കണ്ണാടി സോപ്പ് [പൂച്ച സന്ന്യാസി] 1075

Views : 4838

കണ്ണാടി സോപ്പ്

Author :പൂച്ച സന്ന്യാസി

 

ബാച്ചിലേഴ്സിനെ സംബധിച്ച് വീക്കെൻഡ് ആകുമ്പോൾ ഉള്ള അവരുടെ ഏക തലവേദന ശനിയാഴ്‌ച ദിവസത്തെ തുണിയലക്കലാണു. നേരം വെളുക്കുന്നത് 10 മണിക്കാണെങ്കിലും ആദ്യം ചെയ്യുക തലേദിവസം സർഫിലിട്ട് വെച്ചിരുന്ന തുണികഴുകുക എന്നതായിരിക്കും . പതിവുപോലെ ഡെന്നീസ് ബാത് റൂമിൽ കയറി. സർഫ് വെള്ളം തറയിലേക്ക് കമഴ്ത്തി. അതിന്റെ പതകൾ ബാത്ത്രൂമിനെ ഒരു ബാത്ത് റ്റബ് ആക്കി മാറ്റി. കെട്ടികിടക്കുന്ന പതയിൽ നിന്ന് ഒരു കുമ്പിൾ കൈയ്യിൽ എടുത്ത് സീഎഫ് എൽ ലൈറ്റിനു ചുവട്ടിലായി പിടിച്ചു. പക്ഷേ മഴവിൽ കാണുന്നില്ലല്ലോ !. കാരണം ചെറുപ്പത്തിൽ കനാലിൽ കുളിക്കാൻ പോകുമ്പോൾ സോപ്പ് പതച്ച കുമിളയുണ്ടാക്കി സൂര്യന് നേരെ പിടിച്ചാൽ മഴവിൽ കാണാൻ പറ്റുമായിരുന്നു. അത് കൂട്ടുകാരനെ കാണിക്കുമ്പോളായിരിക്കും അവന്റെ ഒരു ഊതൽ. അതോട് കുമിളയും മഴവില്ലും ശൂ..വീണ്ടൂം അടുത്ത കുമിള..അങ്ങനെ ആ കാലത്തേക്ക് ഒന്ന് ഊളിയിട്ടപ്പോഴാണു  സെബാന്റെ വിളി. “ഡെന്നീ പെട്ടന്ന് ഇറങ്ങിക്കോ, എനിക്ക് രാവിലെ വെട്ടുകാട് പള്ളിയിൽ പോകണം.”

