തിരിച്ചറിവ് [ലേഖ] 110

Views : 3388

അതുവരെ മിണ്ടാതെ ഇരുന്ന വാപ്പ ഇളയാപ്പനെ കണ്ടതും സങ്കടം മുഴുവൻ കെട്ടിപിടിച്ചു പറഞ്ഞു കരഞ്ഞു.എനിക്ക് വയ്യ വാപ്പാന്റെ ചങ്ക് പൊട്ടി ഉള്ള ഈ കരച്ചിൽ കാണാൻ. എന്നെ താഴത്തും വെയ്ക്കാതെ വളർത്തിയ മനുഷ്യൻ ആണ് ഞാൻ കാരണം നെഞ്ച് പൊടിഞ്ഞു കരയുന്നത്

വാപ്പാനെ ആശ്വസിപ്പിച്ചു പുറത്തേക് വന്ന ഇളയാപ്പ പോലീസ്‌കാരുടെ അടുത്തേക് ചെന്ന്. പാർട്ടിക്കാരൻ ആയോണ്ട് പോലീസ്‌കാർക്ക് ഒക്കെ മൂപ്പരെ നല്ല പരിചയം ആണ്.

എസ് ഐ :സകീർ , കുട്ടിയുടെ ബോഡി ഹോളിക്രോസ് ഹോസ്പിറ്റലിൽ ആണ് കൊണ്ട് പോയത്. റൂമിൽ നിന്നും ലെറ്റർ ഒന്നും കിട്ടിയിട്ടില്ല. എന്താവും ഇത് ചെയ്യാൻ ഉള്ള കാരണം

ഇളയാപ്പ : സർ, ഓൾക് ഒരു സ്നേഹബന്ധം ഉണ്ടായിരുന്നു ഓള് 10 ക്ലാസ്സിൽ പഠിക്കുമ്പോൾ തൊട്ടു ഉള്ളത് ആണ്. കോളേജ് ഒക്കെ ആയപ്പോൾ ആണ് ഞങ്ങൾ അറിയുന്നത് അന്ന് ആ പൈയ്യൻ ഇവിടെ വന്നു മജിദിക്കയോട് സംസാരിച്ചു ഇഷ്ടമാണ് ഒരു ജോലി കിട്ടിയിട്ടു വീട്ടുകാരുമായി വന്നു സംസാരിക്കാം എന്നൊക്കെ പറഞ്ഞു. ഓന്റെ സംസാരവും എല്ലാം മജിദിക്കയക്ക് ഇഷ്ടമായി പിന്നെ വീട്ടുകാരെയും അറിയാം.
ഓന്റെ പഠിത്തം കഴിഞ്ഞു വീട്ടിൽ സംസാരിക്കാം എന്നൊക്കെ പറഞ്ഞു പോയത് ആണ്

എസ് ഐ :പിന്നെ എന്താ സംഭവിച്ചത്?

ഇളയാപ്പ : “പിന്നെ പഠിത്തം ഒക്കെ കഴിഞ്ഞു ഓൾക് ആലോചനകൾ ഒക്കെ വന്നു തുടങ്ങിയപ്പോൾ ഓനോട്‌ ചോദിച്ചപ്പോൾ ഓന് ജോലി ആയില്ല ഒരു ബിസിനസ്‌ കാർ ക്ലീനിങ് ഒക്കെ ഒരു കട തുടങ്ങാൻ പ്ലാൻ ഉണ്ട് എന്നൊക്കെ പറഞ്ഞു,
ഓൾക് ഒരുപാട് ആലോചന ഒക്കെ വരുന്നു എന്തേലും ചെയ്യണം എന്ന് കട്ടായം പറഞ്ഞപ്പോൾ അവൻ അവന്റെ വീട്ടുകാരെ ഒക്കെ കൊണ്ട് വന്നു വള ഇട്ടിട്ടു പോയി…,
പിന്നെയും കുറെ ആയിട്ടും അവൻ ബിസിനസ്‌ ഒന്നും ആവുന്നില്ല കാശ് ടൈറ്റ് ആണ് എന്നൊക്കെ പറഞ്ഞു എന്ന് കുഞ്ഞോൾ (എന്നേ ഇളയാപ്പ അങ്ങനെ ആണ് വിളിക്കുന്നത് )പറഞ്ഞപ്പോൾ ഇക്കാ ലോൺ എടുത്ത് ഒരു 10 ലക്ഷം ഓന് എടുത്ത് കൊടുത്തതാ. അതിനിടയ്ക് തന്നെ കുഞ്ഞോളുടെ താഴെ ഒരു മോളുടെ ഉണ്ട് ഇക്കയ്ക് അവളുടെ കല്യാണവും നടന്നു, ഇക്കയ്ക് മുത്ത്‌ നിൽകുമ്പോൾ ഫൈസിയെ (എന്റെ അനിയത്തി ) കെട്ടിച്ചു വിടാൻ വിഷമം ഉണ്ടാർന്നു അപ്പോഴും കുഞ്ഞോൾ ആണ് വാപ്പ വിഷമിക്കണ്ട ഇക്കു ഒന്ന് സെറ്റൽ ആയിട്ടു നിക്കാഹ് നടത്താം എന്നൊക്കെ പറഞ്ഞു ഇക്കയെയും ഞങ്ങളെ എല്ലാരേയും സമ്മതിപ്പിച്ചത്. അത്ര ജീവൻ ആരുന്നു കുഞ്ഞോൾക് ഓനെ.എന്നിട്ട് ആ നായ് ചെയ്‌തതോ ബിസിനസ്‌ ഒന്ന് പച്ചപിടിച്ചപ്പോൾ ഓന് ഇവളെ വേണ്ടാ വേറെ കാശുകാരിയെ മതി എന്ന് പറഞ്ഞു പോയി,
ആ സങ്കടത്തിലാ എന്റെ കുഞ്ഞു ഈ കടുംകൈ ചെയ്തത് ”
പറഞ്ഞു തീരുമ്പോൾ തന്നെ ഇളയാപ്പ കരഞ്ഞു പോയി…

