തിരിച്ചുവരവ് [Rayan] 109

Views : 2063

ബിസിനസ്സ് പ്രതീക്ഷിച്ചപോലെ പ്രോഫിറ്റ് ലെവെലിലേക്ക് വളർന്നു….

അതിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഒരു ആന്വൽ മീറ്റിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അറിയാതെ തല ചുറ്റി വീണു…

ഒരുപാട് പരിശോധനകൾക്കു ശേഷമാണു അറിഞ്ഞത് അസുഖം അൽഷിമേഴ്‌സ് ആണെന്ന്…

ശെരിയാണ് ഓർമകൾ ഇടയ്ക്കു എന്നെ വീട്ടു ദൂരേക്ക് പോവാറുണ്ട് പക്ഷെ അതൊന്നും അന്നു അത്ര കാര്യമാക്കിയില്ല ബിസിനസ്സ് ടെൻഷൻ ആവുമെന്ന് വിചാരിച്ചു….

ഇപ്പൊ ഏകദേശം കാര്യങ്ങൾ തീരുമാനമായി…

എന്റെ ഓർമകളും ചിന്തകളും എല്ലാം എന്നിൽ നിന്നു പറന്നകലും….

കൂടൊഴിയും കിളിയെ പോലെ….

എന്നെ നൊന്തു പെറ്റ സ്വന്തം അമ്മയെയും ജീവിതം കാണിച്ചു തന്ന ജീവിക്കാൻ ധൈര്യം തന്ന എന്റെ അച്ഛനെയും കുറുമ്പ് കാണിച്ചു വാലുപോലെ ഏട്ടാ എന്നു വിളിച്ചു നടക്കുന്ന എന്റെ പൊന്നനിയ്യതിയെ പോലും എനിക്കിനി തിരിച്ചറിയാനാവില്ല……

എന്റെ വീടു നാട് ബിസിനസ്സ് സുഹൃത്തുക്കൾ എല്ലാം എനിക്കു അന്യമാവും….

എന്റെ ശ്വാസ നിശ്വാസങ്ങൾ നിറഞ്ഞ എന്റെ റൂം….
എന്റെ കാല്പാദം പതിഞ്ഞ ഇടവഴികൾ കുട്ടികാലം മുതൽ കൂടെ കൊണ്ട് നടക്കുന്ന ഓർമകൾ എല്ലാം എല്ലാം വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ അടിയറവു പറയേണ്ടി വരും….

ദൈവം അവിടെയും എനിക്കൊരു അനുഗ്രഹം തന്നു വയസ്സ് 28 ആയെങ്കിലും ഒരു ഇണക്കിളിയെ എനിക്കു താരതെ….

ഇല്ലെങ്കിൽ ആ കണ്ണീർ ശാപം കൂടി ഞാൻ ഏറ്റെടുക്കേണ്ടി വന്നേനെ….

അവസാനിക്കാൻ പോവുന്നു ഇനി ഞാൻ മനസ്സും ചിന്തയും സ്വപ്നങ്ങളും ഒന്നും കൂടെ ഇല്ലാത്ത ഒരു ശരീരം മാത്രം….

ആദ്യം കേട്ടപ്പോൾ ഉൾക്കൊള്ളാനായില്ല…..

ഒരുപാട് കരഞ്ഞു ദൈവത്തെ പഴി പറഞ്ഞു…..

എന്റെ ചുറ്റുമുള്ളവർ നിസഹായതയോടെ നോക്കുന്ന ഓരോ നോട്ടവും മനസ്സും കടന്നു ആത്മാവിൽ മുറിവേൽപ്പികാൻ തുടങ്ങി….

അങ്ങനെയാണ് ഈ തീരുമാനത്തിൽ എത്തുന്നേ…. ഓർമകൾ കൂടൊഴിയും മുൻപ് ഒരു യാത്ര എല്ലാം മറന്നു കാണാത്ത കാഴ്ചകൾ അവസാനമായി മനസ്സിന്റെ ആല്ബത്തിലേക്ക് ചേർത്തു വെക്കാൻ….