ശരിയാണല്ലോ ഇന്നലെ പ്ലാൻ ചെയ്തതാ, ഇന്ന് വെട്ടുകാട് പോകണം എന്ന്. സമയം പത്തര കഴിഞ്ഞു. ഇനിയും സെബാനെ കൂടാതെ ആദർശിനും കുളിക്കണമല്ലൊ. അപ്പോഴാണു പതയുടെ കാര്യം വീണ്ടൂം ഓർത്തത്. അത് ഒഴുകിപോകുന്നുമില്ല. എന്നാൽ പിന്നെ ആ വെള്ളം പോകാനുള്ള പൈപ്പിന്റെ അടപ്പ് മാറ്റി വെയ്ക്കാം. ചെറിയ സുഷിരങ്ങളുള്ള ആ ലോഹ തകിട് കാലുകൊണ്ട് തട്ടി മാറ്റി. അതാ പതയും വെള്ളവും ശൂ എന്ന് താഴേക്ക്. ബാത്ത് റൂമിന്റെ റ്റൈത്സ് എല്ലാം തെളിഞ്ഞു. ഷർട്ടുകൾ ഓരോന്നായി എടുത്തു. ഡെന്നിയെ  സംബധിച്ച് കുളിക്കുന്ന സോപ്പിട്ടാണു ഷർട്ടും കഴുകുക. ഏസി റൂമിൽ ഇരിക്കുന്നതായതുകൊണ്ട് ഷർട്ടിൽ വലിയ അഴുക്ക് ഒന്നും ഇല്ല. അതുകൊണ്ട് സർഫിൽ കുതിർത്ത ഷർട്ടുകൾ കുളിക്കുന്ന കണ്ണാടിസോപ്പുപയോഗിച്ചാണു കഴുക്കുന്നത്. ഹാ..എന്തൊരു മണം ! പെയേഴ്സിന്റെ ആ മണം ഷർട്ടിൽ മാത്രന്മല്ല ബാത് റൂമിലും തളം കെട്ടി നിൽക്കും. ചെറുപ്പത്തിൽ കണ്ണാടി സോപ്പ് കണ്ടിട്ടുപോലുമില്ലായിരുന്നു. അച്ഛൻ വാങ്ങുന്നത് ചന്ദ്രിക , റെക്സോണ അല്ലെങ്കിൽ ലൈഫ് ബോയ്. അതും  രണ്ട് മാസത്തിൽ ഒരിക്കൽ! ഒരു സൊപ്പ് രണ്ട് മാസമെങ്കിലും ഉപയോഗിച്ചോണം എന്നായിരുന്നു അപ്പന്റെ കല്പന. അതുകൊണ്ട് തൊട്ടടുത്തുള്ള തോട്ടിലോ കനാലിലോ  കുളിക്കാൻ പോയാൽ കൂട്ടുകരുടെ സോപ്പ് ഉപയോഗിക്കും. അമ്മയുടെ കൂടെയാണു പോകുന്നതെങ്കിൽ പ്രധാനാ കുളിക്കടവിൽ ധാരാളം സ്ത്രീകൾ കാണും. ആദ്യം ചെന്ന് കല്ല് പിടിക്കുന്നവർക്ക് ആദ്യം തുണി അലക്കാം. അല്ലെങ്കിൽ കല്ല് ഒഴിയുന്നതുവരെ കാത്തിരിക്കണം. തിരക്കാ‍ണെങ്കിലും മറ്റ് ചേച്ചിമാരുടെ സോപ്പ് എടുക്കാൻ പറ്റും. മിക്കവാറും എല്ലാവരും റെക്സോണയോ ലൈഫ്ബോയ് യോ ആകും കൊണ്ടുവരിക. അമ്മയതെടുത്ത് എന്നെ കുളിപ്പിക്കും. നാലാം ക്ലാസ്സിൽ ആയതുകൊണ്ട് നാണിക്കാൻ ഒന്നുമില്ല. പക്ഷേ ശാന്ത ഇച്ചയി ഉണ്ടെങ്കിൽ എനിക്ക്

Recent Stories

The Author

പൂച്ച സന്ന്യാസി

12 Comments

  1. സൂക്ഷിച്ചു upayogikkande…. കേട്ടിട്ടില്ലേ, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
    😊😊😊😊👌👌👌

    1. പൂച്ച സന്ന്യാസി

      ചെറുപ്പത്തിൽ ഇതുപോലെ പല പ്രാവശ്യം പോയിട്ടുണ്ട്. ഇപ്പോ ഇല്ല..ha ഹ

    1. പൂച്ച സന്ന്യാസി

      LOL

  2. പാവം..ഡെന്നി.. ഇതുപോലെ എത്ര പ്രാവിശ്യം എന്റെ സോപ്പ് പോയൊട്ടുണ്ട്😢.
    നല്ല രസമയുണ്ടായിരുന്നു വായിക്കാൻ. സ്നേഹം❤️

    1. പൂച്ച സന്ന്യാസി

      Thank you

  3. ❤❤❤❤❤❤

    1. പൂച്ച സന്ന്യാസി

      Thanks Nidheesh

  4. പൂച്ചക്കള്ളി

    പണ്ട് ചെറുതായിരുന്നപ്പൊ എനിക്കും പരസ്യത്തില് കണ്ടിട്ട് ഭയങ്കര ആവേശമായിരുന്നു “സൂര്യനെ ചുറ്റി തിരിയുന്നു ഭൂമി” പാടിക്കൊണ്ട് ഈ സോപ്പ് ഉപയോഗിക്കാൻ….😆😎😎😎…ഇപ്പൊ ..ഉപയോഗിച്ചാല് ഫസ്റ്റ് റാങ്ക് കിട്ടുന്ന സോപ്പിനോടാണ് താൽപര്യം😌😌😌

    1. പൂച്ച സന്ന്യാസി

      ഹ ഹ .. പരസ്യം വരുത്തുന്ന ഓരൊ മാറ്റങ്ങളെ..

  5. വിശ്വനാഥ്

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

    1. പൂച്ച സന്ന്യാസി

      താങ്ക്യൂ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com