തിരിച്ചറിവ് [ലേഖ] 110

Views : 3388

ഇപ്പോൾ ആദ്യമായി ആ അബോർഷൻ ചെയ്തതിൽ ഞാൻ വിഷമിക്കുന്നില്ല. ആ കുഞ്ഞു എന്റെ ഇക്കുന്റെ പ്രണയത്തിന്റെ സമ്മാനം ആണെന്ന് വിശ്വസിച്ചു അന്ന് കരഞ്ഞത് എങ്കിൽ ഇന്ന് അതെന്റെ ശരീരം ഭോഗവസ്തുവായി കണ്ടു നടന്ന പേക്കൂത്തിൽ ഉണ്ടായ വെറും മാംസപിണ്ഡം ആയി കണ്ടു അത് നശിച്ചു പോയതിൽ ഞാൻ ആശ്വാസം കൊള്ളുന്നു.

അല്ലെങ്കിൽ ഇക്കൂന്റെ കാമത്തിന്റെ ആ ഫലം വളർന്നു വന്നു വേറെ ഏതേലും റസിയമാരുടെ ജീവിതം തച്ചുടച്ചു കളഞ്ഞേനെ.

മോനെ ഇക്കു എന്നുള്ള ഉമ്മയുടെ വെപ്രാളപെട്ടുള്ള വിളി കേട്ട് ഇക്കു ചാടി എണിറ്റു താഴേക്ക് ഓടി. താഴെ ന്യൂസ്‌ ചാനലിൽ വന്നത് കണ്ട് വിളറി വെളുത്തു നിൽക്കുന്ന ഇക്കൂന്റെയും നെഞ്ചിൽ കൈവെച്ച് സോഫയിൽ തളർന്നു ഇരിക്കുന്ന മാളിയേക്കൽ റംലയെയും ശ്രദ്ധിക്കാതെ ഞാൻ അവിടുന്നു എന്റെ വീട്ടിലേക് യാത്രയായി.

വീട്ടിൽ നിലവിളി ശബ്ദം കൂടുതൽ ആണ്. എന്റെ അനിയത്തി ഫൈസി ആണ് ഉച്ചത്തിൽ ഇത്താ എന്ന് വിളിച്ചു അലമുറ ഇടുന്നത്. ഒരുപാട് പത്രക്കാർ ഉണ്ട് അവരോടൊക്കെ എന്തൊക്കെയോ പറഞ്ഞു ഫൈസി അലറി കരയുന്നു.

തൊട്ടടുത്ത്‌ പ്രമുഖ ചാനൽ പ്രതിനിധി ക്യാമറ നോക്കി പറയുന്നുണ്ട്

ചാനൽകാരൻ : മികേഷ് ഞാൻ ഇപ്പോൾ മരിച്ച റസിയയുടെ വീട്ടിൽ ആണ് ഉള്ളത്. റസിയ ആത്മത്യ ചെയ്തതിനു വ്യക്തമായ തെളിവുകൾ ഇപ്പോൾ നമുക്ക് ലഭിച്ചിട്ടുണ്ട്. റസിയയുടെ സഹോദരി റസിയയുടെ ഫോണിൽ നിന്നും റസിയ അറിയാതെ പകർത്തിയ റസിയയുടെ കാമുകൻ അഷ്‌കർമായിട്ടുള്ളതും റസിയയും അഷ്കറിന്റെ ഉമ്മയും ആയിട്ടുള്ളതുമായ കാൾ റെക്കോർഡിങ്‌സ് ആണ് നമുക്ക് കിട്ടിയിട്ടുള്ളത്. അതിൽ നിന്നും വ്യക്തമായിട്ടുണ്ട് അഷ്‌കർ റസിയയെ ചതിച്ചത് ആണെന്നും, അഷ്‌കർ റസിയയെ ഗർഭിണി ആക്കി അതു അബോർഷൻ ചെയ്ത കാര്യവും. കല്യാണത്തിൽ നിന്നും ഒഴിയുന്ന കാര്യങ്ങളും. അഷ്‌കർ അമ്മ ആയിട്ടുള്ള സംഭാഷണങ്ങളിൽ അവർ ഇതേപ്പറ്റി ബോധവതി ആണെന്ന് ഉള്ളതും അബോർഷൻ നടത്താൻ റസിയയെ സമ്മതിക്കാൻ ശ്രമിക്കുന്നതും അതിനു വേണ്ടി അവളെ കൊണ്ട് പോയതും അവർ ആണെന്ന് തെളിയിക്കുന്ന ഓഡിയോ നമുക്ക് റസിയയുടെ സഹോദരി കൈമാറിയിട്ടുണ്ട്…
കൂടാതെ അബോർഷൻ നടത്താൻ നിക്കാഹ് കഴിച്ചു എന്നുള്ള പള്ളിയുടെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസും അഷ്കറിനും കുടുംബത്തിനും മേൽ ചുമത്തപ്പെടും. കൂടുതൽ വിവരങ്ങൾ നമുക്ക് വഴിയേ അറിയിക്കുന്നത് ആവും.
ക്യാമറാമാൻ സുധീറിനൊപ്പം കലാധരൻ.

