തേൻനിലാവ് [Ajay MS] 1374

Views : 3684

ആ കൊച്ചിനെ അവളുടെ ക്ലാസ്സിൽ കൊണ്ട് പോയി ആക്കി തിരിച്ച് ഞങൾ  സ്ഥിരം ഇരിക്കാരുള്ള  കാന്റീനിലെ ഒരു മൂലയ്ക്ക് പോയി ഇരുന്നു . കാന്റീനിലെ ദേവസ്യ ചേട്ടന്റെ അടുത്ത് ഒരു കട്ടനും പഴംപൊരി പറഞ്ഞിട്ട് തിരിച്ച് ബെഞ്ചിൽ പോയി ഇരുന്നതും.ദ്ദേ വരുന്നു വാനരപടകൾ. കാന്റീനിൽ ഏതു നേരത്ത് വന്നാലും ഓടി വരും. അതാണ് യഥാർത്ഥ ചങ്ക്‌ .

ഉച്ചക്ക് നടന്ന കാര്യം അറിഞ്ഞിട്ടഉള്ള വരവാണ് .അതും ഇതും ഒക്കെ പറഞ്ഞ് നേരം പോയി . അപ്പൊൾ ആണ് ഞാൻ എന്റെ ദേവിയെ കുറിച്ച് ചിന്തിച്ചത് .ഓഫീസ് റൂമിൽ ആക്കിയിട്ട്‌ പിന്നെ ഞാൻ അങ്ങോട്ട് തിരിഞ്ഞ് നോക്കിയട്ടില്ല.അവളെ കുറിച്ച് ചിന്തിച്ച് ഇരിക്കുമ്പോൾ ആണ് വിഷ്ണു ചേട്ടൻ വന്നു പാർട്ടി മീറ്റിംഗ് ഉണ്ട് ചെല്ലാൻ പറഞ്ഞൂ.പിന്നെ ഒന്നും നോക്കിയില്ല നേരെ പാർട്ടി ഓഫീസിലേക്ക് പോയി.

പ്രധാന ചർച്ച വിഷയം ഉച്ചക്ക് നടന്ന സംഭവം. ആ സംഭവത്തിന് ശേഷം എനിക്ക് ഒരു ഹീറോ ഇമേജ് കിട്ടി എന്നുള്ളത് വേറെ ഒരു കാര്യം.

പക്ഷേ അലൻ വെറുതെ ഇരിക്കും എന്ന് കരുതിയ ഞ്ഗൾക് തെറ്റി. അന്ന് വൈകിട്ട് ബെൽ അടിച്ചു പിള്ളേർ ഒക്കെ പോകാൻ ഇറങ്ങിയപ്പോൾ അയിഷ കരഞ്ഞു കൊണ്ട് വന്നു.അലൻ ഞ്ഗളോടുള്ള ദേഷ്യം കൊണ്ട്  ആയിഷയെ തല്ലി.അത് കേട്ടപ്പോൾ തന്നെ ഞങ്ങൾക് വിറഞ്ഞ് കേറി. പക്ഷേ അവൾ പറഞ്ഞ ബാക്കി കാര്യം കേട്ടിട്ട് എന്റെ നിയന്ത്രണം പോയി.

എന്റെ ദേവിയെ അവൻ പിടച് വെച്ചിരിക്കുന്നു എന്ന്.

ഞാൻ അവളുടെ അടുത്തേക്ക് ഓടി.അവിടെ കണ്ട കാഴ്ച എന്റെ മനസ്സിനെ വേദനിപ്പിച്ചു കരഞ്ഞ് തളർന്നു നിൽക്കുന്ന എന്റെ ദേവി.അവളുടെ കരിങ്കൂവള മിഴികൾ കരഞ്ഞ്  വാടി ഇരിക്കുന്നു.ഓടിചെന്ന് അവളെ മാറോടണച്ചു പിടിച്ചു.അവളും ഒന്നും മിണ്ടാതെ എന്നോട് ഒട്ടിച്ചേർന്ന് നിന്നു. അലൻ എന്തെങ്കിലും പ്രതികരിക്കും മുമ്പേ അവന്റെ നെഞ്ചത്ത് റിയാസ് ആഞ്ഞ് ചവിട്ടി. ആ ചവിട്ടിൽ അവൻ നിലത് ഇരുന്നു പോയി.പിന്നെ അവന്റെ ഒപ്പമുള്ളവർ  ഞങ്ങളുടെ ഓടിവന്നതും പാർട്ടി പിള്ളേർ അവരെ പൊതിഞ്ഞതും ഒരുമിച്ച് ആണ്.പിന്നെ അവിടെ എന്താണ് സംഭവിച്ചത് എന്ന് അലന് പോലും അറിയില്ല .

