തിങ്കൾ മുതൽ വെള്ളി വരെ [demon king] 1516

Views : 4247

സീരിയൽ….
എന്തിനാണോ എന്തോ….
ഇത് കാണുന്നവർക്ക് എന്ത് തേങ്ങായാണ് വേണ്ടത്… എന്താണ് കിട്ടുന്നത്….

എല്ലാത്തിന്റെയും കഥയും , തീമും ഒന്നുതന്നെ…

കൊറേ കരയുന്ന നിലവിളക്ക് പിടിച്ച മരുമകൾ…
അവൾക്ക് ഒരു മണുങ്ങൂസൻ ഭർത്താവ്….
കൂടെ കണ്ണിലെ കൃഷ്ണമണി പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു അമ്മായിയമ്മ….

ഇതല്ലേ എല്ലാ സീരിയലിലെ വീടും….

ചില സീരിയൽ കഥ വച്ചു നോക്കുമ്പോൾ ഏതോ a പടത്തിന്റെ തിരക്കഥ മോഷ്ടിച്ചോ എന്ന് സംശയം തോന്നും….

ഒരു പെണ്ണിന് 10 അവിഹിതം ഉണ്ടാവും പക്ഷെ അവളുടെ കുട്ടി ഈ 10 ൽ ആരുടെ മകൻ ആണെന്ന് അറിയില്ല.. പക്ഷെ ആ സീരിയലിന്റെ പേര് പതിവൃത….

തീർന്നില്ല…
ഒരു പാവപ്പെട്ട വീട്ടുകാരി ഉടുക്കുന്നത് 5000 രൂപയുടെ പാട്ടുസാരി ആയിരിക്കും…

അതും ഫുൾ makeup കവറിങ് ആയിരിക്കും

കൂടാതെ ഇപ്പോഴത്തെ സീരിയലിൽ ചില ഗുണങ്ങൾ ഉണ്ട്…. അതുകൂടെ പറയാം….

പണ്ട് ഒരു സീരിയൽ കുറഞ്ഞ ശബ്ദത്തിലും കേൾക്കാം… ഇന്ന് പറ്റില്ല… ഫുൾ വോളിയം ഇട്ടാലെ കാണുന്നവർക്ക് അതിൽ എന്താണ് പറയുന്നത് എന്ന് മനസ്സിലാവൂ…

കാരണം അവർ ഈ സീരിയലിന്റെ കൂടെ ഒരു പാട്ട് കച്ചേരി കൂടെ നടത്തുന്നുണ്ട്… എന്തിനാവോ എന്തോ…

എനിക്ക് ഇതൊക്കെ കാണാനേ കലിയാണ്… ഒപ്പം ഇത് കേൾക്കാതെ വീട്ടിൽ ഇരിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ എന്താ ഞാൻ പറയാ…

ഇത് മാത്രമല്ല….

നല്ല പോളപ്പൻ ലൈറ്റിംഗ്‌സ് ആണ്… ഭാവിയിൽ ഞാനൊരു pub തുടങ്ങുകയാണേൽ അവിടത്തെ ലൈറ്റിങ് അറെയ്‌ൻജ്മെന്റിസ് ഒക്കെ ഈ സീരിയലിൽ എഫക്സ് കൊടുക്കുന്ന ആളെ ഏൽപ്പിക്കും….

അത്രക്ക് പക്കാ ട്രാൻസ് മൊമെന്റ് അല്ലെ ഓരോ സീരിയലിന്റെ ഭാഗത്തും കാണിക്കുന്നത്….

ഒപ്പം കാമറ മാൻ….

ഒരേ സമയം എല്ലാവരുടെയും മുഖം ഒപ്പിയെടുക്കണം…. ഒരു കാര്യം നായിക ചോദിച്ചാൽ അത് കേട്ട് നിന്ന മണുഗൂസൻ ഭർത്തവിന്റെയും ആ പ്രദേശത്തേ ആൾക്കാരുടെയും എന്തിനേറെ പറയുന്നു…. മീൻ തിന്നാൻ വന്ന പൂച്ചയുടെ എസ്പ്രെഷൻ വരെ ഒപ്പി എടുക്കുന്നു….

ഇതൊക്കെ പറയുമ്പോൾ ചിലർക്ക് സംശയം തോന്നും ഇത്‌ എഴുതുന്ന എനിക്ക് അഭിനയിക്കാൻ കഴിവുണ്ടോ എന്ന്….

ഇല്ല…. എനിക്കതിന് കഴിവില്ല….

പക്ഷെ ഈ പേക്കൂത്തിൽ അഭിനയിക്കുന്നവർക്ക് ഉണ്ട്….
സീരിയലിൽ ദുരന്തം അനുഭവം കാഴ്ചവച്ച് സിനിമായിലൊക്കെ വരുമ്പോൾ തകർത്ത് അഭിനയിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ട്….

അവർക്ക് കഴിവില്ലാഞ്ഞിട്ടല്ല…. അവരെക്കൊണ്ട് ചെയ്യിക്കുന്നവർക്ക് കഴിവ് ഇല്ലാഞ്ഞിട്ടാണ്….

