ഉറുദുമാഷ് [Hyder Marakkar] 530

ഉറുദുമാഷ്

Urudu Mash | Author : Hyder Marakkar

“””ഡാ……ഞാൻ   ഇന്നും  ആ   സ്വപ്നം  കണ്ടു…..”””

ബൈക്ക്   ഓടിക്കുന്ന  ജിത്തുവിന്റെ  തോളിൽ  തല  ചായ്‌ച്ച്  മുന്നോട്ട്  നീങ്ങി  ഇരുന്നുകൊണ്ട്   ഞാൻ  പറഞ്ഞു

 

“””ഏത്   ആ   പൂച്ചക്കണ്ണിയോ??”””

 

“””മ്മ്………”””

ഞാൻ   വെറുതെ  ഒന്ന്  മൂളി…., കഴിഞ്ഞ  ഒരു  മാസമായി  ദിവസവും  രാത്രി  അവൾ  എന്റെ    സ്വപ്നത്തിൽ   വരുന്നു…..   പൂച്ചക്കണ്ണുള്ള  സുന്ദരി….

 

“””പൂച്ചക്കണ്ണ്  മാത്രേ  ഉള്ളോ  അതോ  പൂച്ചെന്നെ  പോലെ   വാലൊക്കെ  ഉണ്ടോ??”””

ജിത്തുവിന്റെ    ആ   ചോദ്യമാണ്   അവളുടെ   മുഖം  പൂർണമായും  ഓർത്തെടുക്കാൻ  ശ്രമിച്ചുകൊണ്ടിരുന്ന  ഉദ്യമത്തിൽ  നിന്നും  എന്നെ  പിന്തിരിപ്പിച്ചത്…. ഒരു  മാസമായി  ഒരേ

സ്വപ്നമാണ്  കാണുന്നത്, പക്ഷെ  ഇപ്പോഴും   അവളുടെ   ആ   കാന്തിക  ശേഷിയുള്ള   കണ്ണുകൾ  അല്ലാതെ  മറ്റൊന്നും  എനിക്ക്   ഓർമ്മവരുന്നില്ല….

 

“””ഓ  പിന്നെ…  വാല്…..ഒന്ന്   പോയെടാ”””

അവന്റെ  തോളിൽ  ചായ്ങ്ങിരുന്നുകൊണ്ട്  തന്നെ  ഞാൻ  അല്പം  പുച്ഛ ഭാവത്തിൽ  പറഞ്ഞു….

 

“””നീ  വിശ്വസിക്കണ്ട…..സംഭവം  ഉള്ളതാണ്…. എന്റെ   വീട്ടിന്റെ  അടുത്തുള്ള    ഗോകുൽ    ഇല്ലേ, ആ   അവൻ  കഴിഞ്ഞ  ദിവസം  രാത്രി  മൂത്രം  ഒഴിക്കാൻ   എഴുന്നേറ്റപ്പോൾ  അവന്റെ  വീട്ടിന്റെ   മുന്നിലൂടെ  പൂച്ചയുടെ  തലയും  നീണ്ട  വാലും  ഒക്കെയുള്ള  ഒരു  പെണ്ണ്   തൊട്ടിയും കയറും  പിടിച്ചോണ്ട്  ഓടുന്നത്  കണ്ടതാണ്……. ചെക്കന്    ഇപ്പോഴും  പനി  വിട്ട്  മാറിയിട്ടില്ല, അതുപോലെ   വല്ലതും  ആണോന്ന്  പറയാൻ   പറ്റില്ലല്ലോ…..”””

 

“””ഒന്ന്  പോടോ  ഹേ…….തള്ള്  നിർത്തി  നേരെ  നോക്കി  വണ്ടി  ഓടിക്ക്”””

അവന്റെ   ഹെൽമെറ്റ്‌  ഇട്ട   തലയിൽ   കൊട്ടി കൊണ്ട്  ഞാൻ  പറഞ്ഞു….

 

അവൻ   എത്ര  ആഞ്ഞ്   തള്ളിയാലും  ഞാൻ  ഈ  പൊട്ടത്തരം  ഒന്നും  വിശ്വസിക്കില്ലെന്ന്  തോന്നിയത്  കൊണ്ടാകാം, ആശാൻ  പിന്നെ  ഒന്നും  മിണ്ടാതെ  നേരെ  നോക്കി    വണ്ടി  ഓടിക്കാൻ   തുടങ്ങി…..