അപ്പോഴും എന്റെ ദേവി എന്റെ മാറിൽ മുറുകിപ്പിടിച്ച് നിൽക്കുകയാർന്നു.താടിയിൽ പിടിച്ച് ഞൻ അവളുടെ മുഖം ഉയർത്തി നോക്കി.പക്ഷേ കരഞ്ഞ് കലങ്ങിയ കണ്ണുകൾക്ക് പകരം ഒരു കുസൃതി ചിരി ആണ് എനിക്ക് അവൾ സമ്മാനിച്ചത്. ഞാൻ ചുറ്റും നോക്കിയപ്പോൾ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന പിള്ളേരെ ആണ്.അവൾ നാണിച്ച് തല താഴ്ത്തി അയിശയോടപ്പ്പം നടന്നകന്നു . അവള് പൂക്കുന്നതും നോക്കി ഞാൻ നിന്നു.

അവളുടെ മുല്ലപ്പൂ ഗന്ധം എനിക്ക് ചുറ്റും നിറഞ്ഞു നിന്നു.ആന്ന് ഞാൻ ഉറപ്പിച്ചു  ഞാൻ അവളെ മാത്രമേ കല്യാണം കഴിക്കൂ എന്ന്.

അവന്മാർ ഒക്കെ എന്നെ നോക്കി ആക്കി ചിരിക്കുന്നുണ്ട് .പക്ഷേ അതൊന്നും എന്നെ തളർത്തിയില്ല .എന്റെ നാസികയിൽ അവളുടെ മുല്ലപ്പൂ ഗന്ധം ഒഴുകി നടന്നു.അന്ന് തിരിച്ച് വീട്ടിലേക്ക് പോകുമ്പോൾ അവളുടെ ചിന്തകൾ ആയിരുന്നു.അവളോട് എനിക്ക് അടങ്ങാത്ത പ്രണയം ആണെന്ന് മനസ്സിലായി എനിക്ക്.വീട്ടിൽ അമ്മയും അച്ഛനും എന്തൊക്കെയോ ചോദിച്ചു ഞാൻ അതിനെല്ലാം യാന്ത്രികമായി മറുപടി പറഞ്ഞു.

പക്ഷേ അവളുടെ പേര്  അറിയില്ല എന്നത് എനിക്ക് ഒരു നിരാശ നൽകി.അവളുടെ ചിന്തകളെ മനസ്സിൽ ഇട്ട് താലോലിച്ച് ബെഡിൽ കിടന്നു.

(തുടരണോ?)

Recent Stories

The Author

10 Comments

  1. 😊🤗💞💓💞

  2. നന്നായിട്ടുണ്ട്. പേജ് കുറവാണ്. കാത്തിരിക്കും അടുത്ത പാർട്ടിനായ്.

    1. Saturday അല്ലെങ്കിൽ Sunday submit cheyyum. Next part.

      💞❣️❣️❣️💓💞

  3. Adipoli bro ,nalla starting keep going bro♥️♥️, pinne page kurachu kooti ezhuthutto

    1. Page കൂട്ടാൻ ശ്രമിക്കുന്നുണ്ട് …

      💞💋💓❣️😊💞🤤

  4. തൃശ്ശൂർക്കാരൻ 🖤

    ❤️❤️❤️❤️❤️❤️❤️

    1. 🤗💓💞

    1. 💓💓😊

    2. തൃശ്ശൂർക്കാരൻ 🖤

      പ്രതികാരം ന്തായി

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com