വൈഷ്ണവം 4 [ഖല്‍ബിന്‍റെ പോരാളി 💞] 319

Views : 16708

വൈഷ്ണവം 4

Vaishnavam Part 4 | Author : Khalbinte Porali | Previous Part

 

യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ മൂന്നാം ദിവസം. ഇന്നാണ് വൈഷ്ണവിന്‍റെ നാടകം. രാവിലെ അഞ്ചരയ്ക്ക് പതിവ് പോലെ അലറാം അടിച്ചു.
വൈഷ്ണവ് കണ്ണ് തുറന്നു. എന്തോ വല്ലാത്ത സന്തോഷം… ഇന്നലെ രാത്രിയിലെ ചാറ്റുകള്‍ ഓര്‍മ്മ വന്നു. അവന്‍ ഫോണ്‍ എടുത്തു. അവളുടെ ചാറ്റുകള്‍ ഒന്നുടെ വായിച്ചു. ഇഷ്ടമാണെന്ന് പറയാതെ പറഞ്ഞ വാക്കുകള്‍… മതി. തനിക്കത് മതി. അവന് എന്ത് ചെയ്യണമെന്നറിയില്ല. അവന്‍ പതിയെ ടൈപ്പ് ചെയ്തു.
ഗുഡ് മോണിംങ് ഡീയര്‍….
മേസേജ് സെന്‍റ് ആയി.. ഡെറിവര്‍ ആയിട്ടില്ല. അവന്‍ പതിയെ എണിറ്റു. എണിറ്റ ഉടനെ ഫോണ്‍ ചാര്‍ജ്ജ് ചെയ്യന്‍ വെച്ചു. കണ്ടം കളിയ്ക്ക് വരുന്നവര്‍ അവിടെ വെച്ച് ഫോണ്‍ ഉപയോഗിക്കരുത്. അതാണ് അവിടെത്തെ കണ്ടംകളി നിയമം.
ഫ്രഷായി ഡ്രസ് മാറി അവന്‍ താഴെയ്ക്ക് ഇറങ്ങി. എവിടെ നിന്നോ സന്തോഷം മനസ്സിലേക്ക് കയറി വരുന്നത് പോലെ. അവന്‍ അടുക്കളയിലേക്ക് പോയി. വിലാസിനി രാവിലത്തെ പരുപാടിയിലാണ്. അവന്‍ അമ്മയുടെ അടുത്ത് ചെന്ന് കവിളില്‍ ഒരു ഉമ്മ കൊടുത്ത് തിരിച്ച് ഓടി.
എന്താടാ ഒരു പുതിയ ശീലം…. അമ്മ അവനോട് അടുക്കളയില്‍ നിന്ന് ചോദിച്ചു.
വന്നിട്ട് പറയാം… ഇപ്പോ ഞാന്‍ കളിക്കാന്‍ പോവാ… അവന്‍ പുറത്തേക്ക് ഇറങ്ങും വഴി പറഞ്ഞു.
പോകാം വഴിയെല്ലാം പരിചിതമെങ്കിലും എന്തോ പുതുമ ഉള്ള പോലെ ഒരു തോന്നല്‍… പൊന്‍കിരണം പരക്കുന്ന പൂന്തോട്ടത്തിലെ പൂക്കള്‍ക്ക് ഭംഗി കുടുന്നത് പോലെ… അവന്‍ അധികം വൈകാതെ ഗ്രൗണ്ടിലെത്തി. മനസ്സ് സന്തോഷിക്കുന്നത് കൊണ്ടാവും നന്നായി തന്നെ കളിക്കാന്‍ പറ്റി. കളിച്ച രണ്ട് കളിയും നോട്ടൗട്ട്… കളി കഴിഞ്ഞ് കുട്ടുകാരോട് ഇത്തിരി വര്‍ത്താനം പറഞ്ഞ് എട്ടുമണിയായി വീട്ടിലെത്തിയപ്പോള്‍. ഗോപകുമാര്‍ രാവിലെ തന്നെ പത്രത്തിന്‍റെ മുന്നിലാണ്. അവന്‍ അച്ഛനോട് ഒരു ഗുഡ് മോണിംങ് നല്‍കി മുറിയിലേക്ക് ചെന്നു. നേരെ ബാത്ത്റൂമിലെത്ത്. കുളി കഴിഞ്ഞ് ഒരുങ്ങി താഴെക്ക് ഇറങ്ങി നേരെ അച്ഛന്‍റെ അടുത്തേക്ക്…
പൂമുഖത്ത് കസേരയില്‍ പത്രം വായിച്ചിരുന്നിരുന്ന ഗോപകുമാറിന്‍റെ അടുത്തായി നിലത്ത് ഇരുന്നു. പതിവിലും സന്തോഷം മകന്‍റെ മുഖത്ത് കണ്ട ഗോപകുമാര്‍ അവനോട് ചോദിച്ചു.
കണ്ണാ… എന്താടാ ഇന്ന് പതിവില്ലാത്ത സന്തോഷം… നാടകത്തിന്‍റെ കാര്യമാണോ…
നാടകവുമുണ്ട് പക്ഷേ അതു മാത്രമല്ല..
പിന്നെ…
പറയാം അച്ഛാ… അമ്മ കുടെ വരട്ടെ…
ഹാ…
നിങ്ങള്‍ എപ്പോഴാ കോളേജില്‍ വരുന്നേ…
വൈകീട്ട് വരണം എന്നാണ് വിചാരിക്കുന്നത്… നാടകം വൈകീട്ടല്ലേ തുടങ്ങു…
അതേ… എത്രമത്തെയാണ് എന്ന് അറിയില്ല…
അപ്പോഴെക്കും വിലാസിനി രാവിലെ ഫൂഡ് കൊണ്ടുവന്ന് ഡൈനിംഗ് ടെബിളില്‍ വെച്ചു. അച്ഛനെയും മോനെയും വിളിച്ചു…
അവര്‍ മൂന്ന് പേരും കൈ കഴുകി. ടെബിളില്‍ വന്നിരുന്നു. എല്ലാരും കഴിക്കാന്‍ ആരംഭിച്ചു. വൈഷ്ണവ് പറഞ്ഞു തുടങ്ങി..
അമ്മേ, അച്ഛാ ഇന്ന് ഞാന്‍ എന്‍റെ കാറിലാ പോവുന്നത്…
അതെന്തിനാ… വിലാസിനി ചോദിച്ചു.
ഇന്ന് നാടകം കാണാന്‍ ഗ്രിഷ്മയും അവളുടെ കൂട്ടുകാരിയും വരുന്നുണ്ട്. അവരെ രാത്രി വീട്ടിലെത്തിക്കണം..
മ്… ശരി… വിലാസിനി സമ്മതിച്ചു.

Recent Stories

2 Comments

  1. ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com