നാടും നഗരവും കണ്ടു കാണാത്ത പല കാഴ്ചകളും കണ്ടു മനസ്സ് നിറച്ചു ഇപ്പൊ ഇതാ ഞാൻ ആകാശം തൊട്ടു നിൽക്കുന്ന ഈ മലയുടെ മുകളിൽ എത്തിയിരിക്കുന്നു….

ഓർമകൾ ചിന്തകൾ സ്വപ്‌നങ്ങൾ ഇവ എന്നിൽ നിന്നകലും മുൻപ് എനിക്ക് ഈ ശരീരം വീട്ടു പറക്കണം ഉയരങ്ങളിലേക്ക്….

ബുള്ളറ്റ് സൈഡ് സ്റ്റാൻഡിൽ നിർത്തി ഞാൻ ആ മലമുകളിൽ കാലു കുത്തി….

ദൈവം തന്ന ജീവിതം മുഴവനാക്കാതെ തിരിച്ചു നല്കാൻ ഞാൻ തിരെഞ്ഞെടുത്ത മണ്ണ്…..

നല്ല തണുത്ത കാറ്റു വീശുന്നുണ്ട്… മേഘങ്ങൾ താഴ്ന്നു ഭൂമിയെ ചുംബിക്കുന്നു…. എങ്ങും പ്രകൃതിയുടെ പച്ചപ്പ് ഹൃദയം നിറക്കുന്ന കാഴ്ച അവസാനമായി ഉള്ളിലേക്കാവാഹിച്ചു ഞാൻ നടക്കാൻ തുടങ്ങി….

Recent Stories

The Author

Rayan

8 Comments

  1. കൊള്ളാം

  2. ഒറ്റപ്പാലം കാരൻ

    ഇഷ്ടമായി താങ്കളുടെ വരികൾ👍👍

  3. Bro, nalla katha.. nalla ezhuthum😍😍

  4. Bro കഥ കൊള്ളാം… but young age alzhimers ഒക്കെ ഭയങ്കര rare അല്ലെ… പിന്നെ ഒരിക്കലും curable അല്ല താനും… അസുഖം മാറ്റി പിടിക്കയാമായിരുന്നു… 🙏

  5. ഒരു ദൈവ വിഷ്വാസി എന്നത് കൊണ്ട് എനിക്ക് എറ്റവും ഇഷ്ടപെട്ട line..

    “ദൈവത്തിന്റെ പരീക്ഷണങ്ങൾ ക്ഷമയോടെ നേരിടുന്നവർ ആരോ അവരാണ് വിജയി…..”

    എയുതു നന്നായിരുന്നു …
    All the best … 😍😍

  6. ആശയം നന്ന്, എഴുത്തും കൊള്ളാം, ഞാനും ചിന്തിക്കാറുണ്ട് അൽഷിമേഷസ് വന്നാൽ എങ്ങനെ ഇരിക്കുമെന്ന് സാവധാനം നഷ്ടമാകുന്ന ഓർമ്മകൾ, ഗൃഹാതുരത്വത്തിന്റെ ശീലുകൾ കൊഴിഞ്ഞു പോകുന്നത്, എവിടെയെന്നറിയാത്ത മരണം, അല്ലങ്കിൽ മരണത്തിനു എന്ത് പ്രസക്തി അല്ലേ ബോധമില്ലാത്തവൻ എവിടെ മരിച്ചാൽ എന്താ? ആശംസകൾ…

  7. നല്ല എഴുത്ത്……🥰

    ഭംഗിയുള്ള ശൈലി……🥰

    പക്ഷെ, അൽഷിമേഴ്സ വന്നൊരാളുടെ…,
    കേട്ടിട്ടുള്ള അവസ്ഥകൾ വച്ച് കഥാതന്തുവിൽ
    അവ്യക്തത തോന്നി.!?

  8. സുജീഷ് ശിവരാമൻ

    🥰🥰🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com