വൈദേഹി [മാലാഖയുടെ കാമുകൻ] 2150

“ഞാൻ വണ്ടി വാങ്ങിയിട്ട് അധിക നാൾ ആയില്ലായിരുന്നു.. ഡ്യൂക്ക് 390 വളരെ ഇനിഷ്യൽ പവർ ഉള്ള വണ്ടി ആണ്.. അന്ന് ബ്ലോക്കിൽ കുടുങ്ങി എന്തോ ആലോചിച്ചു ആക്സിലറേറ്റർ തിരിച്ചതാണ്.. ഫ്രന്റ് പൊങ്ങി… എന്തോ ഭാഗ്യത്തിന് ബാലൻസ് പോയില്ല… “

അവൾ ചിരിച്ചു…

“അന്ന് വീണിരുന്നേൽ സീൻ മാറിയേനെ അല്ലെ?”

“അയ്യേ.. മാനം പോയേനെ…”

അതും പറഞ്ഞു ഞാനും ചിരിച്ചു…

“പിന്നെ…. എനിക്ക് നിന്നോട് കുറെ അതികം ഇഷ്ടം ഉണ്ട്.. ഐ മീൻ.. എനിക്ക് നീ ഇല്ലാതെ പറ്റില്ല സഞ്ജു…”

ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കിയാണ് അത് പറഞ്ഞത്… ഒരു നിമിഷം ഈറൻ അണിഞ്ഞ കണ്ണുകൾ…
ഞാൻ അവളുടെ കൈപ്പത്തി എടുത്തു എന്റെ നെഞ്ചിൽ വച്ചു..

ഹൃദയത്തിന്റെ സാധാരണയിൽ കവിഞ്ഞുള്ള ഇടിപ്പിൽ അവളുടെ മുഖം മാറി… ഉടൻ തന്നെ അവൾ എന്റെ തോളിൽ ചുണ്ടുകൾ ചേർത്തു…

ആദ്യ ചുംബനം.. എന്നാൽ അത് കയ്യിൽ ആയി പോയല്ലോ എന്നൊരു സങ്കടം മാത്രം…

“എല്ലാം തുറന്നു പറഞ്ഞപ്പോൾ ഒരു സന്തോഷം…. “
ഞാൻ അവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…

“മ്മ്മ്… “

അവൾ എന്നോട് ചേർന്ന് ഇരുന്നു…

***
അന്ന് വീട്ടിൽ എത്തിയത് സന്തോഷത്തിൽ ആണ്.. രാത്രി എല്ലാവരും കൂടി ഒരുമിച്ചു കുക്ക് ചെയ്തു ഒരുമിച്ചു കഴിച്ചു..

അന്ന് ബാൽക്കണിയിൽ ഇരുന്നു ഞങ്ങൾ നേരം വെളുക്കുവോളം കഥകൾ പറഞ്ഞു ഇരുന്നു…

ഞാൻ അവളെ ചേർത്ത് പിടിച്ചു…

“അന്ന് കോഴിക്കോട്ടു വച്ച് ഞാൻ ഇല്ലായിരുന്നെങ്കിൽ എന്ത് ചെയ്തേനെ?”

“ഈ കോന്തൻ ഒപ്പം വന്നത് കൊണ്ടാണല്ലോ അതൊക്കെ ഞാൻ മറന്നു പോയത്… “

“ഡീ നിന്നെ ഞാൻ….”

അത് പറഞ്ഞു തീർക്കുന്നതിന് മുൻപേ അവൾ ചിരിച്ചു കൊണ്ട് എണീറ്റ് ബാത്റൂമിലേക്ക് ഓടി..

സന്തോഷത്തിന്റെ നിമിഷങ്ങൾ…. എവിടെയോ പോയി മറഞ്ഞ സന്തോഷമൊക്കെ തിരിച്ചു വരാൻ തുടങ്ങിയിരിക്കുന്നു…

***
അന്ന് രാത്രി ബെഡിൽ ഇരുന്നു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ അവളെ കെട്ടിപിടിച്ചു നെഞ്ചിലേക്ക് കിടത്തി..

ഒരു റോസാപ്പൂവിന്റെ കേട്ട് പോലെ അവൾ മുടി വിടർത്തിയിട്ടു എന്റെ നെഞ്ചിൽ തല വച്ച് കിടന്നപ്പോൾ ലോകം മൊത്തം കീഴടക്കിയ മനസുഖം ആയിരുന്നു എനിക്ക്…

ഒരു ബന്ധം എങ്ങിനെ ആകണം എന്ന് തീരുമാനിക്കുന്നത് തമ്മിലുള്ള തുറന്നു പറച്ചിൽ ആണെന്ന് എനിക്ക് മനസിലായി..

45 Comments

  1. Dear Mk
    Story vallathum delete cheythoo bro
    Sreekutty some like that story name
    Ariunna arenjilum comment cheyooo

  2. എന്താ പറയേണ്ടത് എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.

  3. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??

  4. എഴുത്ത് മനോഹരം,പ്രണയിക്കാന്‍ കൊതി തോന്നുന്നു

  5. I really enjoyed it…adipoli

  6. Once Again..
    How could you do that?
    superbly wonderful …
    Congratulations.

  7. Poli bro vere level feeling

  8. sseda wayanattukaran enikku vayya
    poli poli

  9. Sorry next story

  10. ???….

    Superb bro

    Waiting 4 nxt part

  11. പ്രണയം ഒഴുകുന്ന വരികൾ… ???????

  12. വെടക്ക്

    niyogam evde bro ith vaayikkanathre??

  13. വിശ്വാമിത്രൻ

    അടിപൊളി സ്റ്റോറി ♥️♥️♥️?

  14. ഖുറേഷി അബ്രഹാം

    ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.

    തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.

    ഖുറേഷി അബ്രഹാം,,,,,,

    1. Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?

  15. സ്നേഹത്തോടെ ഹൃദയം…

  16. തുമ്പി ?

    Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.

    Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..

Comments are closed.