The wolf story 3 [Porus (Njan SK)] 174

“ഏകദേശം ആ ദ്രാവകം തയ്യാർ ആയി എന്ന് വേണം പറയാം….. രണ്ട് ദിവസത്തിന് ഉള്ളിൽ കഴിയും….. വേട്ടക്ക് മുൻപേ അത് തയ്യാർ ആവും….ഇത്തവണ കുറച്ചു കൂടുതൽ ഉണ്ട്”….അയാൾ ദ്രാവകം തിളച്ചു കൊണ്ടിരിക്കുന്ന ഒരു പാത്രത്തിലേക്കു ചൂണ്ടിക്കൊണ്ട് പറഞ്ഞു

 

“അത് നന്നായി….ഇത്തവണ കൂടുതൽ വേണമെന്ന് കൂടെ പറയാൻ കൂടി ആണ് ഞാൻ വന്നത്…..ഇത്തവണ രണ്ടും കല്പിച്ചാണ്…..ഒന്നിനെയും ബാക്കി വയ്ക്കില്ല “…….മാസ്റ്റർ മുഷ്ടി മുറിക്കി ഒരു ചിരിയോടെ പറഞ്ഞു…..

 

“എന്നാൽ ജോലി നടക്കട്ടെ….എല്ലാരേയും വേട്ടക്ക് തയ്യാറാക്കണം”…..മാസ്റ്റർ ആ പാത്രത്തിലേക്ക് ഒന്ന് നോക്കിയിട്ട് പോയി…..

******   *******  *******  ******

ആദം ഒരു കാട്ടിലൂടെ വളരെ വേഗത്തിൽ ഓടുകയാണ്…… അവനെ പിടിക്കാനായി കുറെ ആളുകളും….. അവർ കയ്യിലേക്ക് ഒരു വില്ല് എടുത്തു….അവരുടെ മുതുകിൽ ഉള്ള ആവനാഴിയിൽ ഇന്നും ഒരു അമ്പ് എടുത്തു അത് ഒരു പച്ച പ്രകാശത്തോടെ തിളങ്ങുന്നുണ്ട്…… അവർ അത് എല്ലാരും ആദത്തിന്റ അടുത്തേക്ക് എയ്തു വിട്ടു……ആ ഇരുട്ടിനെ തുളച്ചു പ്രകാശത്തോടെ അതെല്ലാം ആദത്തെ ലക്ഷ്യം വച്ചു പോയി…..
പെട്ടന്ന് തിരിഞ്ഞു നോക്കിയ ആദം കാണുന്നത് അവനെ ഉന്നം വച്ചു വരുന്ന കുറെ പച്ച പ്രകാശങ്ങളെ ആണ്….അവൻ വേഗം ദിശ മാറി ഓടി….. ആ അമ്പുകൾ ലക്ഷം തെറ്റി മരങ്ങളിൽ കുത്തി……
അവൻ സർവ ശക്തിയും എടുത്ത് ഓടാൻ തുടങ്ങി… അവൻ ശക്തി കൈവരിക്കാൻ തുടങ്ങി….മുന്നോട്ടുള്ള വഴിയെല്ലാം അവനു നല്ല രീതിയിൽ കാണാൻ തുടങ്ങി…… അവൻ ശക്തി കൈവരിക്കാൻ തുടങ്ങി…..അവൻ പൂർണമായും ഒരു വലിയ ചെന്നായ ആയി മാറി….അവൻ നാല് കാലിൽ വളരെ വേഗത്തിൽ ഓടാൻ തുടങ്ങി…..

പെട്ടന്ന് അവൻ ഓട്ടം നിർത്തി….അവൻ ചുറ്റും നോക്കി അവിടെ മുഴുവൻ മനുഷ്യ ചെന്നായകളുടെ ശവശരീരം കൊണ്ട് നിറഞ്ഞിരിക്കുന്നു……അതിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ടായിരുന്നു……അവൻ ചുറ്റും നോക്കി… എല്ലാം തനിക്ക് പരിചയം ഉള്ള മുഖങ്ങൾ എന്നാൽ ആരെയും അവനു മനസിലായില്ല….. ഒരാൾ തറയിൽ കിടന്നു അവന്റെ പേര് വിളിക്കുന്നു…..

