വൈദേഹി [മാലാഖയുടെ കാമുകൻ] 2149

അത് 5 പാക്കറ്റും, ഒരു മംഗോ ജ്യൂസ്ഉം വാങ്ങി.. അതൊരു ചെറിയ കവറിൽ ഇട്ടു..

അവൾ ഇറങ്ങി വരുന്നത് കണ്ടു. മുഖത്തു ഒരു ജാള്യതയും എന്നാൽ ഒരു പുഞ്ചിരിയും ആയി അവൾ എന്റെ അടുത്ത് വന്നു..

“വൈഫ് ആയിരിക്കും അല്ലെ?”

കടക്കാരൻ അത്ര നേരത്തെ പരിചയം വച്ച് എന്നോട് ചോദിച്ചപ്പോൾ ഞാൻ ചിരിച്ചു… അവളും.. ഒപ്പം അയാളും..

തിരിച്ചു ഒരു ഓട്ടോ പിടിച്ചു സ്റ്റാൻഡിൽ എത്തിയപ്പോൾ ഒരു ബസ് വന്നിട്ടുണ്ട്. തിരക്കുണ്ട് എങ്കിലും കുറച്ചു സീറ്റുകൾ ഒഴിവുണ്ട്..

ആളില്ലാത്ത ഒരു സീറ്റിൽ അവളെ ഇരുത്തി ഒപ്പം ഞാനും ഇരുന്നു.

കയ്യിൽ ഇരുന്ന ചെറിയ കവർ എടുത്തു അവൾക്കു കൊടുത്തു..

അവൾ അത് തുറന്നു നോക്കി ഒരു പുഞ്ചിരിയോടെ എന്നെ നോക്കി… ഞാൻ കണ്ണടച്ച് കാണിച്ചു..

ടിക്കറ്റ് ഒക്കെ എടുത്തു ബസ് മുൻപോട്ടു നീങ്ങി.. ചൂടത്തു നിന്നും കാറ്റു അടിച്ചപ്പോൾ ഞാൻ ഒന്ന് മയങ്ങി.. കണ്ണ് തുറന്നതു ബസ് വയനാട് ചുരം കയറുമ്പോൾ ആണ്..

സമയം 7 ആകുന്നു.. അപ്പോഴാണ് വേറെ ഒരു കാര്യം ശ്രദിച്ചത്.. അവൾ തല വച്ച് ഉറങ്ങുന്നത് എന്റെ തോളിൽ ആണ്..

ഒരു കൊച്ചുകുഞ്ഞിനെപോലെ നിഷ്കളങ്കം ആയി ഉറങ്ങുന്ന അവളുടെ മുഖം ബസിലെ ലൈറ്റിൽ കാണാമായിരുന്നു..

ചുരത്തിൽ തണുപ്പ് ഉള്ളതുകൊണ്ടായിരിക്കാം അവൾ എന്നോട് ചേർന്ന് ഇരുന്നത്… അവളിലെ ഇളം ചൂടും നേരിയ സുഗന്ധവും എന്നെ ശരിക്കും ഒരു കാമുകന്റെ ലെവെലിലേക്കു എത്തിച്ചു…

ആരും എത്തി പോകും..അത്ര നല്ല ഒരു ഫീലിംഗ്..
എന്നോടും അവളോടും അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യമോ അഹങ്കാരമോ എന്തും ആയിക്കോട്ടെ..

വയനാട് ചുരത്തിലെ തണുപ്പും,, ksrtc ബസും.. അതിസുന്ദരി ആയ ഒരു പെണ്ണ് വിശ്വസിച്ചു ചേർന്നിരുന്നു തല തോളിൽ വച്ച് ഉറങ്ങുകയും, അവളിൽ നിന്ന് വമിക്കുന്ന നേരിയ സ്ത്രീ ഗന്ധവും..

അവളുടെ ശരീരത്തിന്റെ ഇളം ചൂടും… പുറത്തു നിന്ന് അടിക്കുന്ന തണുത്ത കാറ്റും ഏതു കാട്ടാളനെയും പ്രേമവിചാരങ്ങളിലേക്കു തള്ളിയിടും..

ഒരു നിമിഷം എനിക്കും അവളോട് പ്രേമം തോന്നി.. അവളോട്‌ മാത്രം അല്ല.. ഈ ലോകത്തിലെ എല്ലാത്തിനോടും പ്രേമം തോന്നി..

ഈ യാത്ര അവസാനിക്കാതെ ഇരുന്നെങ്കിൽ എന്ന് വരെ ചിന്തിച്ചു പോകുന്ന നിമിഷങ്ങൾ..

എന്നാൽ എല്ലാറ്റിനും ഒരു അവസാനമുണ്ടല്ലോ..
ചുരം കയറി കഴിഞ്ഞപ്പോൾ ksrtc സൂപ്പർ ഫാസ്റ്റ് അതിന്റെ തനി സ്വരൂപം പുറത്തു കാണിച്ചു തുടങ്ങി..

