തിരിച്ചറിവ് [ലേഖ] 110

Views : 3387

തലയിൽ ഇടി വെട്ടിയപോലെ ആയി എനിക്ക് അതു കേട്ടപ്പോൾ എന്റെ ഇക്കൂന് ഒരു ഭാവമാറ്റവും ഇല്ലാ എന്റെ മരണം അറിഞ്ഞിട്ടും. ഒരു ഞെട്ടൽ എങ്കിലും പ്രതീക്ഷിച്ചു ഞാൻ പക്ഷെ ഇക്കൂ ഒരു മാറ്റം ഇല്ലാതെ ടേബിളിൽ ഇരിക്കുന്ന സിഗരറ്റ് എടുത്ത് തീ കൊളുത്തി വലിച്ചു ഊതി

സനൽ : ടാ നിനക്കെന്താ ഒരു വിഷമവും ഇല്ലേ. ഞാൻ അവളുടെ വീട്ടിൽ പോയിട്ടാ വരുന്നത് അവിടെ ജനക്കൂട്ടം ആണ്. ആ ഉമ്മയുടെ വിളി കേട്ടാൽ സഹിക്കാൻ പറ്റില്ല.

ഇക്കൂ :അതിനു ഞാൻ എന്ത് വേണം? കൂടെ ചാവണോ? നിനക്ക് വേറെ പണി ഇല്ലേ. നാട്ടിൽ ഒരുപാട് പേര് ചാവും അതിനൊക്കെ ഞാൻ ഞെട്ടണോ. ഒന്നു പോടാപ്പാ. മാസങ്ങളായി എന്ത് ശല്യം ആരുന്നു എന്റേം നയ്മയുടേം നിക്കാഹ് ഉറപ്പിക്കാൻ ലേറ്റ് ആയത് തന്നെ ഈ കഴുവേർട മോളെ കാരണം ആണ്. ഉമ്മയെ കൊണ്ട് പറയിപ്പിച്ചു, ഇത്തയെ (ഇക്കൂന്റെ ചേട്ടന്റെ ഭാര്യ )കൊണ്ട് പറയിപ്പിച്ചു എന്നിട്ടും അവൾക് മനസിലാവുന്നില്ല. നാശം ഇങ്ങനെ എങ്കിലും ഒന്ന് പോയല്ലോ

സനൽ : ടാ നിനക്ക് പേടി ഇല്ലേ, വിവാഹം നീ ഒഴിഞ്ഞത് കൊണ്ടാ അവൾ ആത്മഹത്യ ചെയ്‌തത്‌ എന്ന് എല്ലാർക്കും അറിയാം അതു നിനക്ക് കേസ് ആവില്ലേ ?

ഇക്കു : പിന്നെ കോപ്പ്, ടാ നമ്മുടെ എ എസ് ഐ റഹ്മാൻ ഇക്കാ അല്ലെ പുള്ളി രാവിലെ വിളിച്ചു പറഞ്ഞു എന്നോട് ഇത്. അവൾ കത്ത് ഒന്നും എഴുതി വെച്ചിട്ടില്ല പിന്നെ വാട്സ്ആപ്പ് എന്റെ സിം യൂസ് ചെയ്‌തത്‌ ഞാൻ കഴിഞ്ഞ ആഴ്ച വാങ്ങി വെച്ച് അൺഇൻസ്റ്റാൾ ചെയ്യിച്ചു, ചിലപ്പോൾ അവൾ അതു നൈമ വീട്ടുകാരെ കാണിച്ചാലോ എന്ന് പേടിച്ചു. കുറച്ചു ഒച്ചപ്പാട് കാണും അല്ലാതെ ഒരു കോപ്പും സംഭവിക്കാൻ പോണില്ല എനിക്ക്. പിന്നെ അവളുടെ ഫോൺ സ്റ്റേഷനിൽ ഉണ്ട് അതിൽ എന്തേലും ഉണ്ടേൽ റഹ്മാൻ ഇക്കാ അതൊക്കെ നോക്കിക്കോളും. അല്ല പിന്നെ.

സനൽ : എടാ നായെ നിനക്ക് ഒരു തരി കുറ്റബോധം ഇല്ലേ എനിക്ക് ആ കൊച്ചിന്റെ മുഖം ഓർക്കുമ്പോൾ തന്നെ നെഞ്ച്പിടയുന്നു.

ഇക്കൂ : എനിക്ക് ഒരു മൈ…..ഉം ഇല്ലാ നിനക്ക് വേറെ പണി ഇല്ലേ കണ്ടവളുടെ കാര്യം ഓർത്തു നെഞ്ച് പൊടിപിക്കാൻ ഹ ഹ ഹ.

സനൽ ഇക്കാ : ആ കൊച്ചു നിന്നെ പ്രാണനെ പോലെ സ്നേഹിച്ചത് കൊണ്ടാ അതു പോയത് നീ അനുഭവിക്കും അക്കു ഇതിനു

എന്ന് പറഞ്ഞു വാതിൽ വലിച്ചു അടച്ചു ഇറങ്ങി പോയി.