 

79 Comments

  1. ചുവന്ന മുടിയുള്ള നാടൻ പെണ്ണ്

    അടിപൊളി… വേഗം തീർന്നുപോയി എന്നൊരു പരിഭവം മാത്രം. നല്ല രസമാണ് നിങ്ങളുടെ കഥകൾ വായിക്കാൻ. ഇഷ്ടമായി..
    ഈ പൂച്ചപെണ്ണ് തൊട്ടി വലിച്ചു ഓടി.. അത് നിയോഗം ഡാർക്ക് വേൾഡിൽ ഉള്ളത് അല്ലെ? അത് നന്നായി. ?

    പുതുവത്സരആശംസകൾ

    1. ചേച്ചി??? ഒരു മോർ താൻ നോർമൽ ആയി പോവുന്ന സ്റ്റോറിയിൽ ഇതിലും നല്ലൊരു റെഫറൻസ് കൊടുക്കാനുണ്ടോ… നിയോഗം ഫാൻ?

  2. ഉറുദുമാഷ് നന്നായിട്ടുണ്ട്… ഓരോ നാട്ടിലും ഇതുപോലെ ഓരോ കഥകൾ ഉണ്ടാകും അതിനെ വിശ്വസിക്കാൻ കുറച്ചാളുകളും… നന്നായി അവതരിപ്പിച്ചു… ഇഷ്ടം ???

    1. ഷാന??? വായിച്ച് അഭിപ്രായം അറിയിച്ചതിൽ സന്തോഷം

  3. ഹൈദർ ഭായ്,
    കഥ കിടുക്കി, ഉറുദുമാഷ് ഒരു സംഭവം തന്നെ, എല്ലാ നാടുകളിലും കാണാം ഇത്തരം ചില അന്ധവിശ്വാസങ്ങൾ.
    നർമ്മത്തിന്റെ മോമ്പൊടിയോടെ ഉള്ള എഴുത്തു വായിക്കാൻ നല്ല ഇമ്പം ഉണ്ടായിരുന്നു, നമ്മുടെ പ്രതീക്ഷ രണ്ടാളും കൂടി ഒന്നിക്കും എന്നായിരുന്നു ഇനി പെങ്ങളാകുമോ?
    വീണ്ടും നല്ലൊരു കഥയുമായി വന്നതിനു ആശംസകൾ…

    1. ജ്വാല??? സന്തോഷം
      അവർ തമ്മിലുള്ള ബന്ധം എന്തായി മാറും എന്നത് ഒരു ഉത്തരമില്ലാ ചോദ്യമായി കിടക്കട്ടെ എന്ന് കരുതി

  4. സാഹിത്യം..???‍♂️

    1. just a joke…
      dont be mad…

    2. ന്യായമായ ചോദ്യം…
      ഞാൻ പേർസണലി സാഹിത്യം ഒന്നും ഇല്ലാതെ സിമ്പിൾ ആയിട്ടുള്ള കഥകൾ എഴുതാനും അങ്ങനെയുള്ള കഥകൾ കൂടുതൽ വായിക്കാനും ഇഷ്ടപ്പെടുന്ന ആളാണ്, അത് കൊണ്ട് തന്നെ ഞാൻ എഴുതുന്ന കഥകളിലും സാഹിത്യം കാണില്ല
      അല്ലാതെ എഴുതാൻ അറിയാതൊണ്ടല്ലല്ലോ ല്ലോ ട്ടോ?
      ജോക്കസ് അപ്പാർട്ട്, ഇനി ഇജ്ജാതി തമാശയും കൊണ്ട് എന്റെ വാളിൽ വരരുത്…

  5. ഹൈദരെ.,.,.
    കൊള്ളാം.,. നന്നായിരുന്നു.,.,.,
    സുഖമായി വായിച്ചു തീർത്തു.,.,.,
    നമ്മുടെ മറ്റേ ഐറ്റം എത്രയും വേഗം അങ്ങോട്ട് സെറ്റ് ആക്ക്.,.,. അതിനാണ് വെയിറ്റിങ്.,.
    എഴുത്തിൽ നർമ്മം.., ഇച്ചിരി പാടാണ്.,.,
    അതിന് കഴിയുന്നവർ നല്ല എഴുത്തുകാരും.,.,.,
    നീ പൊളിയാണ്.,.,.
    സ്നേഹം.,.
    ??