എസ് ഐ : എന്താ പൈയ്യന്റെ പേര്? എവിടെ ഉള്ളവൻ ആണ്?

ഇളയാപ്പ : ഓന്റെ പേര് അഷ്‌കർ, പള്ളിമുക്ക് പോസ്റ്റോഫീസ് അടുത്തുള്ള വീട്ടില ആണ്. ഓന്റെ വാപ്പ ഒരു റിട്ടയേർഡ് ബാങ്ക് മാനേജർ ആണ്. മാളിയേക്കൽ എന്നാ വീട്ടു പേര്

Recent Stories

The Author

ലേഖ ✒️

17 Comments

  1. 🥰

  2. ഖുറേഷി അബ്രഹാം

    കുറച്ചു മുൻപ് നടന്ന കാര്യം അത് കഥയിലൂടെ അവതരിപ്പിച്ചു. പെണ്ണിനെ ഭോഗ വസ്തു മാത്രമായി കാണുന്ന ചില __ മക്കളുടെ എല്ലാം അറിഞ്ഞു കളയണം എന്നാലേ അവൻ ഇനി അതുമായി മറ്റൊരാളുടെ ആടുകൽ പോകാതെ ഇരികുകയുള്ളു. ആ സംഭവത്തിൽ അവന്റെ ഉമ്മയുടെ വാക്കുകളാണ് ഞെട്ടിച്ചത്. ആ തള്ളയും ഒരു പെണ്ണാണ് യെന്നോർക്കത്തെ പറഞ്ഞ കാര്യങ്ങൾ. കൂടുതൽ പറയുന്നില്ല. കഥ നന്നായിരുന്നു.

    | QA |

    1. Thanks QA🥰

  3. ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല…,,,

    ഈ കഥ ഒരു ഓർമപ്പെടുത്തലാണ്…

    1. Thanks Akhil 🥰

  4. ee site l theri vilikkan paadundo enn aryilla .. still , kALLA Nayintamon

    1. 🥰🥰🥰

  5. സമകാലിക പ്രസക്തി നേടിയ ഒരു വിഷയം. വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ. നല്ല എഴുത്തും… വളരെ നന്നായിട്ടുണ്ട് ലേഖ ചേച്ചി 🙏❤️

    1. Jeevan thanks 🥰🥰🥰

  6. 👍👍👍👍👍

    1. 🥰

  7. Good message…

    1. Thanks ezio 🥰🥰🥰

  8. ഈ അടുത്ത കാലത്ത് നമ്മുടെ നാട്ടിൽ കണ്ട ജീവിതത്തിനോട് സാമ്യം ഉണ്ടെങ്കിലും അതിലൂടെ പറഞ്ഞ സന്ദേശം വളരെ വലുതാണ്…
    നല്ല എഴുത്ത്, ആശംസകൾ…

    1. Thanks Jwaala🥰🥰

    1. Thanks Akku🥰🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com