ജനങ്ങൾ ഒക്കെ ഇളക്കി ഫൈസിയുടെ ഫോണിൽ നിന്നും ഉള്ള ഓഡിയോ എന്റെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്ത എ എസ് ഐയെ നാട്ടുകാർ കൈയേറ്റം ചെയ്യുന്ന അവസ്ഥയിൽ എത്തി. ഇക്കൂനെയും വീട്ടുകാരെയും അറസ്റ്റ് ചെയ്യാൻ പോലീസ്‌കാർ പുറപ്പെട്ടു…

പോലീസിന്റെ അനാസ്ഥയിൽ നാട്ടുകാർ സമരസമിതി രൂപീകരിക്കാൻ തീരുമാനം ആയി. പ്രതികളെ രക്ഷിക്കാൻ ശ്രമിച്ച പോലീസ്‌കാരെ സസ്‌പെൻഡ് ചെയ്തു പുതിയ അന്വേഷണം വേണം എന്നുള്ള ആവിശ്യങ്ങൾ ഉയർന്നു.

ജസ്റ്റിസ് ഫോർ റസിയ കൂട്ടായ്മ ഉയർന്നു. സോഷ്യൽ മീഡിയയിൽ എനിക്ക് വേണ്ടി ഘോരഘോരം പ്രസംഗിക്കാൻ നേതാകൾ ആവേശം കൊണ്ട്. യുവാക്കളുടെ ആത്മഹത്യ പ്രവണതയെ പറ്റി പോസ്റ്റുകൾ ഉയർന്നു. ചിലർ സോഷ്യൽ മീഡിയ വഴി എനിക്ക് വേണ്ടി വാദിക്കുമ്പോൾ ചിലർ മോളെ അഴിഞ്ഞാടാൻ വിട്ടിട്ടു മുതല കണ്ണീർ പോഴിക്കുന്ന വാപ്പ ആയി എന്റെ ഉപ്പാനെ തരംതാഴ്ത്തി. എല്ലാം ഞാൻ കാരണം.

Recent Stories

The Author

ലേഖ ✒️

17 Comments

  1. 🥰

  2. ഖുറേഷി അബ്രഹാം

    കുറച്ചു മുൻപ് നടന്ന കാര്യം അത് കഥയിലൂടെ അവതരിപ്പിച്ചു. പെണ്ണിനെ ഭോഗ വസ്തു മാത്രമായി കാണുന്ന ചില __ മക്കളുടെ എല്ലാം അറിഞ്ഞു കളയണം എന്നാലേ അവൻ ഇനി അതുമായി മറ്റൊരാളുടെ ആടുകൽ പോകാതെ ഇരികുകയുള്ളു. ആ സംഭവത്തിൽ അവന്റെ ഉമ്മയുടെ വാക്കുകളാണ് ഞെട്ടിച്ചത്. ആ തള്ളയും ഒരു പെണ്ണാണ് യെന്നോർക്കത്തെ പറഞ്ഞ കാര്യങ്ങൾ. കൂടുതൽ പറയുന്നില്ല. കഥ നന്നായിരുന്നു.

    | QA |

    1. Thanks QA🥰

  3. ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല…,,,

    ഈ കഥ ഒരു ഓർമപ്പെടുത്തലാണ്…

    1. Thanks Akhil 🥰

  4. ee site l theri vilikkan paadundo enn aryilla .. still , kALLA Nayintamon

    1. 🥰🥰🥰

  5. സമകാലിക പ്രസക്തി നേടിയ ഒരു വിഷയം. വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ. നല്ല എഴുത്തും… വളരെ നന്നായിട്ടുണ്ട് ലേഖ ചേച്ചി 🙏❤️

    1. Jeevan thanks 🥰🥰🥰

  6. 👍👍👍👍👍

    1. 🥰

  7. Good message…

    1. Thanks ezio 🥰🥰🥰

  8. ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ കണ്ട ജീവിതത്തിനോട് സാമ്യം ഉണ്ടെങ്കിലും അതിലൂടെ പറഞ്ഞ സന്ദേശം വളരെ വലുതാണ്…
    നല്ല എഴുത്ത്, ആശംസകൾ…

    1. Thanks Jwaala🥰🥰

    1. Thanks Akku🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com