    1. തമ്പു അണ്ണാ??? നിങ്ങളൊക്കെ നല്ല അഭിപ്രായം പറയുമ്പോൾ സന്തോഷമാണ്
      പിന്നെ മറ്റേ ഐറ്റം പിന്നെ അങ്ങോട്ട് നീങ്ങിയിട്ടില്ല? അതാ തത്കാലത്തേക്ക് ഇതങ്ങ് പോസ്റ്റിയത്

  6. മല്ലു റീഡർ

    അപ്പൊ ഉറുദുമാഷ് പാവം അരുന്നലെ..പാവം ആത്മഹത്യ ചെയ്തു…????

    പിന്നെ പൂച്ചകണ്ണി എന്നൊക്കെ ആദ്യം കണ്ടപ്പോ ഞാൻ ഒരുപാട് അങ്ങു പ്രദീക്ഷിച്ചാരുന്നു കേട്ടോ….ഇതിപ്പോ ‘അമ്മ മകൾ ആയി കണ്ടാൽ പെങ്ങൾ ആയി പോകില്ല അതുകൊണ്ടു ഇതു ഇങ്ങനെ തന്നെ അങ്ങു നിക്കട്ടെ.…

    നല്ലൊരു പുതുവത്സര സമ്മാനം തന്നതിന് നന്ദി…???

    1. റീഡർ ബ്രോ??? ഒത്തിരി സന്തോഷം
      അതേ അവരുടെ ഭാവി അതൊരു ചോദ്യചിനം ആയി തന്നെ നിൽക്കട്ടെ

  7. ബ്ലഡി ഫൂൾ…ഇത്ര പെട്ടെന്ന് തീർത്തോ, വായിച്ചു തുടങ്ങിയപ്പോൾ അവരുടെ പ്രേമവും ക്ലൈമാക്സ്‌ ട്വിസ്റ്റും എല്ലാം കൂടി ഒരു 10 പാർട്ട്‌ പ്രതീക്ഷിച്ചതാ, നശിപ്പിച്ചില്ലേ എല്ലാം… Kooduthal ഒന്നും പണയണ്ട, രണ്ടാം ഭാഗം എഴുത് ?

    1. ഇത് ഇങ്ങനെ കിടക്കട്ടെ ബ്രോ, ഇതിനെ മുന്നോട്ട് കൊണ്ടുപോകാൻ പറ്റിയ കണ്ടന്റ് വല്ലതും കിട്ടിയാൽ ശ്രമിക്കാം

      1. Aah appo vokke?

  8. ♨♨ അർജുനൻ പിള്ള ♨♨

    ഒന്നും പറയാനില്ല ???. വായിച്ചു രസം പിടിച്ചു വന്നപ്പോൾ പേജ് തീർന്ന് പോയി. പുതിയ കഥ ഉടൻ കാണുമോ?? ഒരു കഥ യുടെ 2പാർട്ട്‌ ഉണ്ട് മറക്കല്ലേ ????

    1. സന്തോഷം പിള്ളേച്ചാ???
      പുതിയ കഥ ഉടനെ ഉണ്ടാവില്ല, കഴിയുന്നതും വേഗം തീർക്കാൻ നോക്കുന്നുണ്ട്? 2nd പാർട്ടോ എനിക്കൊന്നും ഓർമ്മയില്ല

  9. …നർമ്മത്തിൽ ചാലിച്ചുള്ള എഴുത്ത് വേറെ ലെവലാണ് മാൻ…! അങ്ങനെഴുതുക ഈസ്‌ നോട്ട് ഈസി…! എന്തായാലും നല്ലൊരു തീം വളരെ മനോഹരമായി തന്നെ എഴുതി….! പക്ഷേ നിയ്ക്കു വേണ്ടതിതല്ല… അതിനായി ഞാനിപ്പോഴും കാക്കുവാ…! പിന്നെ നിനക്കുമതുപോലൊരു പൂച്ചപെണ്ണിനെ, വാലും മീശയുമൊക്കെയുള്ള ഒരെണ്ണത്തിനെ കിട്ടട്ടേ എന്നു പ്രാർത്ഥിയ്ക്കാം…!

    ….ഏറ്റവും പ്രിയപ്പെട്ട ചെങ്ങായിയ്ക്ക് പുതുവത്സരാശംസകൾ….!

    -Arjun dev

    1. നർമ്മത്തിൽ ചാലിച്ചുള്ള എഴുത്ത് ഞാൻ ഏറ്റവും അധികം ആസ്വദിക്കുന്നത് നിന്റെ കഥയിലാണ്?… നിനക്ക് വേണ്ട സാധാനം അടുത്ത മാസം തരാൻ ശ്രമിക്കാം?
      പൂച്ചപെണ്ണ് ആയാലും ഡോക്ടറ്പെണ്ണായാലും സന്തോഷം…

      പുതുവത്സരാശംസകൾ പഹയാ?