പ്രൊഡ്യൂസർ ,ഡയറക്ടർ ,writter….
ഇവർ ഇങ്ങനെയെ വരാവു എന്ന് തീരുമാനിച്ചാണ് ഷൂട്ട് ചെയ്യുന്നത്…

അപ്പൊ നടി നടന്മാരെ പറഞ്ഞിട്ട് കാര്യമുണ്ടോ…

ഒരുവിധത്തിൽ അവരെയും കുറ്റം പറയാൻ പറ്റിട്ടില്ല… ഉപ്പും മുളക് , ചക്കപ്പഴം ,മറിമായം പോലെ കോമഡി ഹിറ്റ് സീരിയലുകൾ ഉണ്ടായിട്ട് പോലും അതെല്ലാം ഉപേക്ഷിച്ച് കുത്തിതിരിപ്പ് സീരിയലുകൾ കാണാൻ പോകുന്നവരെ ഞാൻ കണ്ടിട്ടുണ്ട്…

കാണുന്നവരുടെ എണ്ണം കൂടുന്നതിന് അനുസരിച്ച്  റൈറ്റിംഗ് കൂടുന്നു… അപ്പൊ കൂടുതൽ നിർമാതാക്കളും അങ്ങനെ ഉള്ള വിഷയം തേടി പോകുന്നു….

ഇപ്പോൾ ഞാനിവിടെ നടത്തിയ പ്രസംഗം കഴിഞ്ഞ കൊറേ വർഷങ്ങളായി എന്റെ വീട്ടുകാരോട് പറഞ്ഞോണ്ടിരിക്കാ….

ആര് കേൾക്കാൻ…

സീരിയൽ സ്ത്രീകളുടെ പൊതു സ്വത്ത് ആണത്രേ…
ഇതാണോ പൊതു സ്വത്ത്….

സ്ത്രീയെ അപമാനിക്കുകയല്ലേ ചെയ്യുന്നത്….
ഒരുപക്ഷേ ഇതിൽ കാണിക്കുന്ന സ്വഭാവമുള്ള സ്ത്രീകൾ ഉണ്ടാവും….

എന്നാൽ ഇതിലെ കഥകളിൽ പറയുന്ന പോലെ എല്ലാ കുടുംബത്തിലും ഇങ്ങനെ ഉള്ള സ്ത്രീ ഉണ്ടാവോ….

മരുമകളെ പീഡിപ്പിക്കുന്ന സ്ത്രീ…
അമ്മായിയമ്മയെ പീഡിപ്പിക്കുന്ന സ്ത്രീ…
ഭർത്താവിനെ പീഡിപ്പിക്കുന്ന സ്ത്രീ…
സ്വന്തം അമ്മയെയും അച്ഛനെയും മക്കളെയും പീഡിപ്പിക്കുന്ന സ്ത്രീ….

വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ കൊല്ലാൻ നോക്കുന്ന സ്ത്രീ….
അരക്ക് താഴെ ആഴമുള്ള സ്വിമ്മിങ് പൂൾ വെള്ളത്തിൽ മുങ്ങി ചവാൻ പോകുന്ന സ്ത്രീ….

അങ്ങനെ എന്തെല്ലാം കാഴ്ചകൾ….

എനിക്ക് ഇതു കാണുന്നവരോട് ഒന്നേ പറയാനുള്ളു…
സ്വയം തരം താഴരുത്…
കാണുന്ന കാര്യങ്ങളിൽ 10% സത്യമെങ്കിലും വേണമെന്ന് ആഗ്രഹിക്കു…..

ഈ സീരിയൽ പേക്കൂത്തുകൾ അവസാനിപ്പിക്കുക…

എന്റെ മാത്രം അഭിപ്രായമാണ് ഇത്….
ചിലപ്പോ വായിക്കുന്ന ചിലരുടെയും…
ഇപ്പോൾ വയറ്റിൽ ഒരു ബോംബ് ഗുളിക പെട്ടിട്ടുണ്ട്…
അത് പൊട്ടി തെറിച്ചില്ലെങ്കിൽ വീണ്ടും കാണാം…

സീരിയൽ ഫാൻസ്….🙏
മാമനോടൊന്നും തോന്നല്ലേ….
😅😅😅😅😅😅😅😅

ആവസാനിച്ചു…

Recent Stories

68 Comments

  1. 😂😂😂. ഒന്നും പറയുന്നില്ല. ജീവിച്ചു പോകണ്ടേ.

  2. NJAN EPPAZHHA EE KADHA VAYIKKUNNE

    EPPO ENTE AMMAKKE KUDUMBAVILAKKE TOP SINGER ENNE PARAYUNNA RANDE MENTAL UNDE 😥😥

    ETHE KARANAM MOONJUNNATHE ENTE ISL UM 😓😓😓

  3. വായിക്കാം

  4. എന്റെ dk.. adipolida.. സീരിയൽ 😡😡😡😡… 7മണിക്ക് thudangum… oremmam vidilla.. ipl മൂഞ്ചി 😭… എല്ലാത്തിനും oru kadha.. കുറെ അവിഹിതം

    1. ഹ ഹ ഹ ….

