വൈദേഹി [മാലാഖയുടെ കാമുകൻ] 2150

ഈ പറയുന്ന പെൺപിള്ളേരും നോക്കും.. എന്നാൽ ആരും അറിയില്ല എന്ന് മാത്രം..

എല്ലാവരും നല്ല സ്നേഹത്തോടെ പെരുമാറി. അന്ന് ഞാൻ നാളെ വരാം എന്ന് പറഞ്ഞു വണ്ടിയിൽ കയറി വീട്ടിൽ വന്നു.

വൈകുന്നേരം കഴിക്കാൻ ഇരുന്നപ്പോൾ ഈ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു.

അതുപിന്നെ ഞാൻ എന്ത് പറഞ്ഞാലും അതിനൊക്കെ സമ്മതിക്കുന്ന വീട്ടുകാർ ഉള്ളതുകൊണ്ട് എനിക്കൊരു സമാധാനം ആണ്.

“അപ്പൊ നാളെ മുതൽ ഞാൻ പോകും കേട്ടോ…”

എന്ന് പറഞ്ഞപ്പോൾ രണ്ടുപേരും സമ്മതം മൂളി. അച്ഛൻ തനി കോട്ടയംകാരൻ ആണ്. അമ്മ ഒരു വാണിയംകുളംകാരി..

ഇവർ രണ്ടുപേരും ഏതോ കല്യാണത്തിന് കണ്ടപ്പോൾ ഇഷ്ടമായതാണ്.

ഫോണും ഒന്നും ഇല്ലാത്ത കാലത്തും പ്രേമം നടക്കും അത് കല്യാണത്തിലും എത്തിക്കാം എന്ന് ബോധ്യം വരുത്തിയവർ ആണ് ഇവർ.

അവർ ഇതുവരെ തല്ലുകൂടുന്നത് ഞാൻ കണ്ടിട്ടില്ല..

***

പിറ്റേന്ന് രാവിലെ പതിവ് പോലെ 5 മണിക്ക് എഴുന്നേറ്റു ഞാൻ ഓടാൻ പോയി.

ഡെയിലി രാവിലെ അഞ്ചു കിലോമീറ്ററോളം ഓടി വൈകുന്നേരം ജിമ്മിലും പോകുന്ന ശീലം പ്ലസ് ടു പഠിക്കുമ്പോൾ മുതൽ ഉണ്ട്.

തിരിച്ചു വന്നു കുറച്ചു നേരം ന്യൂസ് ഒക്കെ കണ്ടു. ശേഷം നന്നായി ഒന്ന് കുളിച്ചു.

അലമാര തുറന്നു വെള്ള ഫുൾ സ്ലീവ് ഷർട്ടും കറുത്ത പാന്റും എടുത്തു.
അയൺ ചെയ്തു ധരിച്ചു.. ഒരു ഫോർമൽ ഷൂ കൂടി ഇട്ടു. ഒരു സ്വിസ് മെയ്ഡ് വച്ചും കെട്ടിയപ്പോൾ കൊള്ളാം എന്ന് തോന്നി..

താഴേക്ക് ചെന്നപ്പോൾ അമ്മ ദോശയും ചട്നിയും റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു.

അത് കഴിച്ചു ഒരു ചായ കൂടി കുടിച്ചപ്പോൾ സമയം 9 മണി ആയി.

ഹെൽമെറ്റും ബൈക്കിന്റെ കീയും എടുത്തു

“അമ്മെ പോട്ടെ…”

എന്ന് പറഞ്ഞു ഞാൻ ആദ്യം ഇറങ്ങി. അവർ ഒരുമിച്ചാണ് ഇറങ്ങുക.

കോളേജിൽ എത്തി. കൂടുതലും പെൺപിള്ളേർ ആണെന്ന് തോന്നി.

രെജിസ്റ്ററിൽ എന്റെ പേര് എഴുതിയിരുന്നു.
അതിൽ ഒപ്പും വച്ച്. അച്ചനോട് പറഞ്ഞു ഞാൻ സ്റ്റാഫ് റൂമിലേക്ക് നടന്നു.

കുറച്ചു പേര് അവിടെ ഇരിക്കുന്നുണ്ടായിരുന്നു.
ഐ ടി സെക്ഷനിൽ വേറെ രണ്ടു ടീച്ചർമാർ.. ഒന്നൊരു മണികണ്ഠൻ സാർ, പിന്നെ ഒരു സുനിത.

അത്യാവശ്യം കാണാൻ കൊള്ളാവുന്ന ഒരു പെണ്ണാണ് സുനിത. എന്റെ നെഞ്ചിന്റെ അത്രയേ ഉള്ളു..

സമയം ആയപ്പോൾ

“വാ ക്ലാസ്സിൽ കൊണ്ടുപോകാം..”

എന്ന് പറഞ്ഞു മണികണ്ഠൻ സാർ എന്ന് ഒരു ക്ലാസ്സിലേക്ക് കൊണ്ടുപോയി..

ചില ഡിഗ്രികളിൽ ഐ ടി വരുന്നതുകൊണ്ട് അതിൽ ഹാർഡ്‌വെയർ, പിന്നെ നെറ്റ് വർക്ക്, പിന്നെ കുറച്ചു എലെക്ട്രോണിക്‌സും പഠിപ്പിക്കണം.

കൂടാതെ കമ്പ്യൂട്ടർ സയൻസ് വേറെയും.

ആദ്യം എന്നെ കൊണ്ടുപോയത് എലെക്ട്രോണിക്സ് ക്ലാസ്സിലേക്ക് ആണ്. മുപ്പതോളം പിള്ളേർ. അതിൽ 12 പേർ പെൺപിള്ളേർ.

ക്ലാസ്സിൽ കയറി എന്നെ പരിചയപ്പെടുത്തിയ ശേഷം സാറ് പോയി..

എന്നെ നന്നായി വീക്ഷിക്കുന്ന കണ്ണുകളിൽ നിന്ന് രക്ഷ നേടാൻ ഞാൻ ആദ്യം

“നമുക്ക് ഒന്ന് പരിചയപെട്ടാലോ?”

എന്ന് ചോദിച്ചു..

45 Comments

  1. Dear Mk
    Story vallathum delete cheythoo bro
    Sreekutty some like that story name
    Ariunna arenjilum comment cheyooo

  2. എന്താ പറയേണ്ടത് എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.

  3. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??

  4. എഴുത്ത് മനോഹരം,പ്രണയിക്കാന്‍ കൊതി തോന്നുന്നു

  5. I really enjoyed it…adipoli

  6. Once Again..
    How could you do that?
    superbly wonderful …
    Congratulations.

  7. Poli bro vere level feeling

  8. sseda wayanattukaran enikku vayya
    poli poli

  9. Sorry next story

  10. ???….

    Superb bro

    Waiting 4 nxt part

  11. പ്രണയം ഒഴുകുന്ന വരികൾ… ???????

  12. വെടക്ക്

    niyogam evde bro ith vaayikkanathre??

  13. വിശ്വാമിത്രൻ

    അടിപൊളി സ്റ്റോറി ♥️♥️♥️?

  14. ഖുറേഷി അബ്രഹാം

    ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.

    തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.

    ഖുറേഷി അബ്രഹാം,,,,,,

    1. Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?

  15. സ്നേഹത്തോടെ ഹൃദയം…

  16. തുമ്പി ?

    Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.

    Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..

Comments are closed.