  10. ഡ്രാക്കുള

    ഹൈദർ മരക്കാർ എന്ന പേര് കണ്ടാൽ വായിക്കാതിരിക്കാൻ തോന്നില്ല എന്തായാലും ഈ കഥയും നന്നായിട്ടുണ്ട് ???????
    പക്ഷേ മറ്റുകഥകളുടെ അത്രയ്ക്ക് എത്തിയില്ല എങ്കിലും ഇതും ഒരു അനുഭവമാണ് ??????? ????

    എല്ലാ എഴുത്തുകാർക്കും ,വായനക്കാർക്കും ,കഥകൾ.കോ യുടെ അണിയറ പ്രവർത്തകർക്കും,പാതി വഴിയിൽ കഥയുപേക്ഷിച്ച് മറഞ്ഞിരിക്കുന്ന എഴുത്തുകാർക്കും

    ???????????????പുതുവത്സരാശംസകൾ ??????????

    1. ഡ്രാക്കുള??? ഒത്തിരി സന്തോഷം വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും…
      മറ്റുകഥകളുടെ അത്ര അല്ലെങ്കിൽ അതിലും മികച്ച ഒന്ന് അടുത്തത് തരാൻ ശ്രമിക്കാം?

      ///പാതി വഴിയിൽ കഥയുപേക്ഷിച്ച് മറഞ്ഞിരിക്കുന്ന എഴുത്തുകാർക്കും/// @liar നിനക്കുമുണ്ട് പുതുവത്സരാശംസകൾ?

      ഹാപ്പി ന്യൂഇയർ ബ്രോ???

  11. ഹൈദർ.. നല്ല രസമുള്ള കഥ.. നിങ്ങളുടെ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് അതിലുള്ള നർമം ആണ്.
    പിന്നെ ഉർദുമാഷ് പൊളി ആയിരുന്നു .. ഒന്നും പറയാനില്ല.. തുടർന്ന് എഴുതുക ഇതുപോലെ..
    അപ്പോ നല്ലൊരു വർഷം ആശംസിച്ചുകൊണ്ട് സ്നേഹത്തോടെ❤️

    1. രാഗ്സ്??? ഒത്തിരി സന്തോഷം തരുന്ന വാക്കുകൾ… ഹാപ്പി ന്യൂഇയർ

  12. ഇന്നലെ പറഞ്ഞ ഡയലോഗ് വീണ്ടും ആവർത്തിക്കുന്നു…

    യൂ ചീറ്റ്…. യൂ ബ്ലഡി ചീറ്റ്…!!!

    അന്റെ സേവനങ്ങൾക്ക് പെരുത്ത് നന്ദി കള്ളപരമനാറി….!!????

    മുടിഞ്ഞ സ്നേഹത്തോടെ
    സ്വന്തം
    കിംഗ് ലയർ

    1. ഒരു ചെറിയ കൈയബദ്ധം നാറ്റിക്കരുത്?
      ഇത് കുറച്ച് മുന്നെ എഴുതി വെച്ച സാധനാ,ഒന്ന് പൊടി തട്ടി എടുത്തതാ

  13. ♨♨ അർജുനൻ പിള്ള ♨♨

    ഹാപ്പി ന്യൂ ഇയർ ??????

    1. ഹാപ്പി ന്യൂഇയർ പിള്ളേച്ചാ???

  14. ഈ പേര് കണ്ടാൽ എങ്ങനെയാണു വായിക്കാതെ ഇരിക്കുക.. ❤️ ഹൈദർ

    പിന്നെ തോട്ടിയും പിടിച്ചു ഓടിയ സാധനം എന്റെ കസ്റ്റഡിയിൽ ഉണ്ടെന്നു ചെക്കനോട് പറഞ്ഞോളി.. അവൾ കുട്ടിയേയും കളിപ്പിച്ചു വീട്ടിൽ ഉണ്ട്. ??

