വൈദേഹി [മാലാഖയുടെ കാമുകൻ] 2149

“ഞാൻ ഒളിച്ചോടിയിട്ടു വേറെ കെട്ടാൻ അല്ലെ? അങ്ങനെ സുഖിക്കണ്ട… “

എനിക്ക് ചിരി വന്നു…

“സത്യത്തിൽ നിനക്ക് എന്നോട് ദേഷ്യം ഇല്ലേ സഞ്ജന?”

“മ്മ്മ് ഉണ്ട്.. എന്നാൽ അത് മാറി വരുന്നുണ്ട്.. ഞാൻ അടുക്കാൻ നോക്കിയപ്പോൾ ഒക്കെ എന്നെ അകറ്റുകയല്ലേ ചെയ്തുള്ളു…”

“എനിക്ക് ഈഗോ കൂടുതൽ ആണ്.. അതാണ് അന്ന് നീ ഫുഡ് കഴിക്കുന്ന കാര്യം പറഞ്ഞു ചൊറിഞ്ഞപ്പോൾ കൈ വിട്ടു പോയത്…”

“വിനീതയുടെ പ്ലേറ്റിൽ നിന്ന് കഴിച്ചത് എനിക്ക് ഇഷ്ടപ്പെട്ടില്ല…”

അവൾ നൈറ്റിയിൽ നഖം കൊണ്ട് കോറി…

“അതെന്താ വിനീതയെ അത്രക്ക് ഇഷ്ട്ടം ആണോ?”

“വിനീതയെ അല്ല കൊന്താ….!”

അവൾ അതും പറഞ്ഞു ചായ ഗ്ലാസും വാങ്ങി താഴ്ത്തേക്കു ഒരു പോക്ക് പോയി..

“ങേ..!” അല്ല അവൾ പറഞ്ഞത്…? ഞാൻ ഒന്ന് ആലോചിച്ചു…

ഞാൻ വിനീതയുടെ പാത്രത്തിൽ നിന്ന് കഴിച്ചതാരുന്നോ ഇവളുടെ പ്രശ്നം? അതെങ്ങനെ?

അവൾ എന്നെ അകെ കണ്ടത് ഒരു പ്രാവശ്യം എങ്ങാണ്ടു ആണ്… എനിക്ക് ആലോചിച്ചു ഒരു എത്തും പിടിയും കിട്ടിയില്ല…

വിശദമായി ചോദിക്കണം..

ഞാൻ ലാപ് എടുത്തു ഓൺ ആക്കി. നാളെ വൈകുന്നേരം ഉള്ള ഷോ ബുക്ക് ചെയ്തു. ഡോൾബി അറ്റ്മോസ് സൗണ്ട് സിസ്റ്റം ഉള്ള തീയേറ്റർ ആണ് ബുക്ക് ചെയ്തത്. ഇംഗ്ലീഷ് പടം കാണാൻ നല്ല തീയേറ്റർ തന്നെ വേണം..

ബുക്ക് ചെയ്തു ഞാൻ ബാൽക്കണിയിൽ പോയി നിന്നു.. എന്റെ ഇഷ്ടപെട്ട ഒരു സ്ഥലം ആണ് അത്..
ആകാശത്തിൽ നക്ഷത്രങ്ങൾ തെളിഞ്ഞിരിക്കുന്നു..

“നാളെ പോകണ്ടേ?”

പുറകിൽ നിന്നും സഞ്ജനയുടെ ശബ്ദം..
അവൾ ഇപ്പോൾ ഇങ്ങോട്ടു വന്നു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു..

“വേണ്ട.. നാളെ സിനിമയ്ക്കു പോകാം..”

“ആഹാ ഏതാ പടം?”

“നിന്റെ മറ്റവന്റെ ഭാര്യ ഒരു പ്രാന്തി…”

ഒരു നിമിഷം പുറകിൽ നിന്നും അനക്കം ഒന്നും കേട്ടില്ല.. പിന്നെ പുറത്തിനു ഒരു അടിയാണ് കിട്ടിയത്..
വേദനിച്ചോന്നും ഇല്ല..

എന്നാലും ഞാൻ വേദന അഭിനയിച്ചു… അവൾ ഒരു നിമിഷം പകച്ചു… എനിക്ക് അപ്പോഴേക്കും ചിരി വന്നതുകൊണ്ട് അത് പാളി…

“അല്ല…? നീ ഇപ്പൊ വരുന്നത് അറിയുന്നില്ലല്ലോ? പാദസ്വരം എവിടെ? “

ഞാൻ തിരിഞ്ഞു നിന്ന് വീണ്ടും ആകാശത്തേക്ക് നോക്കിക്കൊണ്ടു ചോദിച്ചു…

“അത് പൊട്ടിപ്പോയി…”

45 Comments

  1. Dear Mk
    Story vallathum delete cheythoo bro
    Sreekutty some like that story name
    Ariunna arenjilum comment cheyooo

  2. എന്താ പറയേണ്ടത് എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.

  3. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??

  4. എഴുത്ത് മനോഹരം,പ്രണയിക്കാന്‍ കൊതി തോന്നുന്നു

  5. I really enjoyed it…adipoli

  6. Once Again..
    How could you do that?
    superbly wonderful …
    Congratulations.

  7. Poli bro vere level feeling

  8. sseda wayanattukaran enikku vayya
    poli poli

  9. Sorry next story

  10. ???….

    Superb bro

    Waiting 4 nxt part

  11. പ്രണയം ഒഴുകുന്ന വരികൾ… ???????

  12. വെടക്ക്

    niyogam evde bro ith vaayikkanathre??

  13. വിശ്വാമിത്രൻ

    അടിപൊളി സ്റ്റോറി ♥️♥️♥️?

  14. ഖുറേഷി അബ്രഹാം

    ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.

    തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.

    ഖുറേഷി അബ്രഹാം,,,,,,

    1. Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?

  15. സ്നേഹത്തോടെ ഹൃദയം…

  16. തുമ്പി ?

    Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.

    Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..

Comments are closed.