തേൻനിലാവ് [Ajay MS] 52

Views : 2233

തേൻനിലാവ്

ThenNilavu | Author : Ajay MS

 

(nb:ആദ്യ കഥയാണ് എന്തെങ്കിലും തരത്തിലുള്ള തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക.)

 

 

കാനഡയിൽ നിന്ന് ജന്മനാട് ആയ കേരളത്തിലേക്ക് പോവുകയാണ് ഇന്ന് ഞാൻ . അതും നീണ്ട നാല് വർഷത്തിന് ശേഷം. ജീവിതത്തിൽ ഉണ്ടായ ദുഃഖങ്ങളിൽ നിന്നും ഒളിച്ചഓടുകയായിരുന്നു ഞാൻ കാനഡയിലേക്ക്.
ഞാൻ ആരാണെന്ന് ആദ്യം പറയാം.

എന്റെപേര് അനയ് ദിവാകർ . ഒരു മിഡിൽ ക്ലാസ്സ് കുടുംബം ആയിരുന്നു പക്ഷേ ഇപ്പൊൾ എന്റെ അധ്വാനം കൊണ്ട് നല്ലൊരു നിലയിൽ ആണ് ജീവിക്കുന്നത്. അച്ഛൻ ദിവാകരൻ. ഒരു കട്ട കമ്മ്യൂണിസ്റ്റ് അനുയായി അച്ഛനെ അറിയാത്തവർ ആയി നാട്ടിൽ അരും ഇല്ല.സാമൂഹികമായി എന്ത് ആവശ്യതിനും നാട്ടുകാർ അച്ഛനെ കാണാൻ വരും.നാട്ടിൽ ഉള്ള സമയത്ത് ഞാനും കുറച്ച് പാർട്ടി പ്രവർത്തനങ്ങൾ ഒക്കെ നടത്തിയിട്ടുണ്ട് .രക്തം അച്ഛൻറെ ആയി പോയില്ലേ അതാണ്. അമ്മ രാധിക പേര് പോലെ തന്നെ നല്ല സ്വഭാവം പക്ഷേ കലിപ്പ് ആയാൽ അച്ഛൻ വരെ അമ്മയുടെ മുൻപിൽ ശിശു ആണ്. സ്കൂളിൽ ടീച്ചർ ആണ്. പിള്ളേരുടെ വിധി അല്ലാതെന്ത് പറയാൻ 🤭.ഒരു ചേട്ടൻ  ഉണ്ട് അജയ് .വില്ലേജ് ഓഫീസർ ആണ്.  രണ്ട് വർഷം മുമ്പ് ആയിരുന്നു അവന്റെ കല്യാണം .അതിനു പോലും ഞാൻ പങ്കെടുത്തില്ല . അന്നൊന്നും മനസ്സിലെ മുറിവ് ഉണങ്ങിയിട്ടില്ലായിരുന്ന്.ഏട്ടത്തിയുടെ പേര് ദേവിക .ഫോട്ടോ കണ്ടിടടുണ്ട്  അല്ലാതെ നേരിട്ട് കണ്ടിട്ടില്ല.

ഇനി എന്റെ നാടിനെ കുറിച്ച് പറയണ്ടേ എറണാകുളം ജില്ലയിലെ ഒരു കൊച്ച് ഗ്രാമം ആയിരുന്നു ഞാൻ കാനഡയിൽ വന്നപ്പോൾ ഇപ്പോൾ എന്താണാവോ അവസ്ഥ. നാട് എന്ന് പറയുമ്പോൾ എനിക്ക് ഓര്മ വരുന്നത് പുഴയും, കൂട്ടുകാരും ,പറമ്പുകളും,അമ്പലത്തിൽ മുമ്പിൽ ഉള്ള ആൽത്തറയിൽ കൂട്ടുകാരുടെ ഒപ്പം ചിലവഴിച്ചിരുന്ന സമയങ്ങൾ ഒക്കെ ആണ്. അതിൽ നിന്നെല്ലാം വിട്ടു നിന്നിട്ട് നാല് വർഷം ആവുന്നു. എല്ലാവരെയും വിഷമിപ്പിച്ചു ആണ് ഇത്രയും നാൾ ജീവിച്ചത് ഇനി കുടുംബത്തോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു. അതാണ് ഈ യാത്ര .

കാനഡയിൽ ഒരു പ്രമുഖ ടൂറിസം കമ്പനിയിലെ മാനേജർ ആയിരുന്നു ഞാൻ ഇന്നലെ വരെ.രിസൈൻ ചെയ്തു ഇന്നലെ രാത്രി എല്ലാർക്കും ഒരു പാർട്ടി കൊട്‌തിട്ട്‌.ഇന്ന് ഇതാ എയർപോർട്ടിൽ ഇരിക്കുന്നു . അടുത്ത ആഴ്ച എനിക്ക് 26 വയസ്സ് തികയുന്നു. ഫ്ളൈറ്റ് അനൗൺസ്മെന്റ് കേട്ട് ഞൻ ഇരിക്കുനിടത് നിന്ന് എഴുന്നേറ്റ് സഞ്ചരിച്ചു.

ഫ്ലൈറ്റിൽ വിൻഡോ സീറ്റിൽ ഇരിക്കുമ്പോൾ ഞാൻ എന്റെ മാറ്റത്തെ കുറിച്ച് ചിന്തിച്ചു. പണ്ട് എന്തിനും ഏതിനും പ്രതികരിച്ചിരുന്ന ഞാൻ ഇപ്പൊൾ സൈലന്റ് ആയി. ആരോടും അധികം മിണ്ടാറില്ല ഓഫീസിൽ പോലും ഒഫീഷ്യൽ കാരങ്ങൾക് മാത്രം ആഹ്ന്‌ എല്ലാരോടും സംസാരിച്ചിരുന്നത്.ജോലിയിൽ മാത്രമാണ് ഞാൻ ശ്രദ്ധ കൊടുത്തത്. അതിനാൽ ബാങ്ക് ബാലൻസ് അത്യാവശ്യതിൽ കൂടുതൽ ഉണ്ട്. ഒഴിവ് സമയങ്ങളിൽ നാട് നീളെ യാത്ര ചെയ്തു.

The Author

Ajay ms

10 Comments

Add a Comment
 1. 😊🤗💞💓💞

 2. നന്നായിട്ടുണ്ട്. പേജ് കുറവാണ്. കാത്തിരിക്കും അടുത്ത പാർട്ടിനായ്.

  1. Saturday അല്ലെങ്കിൽ Sunday submit cheyyum. Next part.

   💞❣️❣️❣️💓💞

 3. Adipoli bro ,nalla starting keep going bro♥️♥️, pinne page kurachu kooti ezhuthutto

  1. Page കൂട്ടാൻ ശ്രമിക്കുന്നുണ്ട് …

   💞💋💓❣️😊💞🤤

 4. തൃശ്ശൂർക്കാരൻ 🖤

  ❤️❤️❤️❤️❤️❤️❤️

  1. 🤗💓💞

  1. 💓💓😊

  2. തൃശ്ശൂർക്കാരൻ 🖤

   പ്രതികാരം ന്തായി

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020