തിങ്കൾ മുതൽ വെള്ളി വരെ [demon king] 1516

Views : 4247

എന്റെൽ എവടെ കാശ് എന്നൊക്കെ അച്ഛനും പറഞ്ഞു….

ഞാനതിൽ അതികം കാതോർക്കാതെ മാറി നിന്നു….

ആ സമയം എനിക്കൊരു അനിയത്തി ഉണ്ടായിരുന്നു… 1 വയസ്സ് പ്രായമേ ഉള്ളു…

എന്റെ അവസ്ഥ കണ്ട് കക്ഷി ഒരേ ചിരിയാണ്… ഇതിന് ഇത്ര വേഗം ബുദ്ധി വച്ചൊന്ന് തോന്നിപ്പോയി…

പിറ്റേന്ന് തന്നെ നേരെ വല്യേട്ടന്റെ വീട്ടിലേക്ക് വിട്ടു… അവടെ പിന്നെ സ്വർഗ്ഗം ആണ്….

വല്യേട്ടൻ…., കുഞ്ഞേട്ടൻ…, മഞ്ജു ചേച്ചി…

അവടെ പോയാൽ എന്റെ പ്രധാന ജോലി അവിടത്തെ tv യിൽ ഗെയിം കളിക്കുക എന്നതാണ്…

അന്നൊക്കെ വളരെ അപൂർവ്വം tv കളിൽ മാത്രമാണ് ഗെയിം സംവിധാനം ഉണ്ടായിരുന്നത്…
പിന്നെ കാർട്ടൂണും സിനിമയും ഒക്കെ ആയിട്ട് അങ് കൂടും….

അവടെ പോയപ്പോഴാണ് ജീവിതത്തിൽ ആദ്യമായി ഒരു സിനിമ ഞാൻ കണ്ടത്….
മാമൻ ഒരു തമിഴ് പടം രസികൻ ആയിരുന്നു…
അന്ന് പുള്ളി ഒരു പടം വച്ചു…. ഞാൻ അതിരുന്നു കാണുകയും ചെയ്തു…

ഞാൻ അന്നാദ്യമായികണ്ട സിനിമയുടെ പേരാണ് ‘””കാതലുക്ക് മരിയാതയ്…'””
അത് മനസ്സിൽ കേറി… ആ നടനോട് ഇഷ്ട്ടം തോന്നി… അങ്ങനെ ഞാനൊരു വിജയ് ഫാൻ ആയി… എന്റെ സ്വഭാവം എന്തെന്നാൽ first ഇമ്പ്രെസ് ആയ ഒരു കാര്യം എനിക്ക് ഓൾ ടൈം favorate ആയിരിക്കും…. ബാക്കി ഒക്കെ രണ്ടാം സ്ഥാനം ആയിരിക്കും…

അങ്ങനെ അവടെ ഒരു 3 ദിവസം നിന്നിട്ട് വീട്ടിൽ പോയി… ആഗ്രഹം ഉണ്ടായിട്ടല്ല… വിളിച്ചു ശല്യം ചെയ്തിട്ടാണ്…

അന്നെന്നെ കാത്തൊരു സമ്മാനം വീട്ടിൽ ഉണ്ടായിരുന്നു…. പുതിയ tv…

അതേ….
എന്റെ വീട്ടിലും tv വന്നു…

കാണാൻ തരക്കേടില്ല… സെക്കന്റ് ഹാൻഡ് ആണ്… എന്നാലും കൊള്ളാം…

എല്ലാവർക്കും ഞാനെന്റെ സന്തോഷം അറിയിയിച്ചു… അങ്ങനെ ഞാൻ സ്വന്തം വീട്ടിൽ ഇരുന്ന് tv കാണാൻ തുടങ്ങി… മെയിൻ പരിപാടി കാർട്ടൂൺ ആയിരുന്നു…

ഇടക്ക് അപ്പൻ വന്ന് വാർത്ത വാക്കും…
ആ സമയം വരുന്ന ദേഷ്യം…… അത് പറഞ്ഞറിയിക്കാൻ പറ്റില്ല….