ഇക്കൂ സനൽ ഇക്കാ പോയ വഴി നോക്കി ഒന്നു പോടാ മലരേ എന്ന് പറഞ്ഞു പുച്ഛിച്ചു വലിച്ചു തീർന്ന സിഗരറ്റ് വേസ്റ്റ് ബിനിൽ ഇട്ടു വീണ്ടും മൂടി കിടന്നു

ഞാൻ എന്റെ ബോഡി കണ്ട വാപ്പയുടെ പോലെ ഇടിവെട്ടു ഏറ്റ പോലെ നില്കുവാരുന്നു ഇതൊക്കെ നടക്കുമ്പോൾ. അപ്പോൾ ഞാൻ വന്നപ്പോൾ ഞാൻ മരിച്ച വാർത്ത അറിഞ്ഞിട്ടും കത്ത് ഒന്നു കിട്ടിയില്ല താൻ സേഫ് ആണെന്ന് അറിഞ്ഞ സന്തോഷത്തിൽ ആരുന്നു ഇക്കു ഉറങ്ങിയത്.

ഈ മനുഷ്യനെ ആണോ ഞാൻ പ്രണയിച്ചത്. ഈ മനുഷ്യനെ വിശ്വസിച്ചു ആണോ വാപ്പയോടും ഉമ്മയോടും പോലും ഞാൻ വഴക്ക് ഇട്ടത്.അന്നും ശരീരം സ്വന്തമാക്കാൻ ഇക്കു ശ്രേമിച്ചപ്പോൾ എതിർത്തു ഓടിയപ്പോൾ അനക്ക് എന്നെ വിശ്വാസം ഇല്ലാ ഞാൻ ചതിയൻ ആണെന്ന് മനസ്സിൽ ഉള്ളോണ്ട് അല്ലെ സമ്മതിക്കാത്തത് എന്നു പറഞ്ഞു എന്നെ മാനസികമായി തളർത്തി സ്വന്തം ആക്കിയപ്പോൾ എനിക്ക് അത് ഇക്കു സ്നേഹം ആയിരുന്നേലും ഇക്കൂന് ഞാൻ കാമം തീർക്കാൻ ഒരു മാർഗം മാത്രമെന്ന് മനസിലാക്കാൻ എനിക്ക് ഇപ്പോൾ കഴിയുന്നു. ആ കുഞ്ഞിനെ അബോർട്ട് ചെയ്തപ്പോൾ കരഞ്ഞു തീർത്ത കണ്ണീർ ഒക്കെ എന്തിനു ആരുന്നു.

Recent Stories

The Author

ലേഖ ✒️

17 Comments

  1. 🥰

  2. ഖുറേഷി അബ്രഹാം

    കുറച്ചു മുൻപ് നടന്ന കാര്യം അത് കഥയിലൂടെ അവതരിപ്പിച്ചു. പെണ്ണിനെ ഭോഗ വസ്തു മാത്രമായി കാണുന്ന ചില __ മക്കളുടെ എല്ലാം അറിഞ്ഞു കളയണം എന്നാലേ അവൻ ഇനി അതുമായി മറ്റൊരാളുടെ ആടുകൽ പോകാതെ ഇരികുകയുള്ളു. ആ സംഭവത്തിൽ അവന്റെ ഉമ്മയുടെ വാക്കുകളാണ് ഞെട്ടിച്ചത്. ആ തള്ളയും ഒരു പെണ്ണാണ് യെന്നോർക്കത്തെ പറഞ്ഞ കാര്യങ്ങൾ. കൂടുതൽ പറയുന്നില്ല. കഥ നന്നായിരുന്നു.

    | QA |

    1. Thanks QA🥰

  3. ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല…,,,

    ഈ കഥ ഒരു ഓർമപ്പെടുത്തലാണ്…

    1. Thanks Akhil 🥰

  4. ee site l theri vilikkan paadundo enn aryilla .. still , kALLA Nayintamon

    1. 🥰🥰🥰

  5. സമകാലിക പ്രസക്തി നേടിയ ഒരു വിഷയം. വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ. നല്ല എഴുത്തും… വളരെ നന്നായിട്ടുണ്ട് ലേഖ ചേച്ചി 🙏❤️

    1. Jeevan thanks 🥰🥰🥰

  6. 👍👍👍👍👍

    1. 🥰

  7. Good message…

    1. Thanks ezio 🥰🥰🥰

  8. ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ കണ്ട ജീവിതത്തിനോട് സാമ്യം ഉണ്ടെങ്കിലും അതിലൂടെ പറഞ്ഞ സന്ദേശം വളരെ വലുതാണ്…
    നല്ല എഴുത്ത്, ആശംസകൾ…

    1. Thanks Jwaala🥰🥰

    1. Thanks Akku🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com