വൈദേഹി [മാലാഖയുടെ കാമുകൻ] 2149

ഞാൻ താലി ചാർത്തുന്നതിനു മുൻപേ ഒരു നിമിഷം അവളുടെ കണ്ണുകളിലേക്കു നോക്കി…

അന്ന് റോഡിൽ വച്ച് ഞാൻ കൈ പിടിച്ചു വലിച്ചു റോഡ് കടത്തിയ അതെ നിമിഷ നേരത്തെ പകപ്പ് ഞാൻ വീണ്ടും കണ്ടു…

എന്റെ ദേവി… എന്ന് മാത്രം വിളിച്ചു ഞാൻ അവളുടെ കഴുത്തിൽ മിന്നു കെട്ടി…

അച്ഛൻ അമ്മമാരുടെ ഇഷ്ടത്തിന് മാത്രം ആണോ ഞങ്ങൾ ഒരുങ്ങിക്കെട്ടി ഇരിക്കുന്നത് എന്ന് തോന്നി..

അവളുടെ കൈ പിടിച്ചു മണ്ഡപത്തിനു വലം വെക്കുമ്പോഴും എനിക്ക് ആദി ആയിരുന്നു..
അവളുടെ അവസ്ഥ എന്തായിരിക്കും?

കാറിലേക്ക് കയറിയപ്പോൾ അവൾ കരഞ്ഞില്ല.. ഒരു പുഞ്ചിരിയിൽ ഒതുക്കി

“പോയി വരാം…” എന്ന് പറഞ്ഞു..

വീട്ടിൽ വന്ന അവൾ നിലവിളക്കും ആയി വലതു കാലു വെച്ച് കയറി..
കുറച്ചു നേരം കൂടി കാഴ്ചവസ്തു പോലെ നിന്ന എന്നെ അമ്മ റൂമിലേക്ക് വിട്ടു..

ഞാൻ ബെഡിൽ പോയി ഇരുന്നപ്പോൾ അവളെയും കൊണ്ട് വന്നു.. ഒരു ബാഗും കൊണ്ട് വച്ചു.. അവളുടെ തുണി ആകും..

“സഞ്ജന ഇരിക്ക്…”

എന്ന് ഞാൻ പറഞ്ഞു…

അവൾ മടി ഒന്നും കാണിക്കാതെ എന്റെ അടുത്ത് ബെഡിൽ ഇരുന്നു..

“ക്ഷമിക്കണം… പിന്നെ എന്നെ ഒന്ന് സഹിക്കുകയും വേണം….”

അവളുടെ വാക്കു കേട്ടപ്പോൾ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി…
ഒരു ചെറിയ പുഞ്ചിരി ആയിരുന്നു അവിടെ….

“സഹിച്ചോളാം…”

എന്ന് ഞാൻ മറുപടി കൊടുത്തു..

***

ആദ്യ രാത്രി…

പതിവ് ക്ലിഷേ പോലെ പാലും കൊണ്ട് വന്നു നവവധു..

അലങ്കരിച്ച കട്ടിൽ… കുറെ പൈസ മുടക്കി ബെഡിൽ വാരി ഇട്ടിരിക്കുന്ന റോസാപ്പൂവിന്റെ ദളങ്ങൾ…

എന്തിനു? എന്തിനോ വേണ്ടി തിളയ്ക്കുന്ന സാംബാർ എന്നതുപോലെ… എനിക്ക് ചിരി വന്നു…

അവൾ ബെഡിൽ ഇരുന്നു മുടിയിലെ മുല്ലപ്പൂവ് എടുത്തു മാറ്റി എന്നെ ഒന്ന് നോക്കി…

“ഒന്നും പറയാൻ ഇല്ലേ?”

അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു…

“എന്ത് പറയാൻ? എന്തായാലും തമ്മിൽ കണ്ടാൽ അടിപിടി ഉണ്ടാക്കി കൊണ്ടിരുന്നവർ ഇപ്പോൾ ഭാര്യയും ഭർത്താവും ആയി… “

അവൾ ചിരിച്ചു…

“കിടന്നാലോ? ഞാൻ ഒരു വശത്തു കിടന്നോളാം… ശല്യം ഒന്നും ഉണ്ടാക്കില്ലട്ടോ….”

അവൾ മെല്ലെ പറഞ്ഞു, എന്നിട്ടു ബാത്റൂമിലേക്കു പോയി…

അവൾ കൊണ്ടുവന്ന പാൽ അവിടെ ഇരുന്നു തണുത്തു..

45 Comments

  1. Dear Mk
    Story vallathum delete cheythoo bro
    Sreekutty some like that story name
    Ariunna arenjilum comment cheyooo

  2. എന്താ പറയേണ്ടത് എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.

  3. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??

  4. എഴുത്ത് മനോഹരം,പ്രണയിക്കാന്‍ കൊതി തോന്നുന്നു

  5. I really enjoyed it…adipoli

  6. Once Again..
    How could you do that?
    superbly wonderful …
    Congratulations.

  7. Poli bro vere level feeling

  8. sseda wayanattukaran enikku vayya
    poli poli

  9. Sorry next story

  10. ???….

    Superb bro

    Waiting 4 nxt part

  11. പ്രണയം ഒഴുകുന്ന വരികൾ… ???????

  12. വെടക്ക്

    niyogam evde bro ith vaayikkanathre??

  13. വിശ്വാമിത്രൻ

    അടിപൊളി സ്റ്റോറി ♥️♥️♥️?

  14. ഖുറേഷി അബ്രഹാം

    ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.

    തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.

    ഖുറേഷി അബ്രഹാം,,,,,,

    1. Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?

  15. സ്നേഹത്തോടെ ഹൃദയം…

  16. തുമ്പി ?

    Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.

    Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..

Comments are closed.