവിടെ നിന്ന് കിട്ടിയിട്ട് ഇവിടെ പഴങ്കഞ്ഞി കുടിക്കുകയാണ്,
      എങ്കിലും കമന്റ് തരാതെ ഇരിക്കാൻ കഴിയില്ല അത്ര ഹൃദ്യം ആണ് കഥയും താങ്കളുടെ എഴുത്തും, പോരട്ടെ അടുത്ത ഭാഗങ്ങളും… ആശംസകൾ…

      1. അവിടെ വരാത്ത ആരേലും ഉണ്ടെങ്കിൽ ഇവിടെ നിന്ന് വായിച്ചോട്ടെ… ☺

        നല്ല വാക്കുകൾ നന്ദി ജ്വാല ?

Comments are closed.