വൈദേഹി [മാലാഖയുടെ കാമുകൻ] 2138

അവൾ അത് പറഞ്ഞു നിർത്തി..

“വാ ഒരുമിച്ചു കഴിക്കാം….”

അവൾ കേട്ടത് വിശ്വസിക്കാൻ വയ്യാതെ ഒരു നിമിഷം നിന്നു..

എന്നിട്ടു ബനിയൻ കെട്ടി വച്ചതു അഴിച്ചിട്ട ശേഷം അടുക്കളയിൽ പോയി..

ഞാൻ ചായയും എടുത്തു അകത്തേക്ക് ചെന്ന് ഡൈനിങ്ങ് ടേബിളിൽ ഇരുന്നു..

ഉപ്പുമാവ് ഒരു പ്ലേറ്റിൽ വിളമ്പി വെച്ചിട്ടുണ്ടായിരുന്നു. ഒപ്പം ഒരു സ്പൂണും.

അവൾ ഒരു പ്ലേറ്റിൽ കുറച്ചു എടുത്തു വന്നു അവിടെ ഇരുന്നു കഴിക്കാൻ തുടങ്ങി…

അവൾ കഴിക്കുന്നത് കാണാൻ നല്ല രസം.. അവസാനം ഞാൻ അത് ആസ്വദിച്ചത് കോഴിക്കോട് വച്ചാണ്…

“എന്നോട് ദേഷ്യം ഉണ്ടോ നിനക്ക്?”
ഞാൻ അവളോട് ചോദിച്ചു?

“ങേ? ഒരിക്കലും ഇല്ല ഏട്ടാ.. ഏട്ടനല്ലേ എന്നോട് ദേഷ്യം…”

അതിനു ഉത്തരം പറയാൻ എനിക്ക് കഴിയുന്നില്ല… എന്നാലും..

“എനിക്ക് ദേഷ്യം ഒന്നുമില്ല സഞ്ജന…”

എന്ന് ഞാൻ പറഞ്ഞു ഒപ്പിച്ചു.. അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി..

ഞാൻ മെല്ലെ കഴിച്ചു.. ഇതിങ്ങനെ പോയാൽ ശരി ആകില്ല എന്നെനിക്കു തോന്നി…

ഈ മെന്റൽ കണക്ഷൻ ഉണ്ടാക്കി എടുക്കാൻ ശ്രമിക്കണം..

ഞങ്ങൾ പിന്നെ ഒന്നും സംസാരിച്ചില്ല.. എന്താ അറിയുന്നില്ല.. എന്തോ ഒരു തടസം ഞങ്ങൾക്കിടയിൽ ഉണ്ട്…

“ഇന്ന് ഒന്ന് നിന്റെ വീട്ടിൽ പോയാലോ?”

ഞാൻ അവളോട് ചോദിച്ചു…

“ഞാൻ ചോദിയ്ക്കാൻ ഇരിക്കുകയായിരുന്നു.. “

അവൾ ഒരു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു..

കഴിച്ചു തീർന്ന പ്ലേറ്റ് എടുത്തു അവൾ പോയി..

ഞാൻ കുളിച്ചു ഒരു ജീൻസും ബനിയനും ജാക്കറ്റും ഇട്ടു ബൈക്കിന്റെ കീ എടുത്തു താഴേക്ക് ചെന്നു..

അതെ സമയം അവൾ കുളിക്കുകയായിരുന്നു..

ഞാൻ ഫോണിൽ കുത്തികൊണ്ടിരുന്നപ്പോൾ അവൾ ഡ്രസ്സ് മാറി വന്നു.
ഒരു ഇളം നീല ഫുൾ സ്ലീവ് ബനിയനും കറുത്ത പാന്റും ഒരു ഹീലും..

ഇപ്പോൾ ദേവി ലുക്ക് പോയി മോഡൽ ലുക്ക് ആയല്ലോ എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു.

“പോകാം?”

അവൾ ചാവി ചട്ടിയിൽ വച്ച ശേഷം എന്നോട് ചോദിച്ചു..

“പോകാം…”

എന്ന് പറഞ്ഞു ഞാൻ ബൈക്കിൽ കയറി.
അവൾ കയറി രണ്ടുകാലും ഇരു വശത്തേക്ക് ഇട്ടു ഇരുന്നു..

എന്റെ തോളിൽ അവളുടെ നീണ്ട വിരലുകൾ ഉള്ള കൈ വച്ചു..

ഞാൻ ബൈക്ക് മുൻപോട്ടു വിട്ടു.
നല്ലൊരു ബേക്കറിയിൽ നിർത്തി കുറച്ചു അധികം പലഹാരങ്ങൾ വാങ്ങി..

ഇവളുടെ അനിയത്തി ഒരു കൊതിച്ചി ആണ്..

വീട്ടിൽ എത്തി.. അവളുടെ അച്ഛൻ ഓടി വന്നു കെട്ടിപിടിച്ചു..
വലിയ സ്നേഹം ആണ് എന്നോട്.. എനിക്കും അതെ..

അമ്മയും സ്നേഹവതി ആണ്.

45 Comments

  1. Dear Mk
    Story vallathum delete cheythoo bro
    Sreekutty some like that story name
    Ariunna arenjilum comment cheyooo

  2. എന്താ പറയേണ്ടത് എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.

  3. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??

  4. എഴുത്ത് മനോഹരം,പ്രണയിക്കാന്‍ കൊതി തോന്നുന്നു

  5. I really enjoyed it…adipoli

  6. Once Again..
    How could you do that?
    superbly wonderful …
    Congratulations.

  7. Poli bro vere level feeling

  8. sseda wayanattukaran enikku vayya
    poli poli

  9. Sorry next story

  10. ???….

    Superb bro

    Waiting 4 nxt part

  11. പ്രണയം ഒഴുകുന്ന വരികൾ… ???????

  12. വെടക്ക്

    niyogam evde bro ith vaayikkanathre??

  13. വിശ്വാമിത്രൻ

    അടിപൊളി സ്റ്റോറി ♥️♥️♥️?

  14. ഖുറേഷി അബ്രഹാം

    ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.

    തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.

    ഖുറേഷി അബ്രഹാം,,,,,,

    1. Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?

  15. സ്നേഹത്തോടെ ഹൃദയം…

  16. തുമ്പി ?

    Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.

    Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..

Comments are closed.