      ഞാൻ 16 വയസ്സ് വരെ മാമന്റെ വീട്ടിൽ പോയാണ് ipl കണ്ടിരുന്നത്…

      പിന്നെ ഇപ്പൊ ഫോണിലും…

      ന്നാലും സീരിയൽ മാറ്റില്ല

  5. വളരെ രസകരമായ അനുഭവ കഥ.. ഏറെക്കുറെ എല്ലാ പുരുഷൻമാരുടെയും അവസ്‌ഥ ഇതാണ്..😃
    എല്ലായ്പ്പോഴും ടിവി കാണുന്ന ഒരാൾ അല്ലാത്തതിനാൽ ഐപിൽ തുടങ്ങുന്ന ടൈമിൽ മാത്രമേ രാത്രിയിലെ ഈ പ്രതിസന്ധി നേരിടേണ്ടി വരാറുള്ളൂ എന്നതാണ് ഒരാശ്വാസം.. ആ രണ്ട് മാസം വീട്ടുകാരും നല്ല സഹകരണമാണ്.. പകൽ ടെലികാസ്റ്റ് ഉണ്ടല്ലോ അപ്പോൾ കാണും..
    അവരുടെ ആകെയുള്ള ടെൻഷൻ ഫ്രീ പ്രോസസ് അല്ലെ രാത്രിയിലെ ഈ കലാപരിപാടികൾ അതുകൊണ്ട് മ്മള് അങ്ങനെ മുടക്കാൻ ശ്രമിക്കാറില്ല..😃😃.
    ഇത് വായിക്കുമ്പോൾ എന്റെ ഓർമ്മകളും 2000 ന്റെ തുടക്ക കാലത്തിലേക്ക് പോയി..ആ സമയത്താണ് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ടിവി ആദ്യമായി വീട്ടിൽ വാങ്ങുന്നത്.. നൊസ്റ്റു ഫീൽ.. എഴുത്തു തുടരുക.. ആശംസകൾ💞💞

    1. 😁😁😁😁

      എല്ലാം ഓർക്കുമ്പോൾ ചിരി വരും…

  6. ഈ സ്റ്റോറിയുടെ സ്റ്റാർട്ടിങ് വായിച്ചപ്പോൾ ഞാൻ എന്റെ ചെറുപ്പത്തിലേക്ക് പോയി… വീട്ടിലും ടീവി ഉണ്ടായിരുന്നില്ല.. അടുത്ത വീട്ടിൽ പോയി കണ്ടിട്ട് വരുമ്പോൾ വീട്ടിൽ നിന്നും കിട്ടുന്ന തല്ലിന് കയ്യും കണക്കുമില്ല .. അന്നൊക്കെ വീട്ടിൽ ടീവി കേറ്റില്ല… പിന്നെ +1 ആയപ്പോൾ ചേച്ചിയുടെ ഹസ്ബൻഡ് കമ്പ്യൂട്ടറിൽ ആന്റിന കണക്ട് ചെയ്തു ദൂരദർശൻ എടുത്തുതന്നു.. തീപ്പെട്ടി കൂടുപോലുള്ള ആ മോണിറ്ററിൽ ചെറിയൊരു സ്‌ക്രീനിൽ കാണാൻ ഞാൻ കുത്തിയിരിക്കും അതിൽ ആദ്യമായി കണ്ടത് മേനേ പ്യാർകിയ… അത്‌ മുഴുവൻ കണ്ടു തീർക്കാൻ ഉമ്മാടെ കയ്യും കാലും പിടിച്ചു കരഞ്ഞിട്ടുണ്ട്… ഇന്നിതൊക്കെ ഓർക്കുമ്പോൾ ചിരി വരും… ഡിഗ്രി ആയതിനു ശേഷം ആണ് വീട്ടിൽ ഒരു ടീവി വാങ്ങിയത് തന്നെ… പിന്നെ സീരിയൽ… ആദ്യമായി കണ്ടത് ഒരുകുടയും കുഞ്ഞുപെങ്ങളും… സീരിയൽ ആണെന്നാണ് ഓർമ… അതും വെക്കേഷന് തറവാട്ടിൽ പോയപ്പോൾ… സീരിയൽ കണ്ടുതുടങ്ങിയാൽ അതിൽ അഡിക്ക്റ്റ് ആകും… വീടിനുള്ളിൽ കഴിയുന്ന സ്ത്രീകൾക്ക് ആകെ ഒരു എന്ജോയ്മെന്റ് അതാണല്ലോ അതാണ് അവർ ഇത് കാണുന്നത്… എനിക്കും ഈ പറയുന്ന സീരിയൽ ഇഷ്ടല്ല .. വീട്ടിലും ആരും കാണാറില്ല..

    1. അതും ശരിയാണ്… അവർ ഒരുപക്ഷേ ഇതിൽ വീണുപോകും.. പക്ഷെ അവർ അറിയുന്നുണ്ടോ ഇതിലെ പേ കൂത്ത്…

      കഥാപാത്രങ്ങൾക്കും മാത്രമേ മാറ്റം ഉള്ളു..കഥ ഒന്ന് തന്നെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com