പിന്നെയും ദിവസങ്ങൾ കടന്നു പോയി…
ഞങ്ങളുടെ കൂട്ടത്തിൽ വേറൊരു ട്രെൻഡ് വന്നു…

രാവിലെ 10 മണിക്ക് tv യിൽ വരുന്ന പവർ raingers ആയി ഞങ്ങളുടെ പുതിയ ആശ്രയം…

ഞാനും എന്റെ 4 ഫ്രണ്ട്സും അതുവഴി ഫാന്റസിയിലേക്ക് പ്രവേശിക്കുകയായിരുന്നു…

ഓരോരോതർക്കും ഓരോ പവർ rainger…. ഞാൻ ബ്ലാക്ക്‌ rainger ആയിരുന്നു…

ഞങ്ങൾക്ക് ആ കളി നന്നായി  ഇഷ്ട്ടായി….

ഞങ്ങളുടെ കൂട്ടത്തിലെ റെഡ് rainger സുഭാഷ് അവന്റെ ആയുധമായ  വാള് ഒരു കർഡ്ബോർഡ് കൊണ്ട് ഉണ്ടാക്കികൊണ്ടുവന്നു….

എനിക്കും അതിൽ ഹരം കയറി…
ഷേവ് ചെയ്യാൻ കൊണ്ടുവന്ന അപ്പന്റെ ബ്ലേഡ് എടുത്ത് കാർഡ് ബോർഡിൽ ഡിസൈൻ ചെയ്യാൻ തുടങ്ങി….

എന്റെ ആയുധം രണ്ട് വായുള്ള തോക്കാണേ….

സംഭവം നന്നായി ഞാൻ ചെയ്തു… ഫൈനൽ ടച്ചിന് വേണ്ടി ഒരു നീളൻ വര വറഞ്ഞതാ…

അങ്ങനെ തോക്കിന് കളറും ആയി… ഇടത് കയ്യിലെ ചൂണ്ടു വിരൽ മുറിഞ്ഞു…
വിരലിന്റെ അറ്റത്തെ ഒരു കഷ്ണം ചെത്തിപ്പോയി…

ആ മുറിപ്പാട് ഒരു മധുരിക്കും ഓർമയായി എന്റെ ഉള്ളിൽ ഇപ്പോഴും ഉണ്ട്… ഉള്ളിൽ മാത്രമല്ല… കയ്യിലും…

ആദ്യമൊക്കെ ഇടംകൈ ഏതാണ് എന്ന് ആ മുറിപ്പാട് നോക്കിയാണ് ഞാൻ മനസ്സിലാക്കിയിരുന്നത്…😅

പിന്നെയും ദിവസങ്ങൾ കടന്നു പോയി… അച്ഛമ്മയുടെ കൂടെ കൂടിയിട്ടാ തോനുന്നു… ആ സമയം എനിക്ക് മുടിഞ്ഞ ഭക്തി ആയിരുന്നു…

അന്ന് ഏഷ്യാനെറ്റിൽ ഒരു സീരിയൽ വന്നു…. ദേവി മാഹാത്മ്യം…. ഒരു കൗതുകത്തിന് അതിരുന്നു കണ്ടു… കൂടെ അച്ഛമ്മയും…

അന്നത് കാണാൻ ഒരു വല്ലാത്ത ഫീൽ ആയിരുന്നു… ഇന്നത്തെ പോലെ അല്ല…

അതിനിടക്ക് ‘അമ്മ അമ്മമ്മയുടെ വീട്ടിൽ പോയി നിന്നു…
തിരിച്ചു വരുമ്പോൾ കോറോണയേക്കാൾ വലിയൊരു രോഗം കൊണ്ടാണ് വന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു….