അവൻ അങ്ങോട്ടേക്ക് ചെന്ന് അയാളെ മടിയിലേക്ക് വച്ചു…… അയാൾ അവന്റെ മുഖത്ത് നോക്കി കരഞ്ഞുകൊണ്ട് പറഞ്ഞു……

” നമ്മൾ തോറ്റു പോയല്ലോ മോനെ “…… ഇത്രെയും പറഞ്ഞു അയാൾ മരിച്ചു….. ആദത്തിന് എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസിലായില്ല….
അപ്പോഴാണ് അവൻ ശ്രെദ്ധിക്കുന്നത് അയാളുടെ കഴുത്തിലേക്കു എന്തോ ഒന്നു കുത്തിയിരിക്കുന്നു….അവൻ ഉടനെ അത് വലിച്ചു ഊരി….. അതൊരു അമ്പ് ആയിരുന്നു അതിന്റെ മുനമ്പ് പച്ച നിറത്തിൽ പ്രകാശിക്കുന്നു….. ആദം ചുറ്റും നോക്കി എല്ലാരുടെയും ശരീരത്തിന്റെ പല ഭാഗങ്ങളിൽ ആയി ഇതുപോലെ ഉള്ള അമ്പ് തറച്ചിരുന്നു…….

അപ്പോൾ അവൻ തനിക്ക് പരിചയം ഉള്ള ആരോ കമ്ഴ്ന്നു കിടക്കുന്നതായി അവൻ കണ്ടു…..അവൻ ഉടനെ അങ്ങോട്ടേക്ക് പോയി അയാളെ തിരിച്ചു കിടത്തി….അയാളുടെ മുഖം കണ്ടു അവൻ ഞെട്ടിപ്പോയി…….അത് വില്ലി ആയിരുന്നു….ആദം അവനെ ഉണർത്താൻ നോക്കി …… അവനും മരിച്ചിരുന്നു……ആദം വില്ലിയുടെ ദേഹത്തേക്ക് നോക്കി മറ്റുള്ളവരെ പോലെ അമ്പുകൊണ്ട് അല്ലായിരുന്നു അവനെ കൊന്നത്…… അവന്റെ ശരീരത്തിൽ മുഴുവൻ ആഴം കൂടിയ മുറിവുകൾ ആയിരുന്നു….വാൾ കൊണ്ട് ആക്രമിച്ചത് പോലെ……അവന്റെ കണ്ണിൽ നിന്നും കണ്ണീർ വരാൻ തുടങ്ങി……

പെട്ടന്നു ആദത്തിന്റെ ശരീരത്തിൽ ഒരു അമ്പ് തറച്ചു… അവൻ തെറിച്ചു പോയി….ആദം നേരെ നോക്കി അതൊരു പെണ്ണ് ആയിരുന്നു.. അവൾ കണ്ണ് മാത്രം കാണാൻ പറ്റുന്ന തരത്തിൽ തുണികൊണ്ട് മുഖം മറച്ചിരുന്നു…ആ തുണി മുഴുവനും രക്തത്താൽ നിറഞ്ഞിരുന്നു..….. അവൾ വീണ്ടും വില്ല് വലിച്ചു വിട്ടു… ആദം ഒഴിഞ്ഞു മാറി അവളുടെ അടുത്തേക്ക് കുതിച്ചു….

