തിരിച്ചുവരവ് [Rayan] 109

Views : 2063

ശെരിയാണ് മരണത്തിനു സഹിക്കാൻ പറ്റാത്ത തണുപ്പാണ്….

എന്റെ മരണം കാണാൻ കഴിയാതെ പ്രകൃതിയും കണ്ണടച്ചപോലെ എങ്ങും ഒരു മരണ മൂകത…..

അവസാനമായി മൊബൈലിൽ മുൻപ് പകർത്തിയ ഫോട്ടോകൾ ഓരോന്നായി മാറി കൊണ്ടേ ഇരുന്നു….

വീട്ടുകാരോടൊപ്പം ആഘോഷിച്ച ഓണം അമ്മയുടെ പാല്പായസം അച്ഛന്റെ ഓണ സമ്മാനം അനിയത്തിയുടെ പൂക്കളം…. കൂട്ടുകാരോടൊപ്പം ചിലവഴിച്ച സുന്ദര നിമിഷങ്ങൾ…. യാത്രകൾ….

അങ്ങനെ അങ്ങനെ ജീവിതത്തിലെ പല നിമിഷങ്ങളും സ്‌ക്രീനിൽ പിന്നിലേക്ക് പോയി കൊണ്ടേ ഇരിക്കുന്നു….

കണ്ണുനീർ കവിളും കഴിഞ്ഞു താഴേക്ക്….. തുടച്ചില്ല….. കരയുന്നത് കാണാൻ ആരുമില്ല പിന്നെന്തിനു….

അവസാനമായി ദൈവത്തോട് പ്രാർത്ഥിച്ചു ആരോടും ഇങ്ങനെ ക്രൂരത കാണിക്കരുത്…..

ഇപ്പോൾ മലയുടെ മുകളിലെ മുനമ്പിൽ എത്തിയിരിക്കുന്നു…. ഇനി ആ താഴ്ചയിലേക്ക് ഒരു കുതിപ്പ് എല്ലാം തീരും ഓർമകൾ പറക്കും മുൻപേ ഞാൻ പറക്കും പറന്നിറങ്ങും മരണം എന്ന യാദൃത്യത്തിലേക്ക്….

കണ്ണുകൾ മുറുകിയടച്ചു….
തൊണ്ടയിൽ വെള്ളം വറ്റുന്നു കൈ കാലുകൾ വിറയ്ക്കുന്നു മരണം എന്ന ഉറക്കത്തിലേക്ക് പോകാൻ ശരീരം മടിക്കുംപോലെ…. അമ്മയും അച്ഛനും അനിയത്തിയും എല്ലാം മുന്നിൽ നിൽക്കും പോലെ അതെ അവർ നിലവിളിക്കുന്നുണ്ട്…..

മോനെ അരുത് ചെയ്യല്ലേ ഞങ്ങൾക്ക് നീയല്ലേ ഒള്ളു ഡാ മോനെ പോവല്ലേ ഡാ….

ഇല്ല എനിക്ക് വയ്യ അമ്മെ ഞാൻ പോവാ അമ്മേയെന്നോട് ക്ഷമിക്കു…. ഈ മകൻ മാപ്പു തരു അച്ഛാ ജയിക്കാൻ പഠിപ്പിച്ചിട്ടും തോറ്റവനാ…. മോളെ നീ കരയല്ലേ ഡീ…. ഈ ഏട്ടൻ അതു സഹിക്കില്ല ….

ഒരു കുതിപ്പോടെ ആ മുനമ്പിന്റെ അറ്റത്തേക്ക്…..

Hello….. സുഹൃത്തേ ഒരു നിമിഷം…..

അപ്രതീക്ഷമായി കേട്ട ആ മനുഷ്യ ശബ്ദം എന്റെ കാലുകളെ നിശ്ചലമാക്കി…..

സംശയത്തോടെ ശബ്‌ദം കേട്ട ഭാഗത്തേക്ക് നോക്കുമ്പോൾ മേഘ പാളികൾക്കുളിൽ നിന്നു വരുംപോലെ ഒരു മനുഷ്യ രൂപം ആ കോടമഞ്ഞു മൂടിയ മലമുകളിൽ നിന്നും തന്റെ അടുത്തേക്കായി നടന്നടുക്കുന്നു…..

അയാളിപ്പോൾ എന്റെ തൊട്ടടുത്തു എത്തിയിരിക്കുന്നു…

നീട്ടി വളർത്തിയ താടി നീളമുള്ള മുടിയിഴകൾ കാറ്റിൽ അലക്ഷ്യമായി പാറുന്നു….
തിളക്കമുള്ള വെള്ളാരം കണ്ണുകൾ പ്രക്ഷാപൂരിതമായ മുഖം നല്ല ഒത്ത ശരീരം….

സുഹൃത്തേ നിങ്ങൾ മരിക്കാൻ വന്നതാണെന്ന് അറിയാം… മരിച്ചോളൂ അതിനു മുൻപ് അൽപ സമയം ഞാനുമായി ചിലക്കഴിക്കാമോ ?

പെട്ടന്ന് ചെന്നിട്ട് അവിടെ ആരേം കാണാൻ ഒന്നുമില്ലലോ…..

Recent Stories

The Author

Rayan

8 Comments

  1. കൊള്ളാം

  2. ഒറ്റപ്പാലം കാരൻ

    ഇഷ്ടമായി താങ്കളുടെ വരികൾ👍👍

  3. Bro, nalla katha.. nalla ezhuthum😍😍

  4. Bro കഥ കൊള്ളാം… but young age alzhimers ഒക്കെ ഭയങ്കര rare അല്ലെ… പിന്നെ ഒരിക്കലും curable അല്ല താനും… അസുഖം മാറ്റി പിടിക്കയാമായിരുന്നു… 🙏

  5. ഒരു ദൈവ വിഷ്വാസി എന്നത് കൊണ്ട് എനിക്ക് എറ്റവും ഇഷ്ടപെട്ട line..

    “ദൈവത്തിന്റെ പരീക്ഷണങ്ങൾ ക്ഷമയോടെ നേരിടുന്നവർ ആരോ അവരാണ് വിജയി…..”

    എയുതു നന്നായിരുന്നു …
    All the best … 😍😍

  6. ആശയം നന്ന്, എഴുത്തും കൊള്ളാം, ഞാനും ചിന്തിക്കാറുണ്ട് അൽഷിമേഷസ് വന്നാൽ എങ്ങനെ ഇരിക്കുമെന്ന് സാവധാനം നഷ്ടമാകുന്ന ഓർമ്മകൾ, ഗൃഹാതുരത്വത്തിന്റെ ശീലുകൾ കൊഴിഞ്ഞു പോകുന്നത്, എവിടെയെന്നറിയാത്ത മരണം, അല്ലങ്കിൽ മരണത്തിനു എന്ത് പ്രസക്തി അല്ലേ ബോധമില്ലാത്തവൻ എവിടെ മരിച്ചാൽ എന്താ? ആശംസകൾ…

  7. നല്ല എഴുത്ത്……🥰

    ഭംഗിയുള്ള ശൈലി……🥰

    പക്ഷെ, അൽഷിമേഴ്സ വന്നൊരാളുടെ…,
    കേട്ടിട്ടുള്ള അവസ്ഥകൾ വച്ച് കഥാതന്തുവിൽ
    അവ്യക്തത തോന്നി.!?

  8. സുജീഷ് ശിവരാമൻ

    🥰🥰🥰🥰🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com