‘അമ്മ വന്ന ദിവസം മുതൽ അവടെ കുടുംബ സീരിയൽ തുടങ്ങി….
അന്ന് എല്ലാം ദഹിക്കുന്ന എനിക്ക് അത് ഒട്ടും ദഹിച്ചില്ല…

പക്ഷെ അച്ഛമ്മക്ക് നന്നായി ദാഹിച്ചു….
സംഭവം ഇന്നും അന്നും സീരിയൽ കഥകൾ ഒന്നുതന്നെ ആണ്….പതിയെ പതിയെ അനിയത്തിയും ആ രോഗത്തിന് അടിമയായി…

അച്ഛന് അത് കണ്ണെടുത്താൽ കണ്ടുട… പക്ഷെ സ്ത്രീ ജനം ആ സമയം എന്ത് പ്രതിസന്ധി വന്നാലും റിമോർട്ട് വിട്ടുതരില്ല….

ആ പ്രാന്തിന് ഒരു മറുമരുന്നു കണ്ടുപിടിക്കാൻ ഞാൻ തീരുമാനിച്ചു….
കാണുന്ന സീരിയൽ അല്ലാതെ പുതിയ ഒന്നിനെയും കാണിക്കാൻ ഞാൻ സമ്മതിച്ചില്ല… അങ്ങനെ2 വർഷം കൊണ്ട് സീരിൽ നില വളരെ ഭേദമായി….

അന്നൊക്കെ ഞാൻ ക്രിക്കറ്റ് പ്രാന്തു കേറി നടക്കുന്ന സമയം ആയിരുന്നു… അന്ന് മത്രമല്ല… ഇന്നും…

അതൊരു ipl മാസം ആയിരുന്നു…
ഞാൻ വീട്ടിന്ന് നേരെ അമ്മായിയുടെ വീട്ടിലേക്ക് ഓടി… കാരണം വീട്ടിലെ tv യിൽ ipl ചാനൽ ഇല്ല… പിന്നെ ഉണ്ടേൽ തന്നെ അപ്പന്റെ വാർത്ത എനിക്കൊരു പാരയാണ്…

Ipl ന്റെ ഒന്നര മാസം അമ്മായിയുടെ വീടാണ് എന്റെ വീട്…

കൂടെ എന്റെ കസിൻ ബ്രോയും കാണും…

അങ്ങനെ ഒന്നര മാസം കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ ഞാൻ തളച്ച സീരിയൽ യക്ഷികൾ പുറത്തു ചാടിയിരിക്കുന്നു….

‘അമ്മ ,അച്ഛമ്മ ,അനിയത്തി….
ഇവർ പുതിയ 5 സീരിയലിൽ വീണിരിക്കുന്നു….

ഇതിൽ 2 എണ്ണം അന്യ ഭാഷ മലയാളത്തിലേക്ക്‌ ആക്കിയതാണ്…
മലയാളം സീരിയൽ യക്ഷികൾ കൂടാതെ ഇനി മാറ്റ് ഭാഷ യക്ഷികളും….
എന്റെ തല കറങ്ങാൻ തുടങ്ങി….

സൗണ്ട് കുറക്കുകയുമില്ല….

അനിയത്തി കാണുന്നതിൽ നന്ദിനി എന്നൊരു സീരിയൽ ഉണ്ടായിരുന്നു….

ആ സമയം ഞാനെവടെ ഇരിക്കും…
എന്തോ ആ സീരിയൽ കാണാതിരിക്കാൻ സാധിച്ചില്ല…

നല്ല ഇമ്പം ഉണ്ടായിരുന്നു…😁😁😁😁

പിന്നെ ആ തിങ്കൾ മുതൽ വെള്ളി വരെ വരുന്ന പ്രേതങ്ങൾ തളക്കാൻ എനിക്കായില്ല…

ദിനംതോറും അതിന്റെ കാഠിന്യം കൂടി കൂടി വന്നു…

ഒരു ദിവസം അപ്പനും അനിയത്തിയും പൂര തല്ല്…
അച്ഛന് ഒരു സിനിമ കണ്ടത് മുഴുവനായി കാണണം… അല്ലാതെ റിമോർട്ട് തരില്ല…
അനിയതിക്ക് സമയം 9 ആയി നന്ദിനി കാണണം അതുകൊണ്ട് റിമോർട്ട് വേണം….