    കഥ നന്നായിട്ടുണ്ട്.. ചില നിയോഗങ്ങൾ അങ്ങനെ ആണ്.. നമ്മളുടേത് ആകേണ്ടത് നമ്മളുടേത് തന്നെ ആകും, ഏതു വഴിയിലും.. അത് വരുന്നതിന് മുൻപേ ഈ യൂണിവേഴ്‌സ് തന്നെ നമുക്ക് ചില സൂചനകളും കാണിച്ചു തരും..
    അപ്പൊ ഉർദുമാഷ് കിടു ആയിരുന്നു..
    നല്ലൊരു പുതിയ വർഷം നേരുന്നു.. സ്നേഹത്തോടെ ❤️❤️

    1. What more to end this year on high??? A comment from ma fav?
      ഒത്തിരി സന്തോഷം എംകെ കഥ വായിച്ചതിൽ
      ഇത് ഞാൻ കുറച്ച് മുൻപ് എഴുതി വെച്ച കഥയാണ്, ഇത് എഴുതിയ സമയത്താണ് ഞാൻ ആശാനോട് നമ്മുടെ പൂച്ചപെണ്ണിനെ ഞാൻ ഒരു റെഫറൻസ് കൊടുക്കുന്നുണ്ടെന്ന് പറഞ്ഞത്
      ഹാപ്പി ന്യൂഇയർ❣️ സ്റ്റേ സേഫ്

  15. സംഭവം കൊള്ളാം മാൻ..പക്ഷെ ഇങ്ങടെ പഴേ കഥകളുടെ ഫീലിംഗ് ആയപ്പോൾക്ക് കഴിഞ്ഞു പോയി..??

    എന്നാലും ഇഷ്ടപ്പെട്ടു ?♥️♥️

    1. പ്രവാസി ബ്രോ??? ഒത്തിരി സന്തോഷം അഭിപ്രായം അറിയിച്ചതിൽ… ആ ഫീലിംഗ് അടുത്ത വലിയ കഥയിൽ വരുത്താനുള്ള ശ്രമത്തിലാണ്

  16. ഹൈദർ സാബ്… ?❤️?

    നല്ല കഥ… നല്ല അവതരണം ??

    എല്ലാ നാട്ടിലും കാണും ഇങ്ങനെ ഓരോ വിശ്വാസങ്ങള്‍… പേടിയ്ക്കുവാൻ/പേടിയ്ക്കുവാൻ ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങൾ ???

    ടിപ്പർ സുര… ഈ പേര്‌ ഞാൻ എവിടെയോ കേട്ടിട്ടുണ്ട് ?? ജിത്തുവും ധ്വനിയും ഒന്നിക്കുമോ…? ?? ശ്ശോ, അറിഞ്ഞില്ലലോ…

    എന്തായാലും നല്ല ഒരു കഥ നല്‍കിയതിന് സന്തോഷം… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്‌ ആയി ♥️

    സ്നേഹത്തോടെ
    ഖല്‍ബിന്‍റെ പോരാളി ?

    1. ഖല്‍ബേ??? നിന്റെ സുരയെ ഞാൻ അങ്ങ് ചാമ്പി?
      ജിത്തു നമ്മുടെ നായകന്റെ കൂട്ടുകാരനല്ലേ?
      അടുത്ത ഭാഗവും പ്രതീക്ഷിച്ച് ഇരുന്നോ?
      ഒത്തിരി സന്തോഷം ഡാ വായിച്ചതിലും അഭിപ്രായം അറിയിച്ചതിലും

      1. ചാമ്പിയത് നന്നായി… ?

        ഇപ്പൊ കാളി സേഫ് സോണിലെത്തി… ??

        1. അതേ ഇനി ഭയം വേണ്ട?

  17. ഹാപ്പി ന്യൂ ഇയർ ഹൈദർ ???

    1. ഹാപ്പി ന്യൂഇയർ നൗഫുക്കാ???

  18. ആഹാ. അടിപൊളി മരക്കാർ ബ്രോ ???

    1. സ്ലീവാച്ചാ???

  19. ഇക്കച്ചി…രാത്രി വായിക്കാവേ???

    1. ഓക്കേ രാമ്പോകുട്ടാ?

  20. Nalla adipoli kadha..vaayichu teernaathu arinjilla…adipoli….

    1. പൊറസ്??? സന്തോഷം

  21. കുട്ടപ്പൻ

    ആഹാ ?. കൊള്ളാം നല്ല രസൂണ്ട് വായിച്ചിരിക്കാൻ. നല്ല കഥ. എന്താ പറയണ്ടേ എന്ന് മനസിലാകുന്നില്ല ?. ഒത്തിരി ഇഷ്ടായി

    1. ഒത്തിരി സന്തോഷം കുട്ടപ്പാ???

  22. രാഹുൽ പിവി

    ❤️

  23. കുട്ടപ്പൻ

    ❤️

Comments are closed.