അവൾ ആദത്തെ ഒരു കയ്യാൽ തടഞ്ഞു നിർത്തി അവനെ ദൂരേക്ക് തൂക്കി എറിഞ്ഞു……ആദം ഉയർന്നു മണ്ണിലേക്ക് വീണു……അവൾ ഓടി വന്നു തറയിൽ വീണ ആദത്തിന്റ കാലിൽ പിടിച്ചു മണ്ണിൽകൂടെ നിരക്കി മരത്തിൽ ഇടിപ്പിച്ചു…..അവനു എഴുനേക്കാൻ കഴിഞ്ഞില്ല….. അവൾ വിട്ട അമ്പിലൂടെ എന്തോ അവന്റെ ശരീരത്തിലേക്കു കയറുന്നപോലെ അവനു തോന്നി…… അവൻ തളർന്നു അവനു അനങ്ങുവാൻ പറ്റാതെ ആയി …..അതോടൊപ്പം അവൻ മനുഷ്യൻ ആയി മാറാൻ തുടങ്ങി……
അങ്ങ് ദൂരെ നിന്ന് ആരുടെയോ ഉറക്കെ ഉള്ള ശബ്ദം കേട്ടു….. അവൾ ശബ്ദം കേട്ട സ്ഥാലത്തേക്ക് പേടിയോടെ നോക്കിയിട്ട് ആദത്തിനെ നോക്കി… അവളുടെ കണ്ണ് നിറഞ്ഞിരുന്നു…..

“നിന്നെ ഞാൻ അവർക്കു ജീവനോടെ കൊടുക്കില്ല ആദം….നിന്നെ അവർ എല്ലാരുകൂടി ചിത്രവധം ചെയ്യുന്നത് എനിക്ക് കാണാൻ വയ്യ”….. അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു…..

21 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ♥️
    ♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Bro next part ennu varumm

  3. Thanks..❤❤❤❤

    1. Thanks…❤❤❤

  4. മോനുട്ടൻ

    Nannayirunnu bro.nxt part pettann indavuo?

    1. Thanks… Next part pettannu taraan sremikaam.. ❤❤

  5. Nannayittund. Nxt partinaay waiting….

    1. Thanks.. Next part veegathil tharaan sremikkam..

  6. Save ചെയ്യാറില്ലെ

    1. Engane poyennu ariyilla…??

  7. കൈലാസനാഥൻ

    കഥ മനോഹരമായിട്ടുണ്ട്. ക്രിസ്റ്റിയിൽ നിന്നാണ് ആദമിന് were wolf ന്റെ ശക്തി ലഭിക്കുന്നതും പിന്നീട് വില്ലി മനസ്സിലാക്കി കൊടുക്കുന്നതും ഒക്കെ നന്നായിരുന്നു. ആദത്തിന്റെ സ്വപ്നം വരാൻ പോകുന്ന സംഭവങ്ങളുടെ സൂചന ആണോ ? അതെന്തായാലും സ്വപ്നത്തിലെ രണ്ട് സിംഹാസങ്ങളിലൊന്ന് ക്രിസ്റ്റിയുടേതാണ് പക്ഷേ രണ്ടാമത്തേത് ജോണിന്റെ ആയിരിക്കാം , എന്നാൽ നിസംഗതയോടെയുള്ള ക്രിസ്റ്റിയുടെ നോട്ടം ജോൺ കൊല്ലപ്പെടുക വല്ലതുമാണോ ? അങ്ങനെയെങ്കിൽ അതെങ്ങനെ എല്ലാം അറിയാൻ കാത്തിരിക്കുന്നു. ലൈക്ക് കമന്റ് ഒന്നും നോക്കിയിട്ട് കാര്യമില്ല , അതിവിടെ പറഞ്ഞിട്ടും കാര്യമില്ല താല്പര്യമുണ്ടെങ്കിൽ എഴുതുക വായിക്കാൻ എന്തായാലും കുറച്ച് ആളുകൾ ഉണ്ടാവും. കൂടാതെ എന്റെ ചില നിർദ്ദേശങൾ താങ്കൾ സ്വീകരിച്ചതിൽ സന്തോഷം ഒന്നുരണ്ട് സ്ഥലത്ത് അത് പ്രകടമായെങ്കിലും അത്ര കാര്യമാക്കാനില്ല. ഭാവുകങ്ങൾ

    1. Thanks bro….adutha partode kadhyude reethi maarukayaan… Next part pettannu tharaan sremikkam…❤❤❤

    1. ❤❤❤❤…..

  8. നന്നായിട്ടുണ്ട്….

    1. Thanks bro❤❤❤

    1. Thanks bro❤❤❤…

  9. കൊള്ളാം bro, നന്നായിട്ടുണ്ട്. അവന്റെ ശക്തി എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു ♥️♥️

    1. Thanks broo… ❤❤

Comments are closed.