തണുപ്പിനെ വകഞ്ഞു കീറി ബസ് വെടിച്ചില്ലു കണക്കിന് കുതിച്ചു പാഞ്ഞു തുടങ്ങി.. വളവുകൾ വീശി എടുത്തു ബസിനെ വല്ലാത്തൊരു മുരൾച്ചയോടെ മുൻപോട്ടു പായിക്കുന്ന ഡ്രൈവർ..

അതിന്റെ ഫലം ആയി അവൾ ഞെട്ടി എണീറ്റു.. തല വേഗം നേരെ ആക്കി ഒരു നാണത്തോടെ കുറച്ചു ജ്യൂസ് കുടിച്ചു.. അവൾ വായിലേക്ക് കയറ്റി വച്ചാണ് അതിൽ നിന്ന് കുടിച്ചത്..

45 Comments

  1. Dear Mk
    Story vallathum delete cheythoo bro
    Sreekutty some like that story name
    Ariunna arenjilum comment cheyooo

  2. എന്താ പറയേണ്ടത് എന്ത്‌ പറഞ്ഞാലും കുറഞ്ഞു പോകും.വീണ്ടും വീണ്ടും വയ്ക്കാൻ തോന്നുന്നടോ?.

  3. ഇതൊക്കെ എങ്ങനെ സാധിക്കുന്നു.കൊള്ളാം പൊളി സാധനം. പെരുത്ത് ഇഷ്ടായി ??

  4. എഴുത്ത് മനോഹരം,പ്രണയിക്കാന്‍ കൊതി തോന്നുന്നു

  5. I really enjoyed it…adipoli

  6. Once Again..
    How could you do that?
    superbly wonderful …
    Congratulations.

  7. Poli bro vere level feeling

  8. sseda wayanattukaran enikku vayya
    poli poli

  9. Sorry next story

  10. ???….

    Superb bro

    Waiting 4 nxt part

  11. പ്രണയം ഒഴുകുന്ന വരികൾ… ???????

  12. വെടക്ക്

    niyogam evde bro ith vaayikkanathre??

  13. വിശ്വാമിത്രൻ

    അടിപൊളി സ്റ്റോറി ♥️♥️♥️?

  14. ഖുറേഷി അബ്രഹാം

    ഒരിക്കൽ വായിച്ചതാണ്, കമന്റ് ഒന്നും നൽകാൻ ഇല്ല. ഇനി ഞാനേതെങ്കിലും ഇട്ടാൽ അത് ക്ളീഷേ ഡയലോഗെക്കും. തന്റെ കഥകൾ ഫുൾ പ്രണയം ആകും നമ്മക്കാണെങ്കിൽ പറ്റുന്നത് വയലൻസും. തന്റെ കഥ ഒക്കെ വായിക്കുമ്പോ വയലൻസ് ഒക്കെ പോവുകയാ. കുറച്ചു നേരം പിന്നെ പ്രണയത്തിന്റെ മേച്ചിൽ തട്ടിലായിരിക്കും.

    തന്റെ കഥ വായിക്കുമ്പോ ശെരിക്കും പറഞ്ഞ എനികും പ്രേമികാൻ ഒരു പെണ്ണ് ഉണ്ടായിരുന്നെങ്കി ആശിച്ചു പോവാ അറിയോ തനിക്. നിനക്കു ഇങ്ങനെ ഓരോന്ന് കുറിച്ചിട്ട മതിയല്ലോ വായിക്കുന്ന എന്റെ മനസ്സല്ലേ തകരുന്നെ. ഇനിയും എന്റെ ജീവിതത്തിലേക്കു പെണ്ണ് കേറി വന്നിലെങ്കി തമ്പുരാനാണെ വല്ല പെണ്ണിനേയും ഭീഷണി പെടുത്തി എന്നെ ഇഷ്ടമാക്കി ഞാൻ തട്ടി കൊണ്ടു വരും. ഉറപ്പാ, എന്നോടാ കളി.

    ഖുറേഷി അബ്രഹാം,,,,,,

    1. Athokke kadhayilee nadakkoo bro nammade kannil pedna ellaarum committed aayirikkum ithil paranja pole ellaa areelum ath thinnente aalle peru indavnnalle nammade ari onnm kaanan polum yogam illa ?

  15. സ്നേഹത്തോടെ ഹൃദയം…

  16. തുമ്പി ?

    Ente durgem koodi ithilidanam. Avkde athrem santhosham enik vere onnilum kittitilla.seriously oru kadha vayichente hangover eriyal oru 3 -4 days nikkum mkde anenkil.

    Pashe ithorazcha kayinjittum ente manassinnu pokunnillado athraikkishtayatha…..

Comments are closed.