അത് വഴക്കായി…
സ്ത്രീ ജനം അവളുടെ പക്ഷത്ത് നിന്നു… ഞാൻ അച്ഛന്റെ പക്ഷത്തും…

അവസാനം അപ്പൻ ഇതിനൊരു അവസാനം ഉണ്ടാക്കി…

Sun direct set top ബോക്സിലേ കാർഡ് ഊരി രണ്ടായി മടക്കി വലിച്ചു കീറി….

അത് കഴിഞ്ഞതും എല്ലാരും 4 വഴിക്ക് പിരിഞ്ഞു….

എനിക്കാണ് കൂടുതൽ സങ്കടം വന്നത്…
കാരണം പിറ്റേന്ന് ഞായർ ആയിരുന്നു….

Sun tv യിൽ വിജയിയുടെ വേട്ടയ്ക്കാരൻ മിനിസ്ക്രീനിൽ ആദ്യമായി വരിന്നുണ്ടായിരുന്നു…

അന്നൊന്നും എന്നെ സിനിമ കാണിക്കാൻ ആരുമില്ല…

ഇങ്ങനെ tv യിൽ വരുന്നതെ ശരണം…
.ഞാനാ കീറിയ കാർഡ് എടുത്തു നോക്കി…

ഭാഗ്യത്തിന് ചിപ്പ് പൊട്ടിയില്ല…

എങ്ങനെയൊക്കെയോ അത് ഒട്ടിച്ച് ഓണാക്കി ശരിയാക്കി…

പതിയെ ബോക്സിൽ ഇട്ടപ്പോൾ അത് വർക്കാവാനും തുടങ്ങി….

Tv ശരിയായതും എല്ലാരും അതിന്റെ മുന്നിൽ എത്തി…..

പിന്നെയും സീരിയൽ വാഴ്ച….😥

വർഷങ്ങൾ കടന്നുപോയി…

ഇപ്പൊ ഒരു 30 മിനിറ്റ്  മുമ്പ് സീരിയൽ കാരണം തല്ലുണ്ടാക്കി വാതിൽ അടച്ച് വന്ന് കിടന്നേ ഉള്ളു ഞാൻ….

ഇനി കുറച്ചു കാര്യങ്ങൾ പറയാം…

Recent Stories

68 Comments

  1. 😂😂😂. ഒന്നും പറയുന്നില്ല. ജീവിച്ചു പോകണ്ടേ.

  2. NJAN EPPAZHHA EE KADHA VAYIKKUNNE

    EPPO ENTE AMMAKKE KUDUMBAVILAKKE TOP SINGER ENNE PARAYUNNA RANDE MENTAL UNDE 😥😥

    ETHE KARANAM MOONJUNNATHE ENTE ISL UM 😓😓😓

  3. വായിക്കാം

  4. എന്റെ dk.. adipolida.. സീരിയൽ 😡😡😡😡… 7മണിക്ക് thudangum… oremmam vidilla.. ipl മൂഞ്ചി 😭… എല്ലാത്തിനും oru kadha.. കുറെ അവിഹിതം

    1. ഹ ഹ ഹ ….

      ഞാൻ 16 വയസ്സ് വരെ മാമന്റെ വീട്ടിൽ പോയാണ് ipl കണ്ടിരുന്നത്…

      പിന്നെ ഇപ്പൊ ഫോണിലും…

      ന്നാലും സീരിയൽ മാറ്റില്ല

  5. വളരെ രസകരമായ അനുഭവ കഥ.. ഏറെക്കുറെ എല്ലാ പുരുഷൻമാരുടെയും അവസ്‌ഥ ഇതാണ്..😃
    എല്ലായ്പ്പോഴും ടിവി കാണുന്ന ഒരാൾ അല്ലാത്തതിനാൽ ഐപിൽ തുടങ്ങുന്ന ടൈമിൽ മാത്രമേ രാത്രിയിലെ ഈ പ്രതിസന്ധി നേരിടേണ്ടി വരാറുള്ളൂ എന്നതാണ് ഒരാശ്വാസം.. ആ രണ്ട് മാസം വീട്ടുകാരും നല്ല സഹകരണമാണ്.. പകൽ ടെലികാസ്റ്റ് ഉണ്ടല്ലോ അപ്പോൾ കാണും..
    അവരുടെ ആകെയുള്ള ടെൻഷൻ ഫ്രീ പ്രോസസ് അല്ലെ രാത്രിയിലെ ഈ കലാപരിപാടികൾ അതുകൊണ്ട് മ്മള് അങ്ങനെ മുടക്കാൻ ശ്രമിക്കാറില്ല..😃😃.
    ഇത് വായിക്കുമ്പോൾ എന്റെ ഓർമ്മകളും 2000 ന്റെ തുടക്ക കാലത്തിലേക്ക് പോയി..ആ സമയത്താണ് ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ടിവി ആദ്യമായി വീട്ടിൽ വാങ്ങുന്നത്.. നൊസ്റ്റു ഫീൽ.. എഴുത്തു തുടരുക.. ആശംസകൾ💞💞

    1. 😁😁😁😁

      എല്ലാം ഓർക്കുമ്പോൾ ചിരി വരും…

  6. ഈ സ്റ്റോറിയുടെ സ്റ്റാർട്ടിങ് വായിച്ചപ്പോൾ ഞാൻ എന്റെ ചെറുപ്പത്തിലേക്ക് പോയി… വീട്ടിലും ടീവി ഉണ്ടായിരുന്നില്ല.. അടുത്ത വീട്ടിൽ പോയി കണ്ടിട്ട് വരുമ്പോൾ വീട്ടിൽ നിന്നും കിട്ടുന്ന തല്ലിന് കയ്യും കണക്കുമില്ല .. അന്നൊക്കെ വീട്ടിൽ ടീവി കേറ്റില്ല… പിന്നെ +1 ആയപ്പോൾ ചേച്ചിയുടെ ഹസ്ബൻഡ് കമ്പ്യൂട്ടറിൽ ആന്റിന കണക്ട് ചെയ്തു ദൂരദർശൻ എടുത്തുതന്നു.. തീപ്പെട്ടി കൂടുപോലുള്ള ആ മോണിറ്ററിൽ ചെറിയൊരു സ്‌ക്രീനിൽ കാണാൻ ഞാൻ കുത്തിയിരിക്കും അതിൽ ആദ്യമായി കണ്ടത് മേനേ പ്യാർകിയ… അത്‌ മുഴുവൻ കണ്ടു തീർക്കാൻ ഉമ്മാടെ കയ്യും കാലും പിടിച്ചു കരഞ്ഞിട്ടുണ്ട്… ഇന്നിതൊക്കെ ഓർക്കുമ്പോൾ ചിരി വരും… ഡിഗ്രി ആയതിനു ശേഷം ആണ് വീട്ടിൽ ഒരു ടീവി വാങ്ങിയത് തന്നെ… പിന്നെ സീരിയൽ… ആദ്യമായി കണ്ടത് ഒരുകുടയും കുഞ്ഞുപെങ്ങളും… സീരിയൽ ആണെന്നാണ് ഓർമ… അതും വെക്കേഷന് തറവാട്ടിൽ പോയപ്പോൾ… സീരിയൽ കണ്ടുതുടങ്ങിയാൽ അതിൽ അഡിക്ക്റ്റ് ആകും… വീടിനുള്ളിൽ കഴിയുന്ന സ്ത്രീകൾക്ക് ആകെ ഒരു എന്ജോയ്മെന്റ് അതാണല്ലോ അതാണ് അവർ ഇത് കാണുന്നത്… എനിക്കും ഈ പറയുന്ന സീരിയൽ ഇഷ്ടല്ല .. വീട്ടിലും ആരും കാണാറില്ല..

    1. അതും ശരിയാണ്… അവർ ഒരുപക്ഷേ ഇതിൽ വീണുപോകും.. പക്ഷെ അവർ അറിയുന്നുണ്ടോ ഇതിലെ പേ കൂത്ത്…

      കഥാപാത്രങ്ങൾക്കും മാത്രമേ മാറ്റം ഉള്ളു..കഥ ഒന്ന് തന്നെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com