The wolf story 3 [Porus (Njan SK)] 174

ഒരു കാട്ടിലൂടെ കുറെ ചെന്നായ്ക്കൾ വളരെ വേഗത്തിൽ ഓടുന്നു…….. അവർ ഒരു വലിയ പാറയുടെ മുന്നിലായി ചെന്ന് നിന്നു……അവർ എല്ലാവരും പതിയെ മനുഷ്യർ ആയി മാറി……അവരുടെ കണ്ണുകൾ നീല നിറത്തിലും….മഞ്ഞ നിറത്തിലും ആയിരുന്നു……. അവർ ചുറ്റിലും ഒന്ന് നോക്കിയതിനു ശേഷം ഒരാൾ അയാളുടെ കൈ പാറയിൽ വച്ചു…… പാറയിൽ ഒരു ചെറിയ പ്രകാശത്തോട് കൂടി ഒരു വൃത്തം വന്നു…….അതിലേക്ക് അവർ എല്ലാവരും കയറി…..ആ പ്രകാശം ഇല്ലാതായി…….

ആ പാറയുടെ ഉള്ളിലായി അവർ ഒരു സങ്കേതം തന്നെ നിർമിച്ചിരുന്നു…… അകത്തെ പാറയിലെ ഭിത്തികളിൽ ഓരോ വാതിലൊടു കൂടിയ വലിയ തുരങ്ക വീടുകൾ ഉണ്ടായിരുന്നു…..അതിലായി ആൾക്കാരും……അവർ മുന്നോട്ട് നടന്നു അവസാനം അവർ ഒരു വലിയ വാതിലിനു മുന്നിലായി എത്തി….അവർ അത് തുറന്നു ഉള്ളിലേക്ക് ചെന്നു…..
അതിൽ ചെറിയ ഒരു കൊട്ടാരം പോലെ തോന്നിക്കുന്ന തരത്തിൽ ചിത്ര പണികളോട് കൂടിയ ഒരു ഹാൾ…… അവർ അതിന്റെ അങ്ങേ അറ്റത്തായി രണ്ട് വലിയ സിംഹാസനം….അതിൽ ഒരാൾ ഇരിക്കുന്നു…… അത് ക്രിസ്റ്റി ആയിരുന്നു…..

അവർ ക്രിസ്റ്റിക്കു മുന്നിലായി ബഹുമാനപൂർവ്വം മുട്ടുകുത്തി…..ക്രിസ്റ്റി കൈ ഉയർത്തി എഴുനേൽക്കാൻ പറഞ്ഞു…..

“പോയ കാര്യം എന്തായി….അവനെ കണ്ടോ”….. ക്രിസ്റ്റി ചോദിച്ചു……

“കണ്ടു….അവൻ സ്വയം അവന്റെ ശക്തികൾ മനസിലാക്കി….അവന്റെ കൂടെ വേറെ ഒരുവൻ ഉണ്ടായിരുന്നു…… വില്ലി അതാണ്‌ അവന്റെ പേര്…..അവന്റെ സുഹൃത്ത് ആണ്……ആദത്തെ സഹായിക്കുന്നതും അവനാണ്”….. ഒരു പെണ്ണ് മുന്നോട്ടു വന്നു പറഞ്ഞു…..

“ആദം അവന്റെ ഹിഡൻ ശക്തി പുറത്തു കൊണ്ട് വന്നോ….. ഏതു ശക്തിയാണ് അവനു ഉള്ളത്”…. :ക്രിസ്റ്റി

“ഇല്ല….. അത് പുറത്തു വന്നില്ല….അതിനു ഇനിയും സമയം ആകുമെന്ന് കരുതുന്നു.. ചിലപ്പോൾ സൂപ്പർ മൂണിന് ആയിരിക്കും അത് സംഭവിക്കുക”..……അവൾ പറഞ്ഞു..

“മ്മ്….. ആ ശക്തി എന്താണ് എന്ന് മനസിലാക്കിയാൽ മാത്രമേ അവനു ദൗത്യങ്ങൾ കൊടുക്കാൻ സാധിക്കു…..
അവന്റെ പുറകെ എപ്പോഴും നിങ്ങളിൽ ഒരാൾ ഉണ്ടായിരിക്കണം….പിന്നെ നീ അവരുടെ കൂട്ടവാൻ ശ്രെമിക്കണം…..അതിനു വേണ്ട കാര്യങ്ങൾ ഏർപാടാക്കാം”….

അവിടെ നിന്ന ഒരു പെൺകുട്ടിയെ ചൂണ്ടി ക്രിസ്റ്റി പറഞ്ഞു….

“തീർച്ചയായും”….അവൾ ചിരിയോടെ പറഞ്ഞു…..

“പൊക്കൊളു”…..ക്രിസ്റ്റി കൈ കൊണ്ട് ആഗ്യം കാണിച്ചു…

അവർ എല്ലാം പോയ്‌ കഴിഞ്ഞു ക്രിസ്റ്റി ഇരിപ്പിടത്തിൽ നിന്നും എഴുനേറ്റു…… അവന്റെ തൊട്ട് അടുത്തായി കിടന്ന മറ്റൊരു സിംഹസത്തിലേക്ക് ക്രിസ്റ്റി കുറച്ചു നേരം നോക്കി ഒന്ന് നെടുവീർപ്പെട്ടു പുറത്തേക്കു പോയി…….

 

******** ******** ******* *********

( Unknow place )

 

ഒരു വലിയ മുറി .. അവിടെ നിന്നും വലിയ ശബ്ദങ്ങൾ കേൾക്കുന്നു… അതൊരു വലിയ ആല ആയിരുന്നു…..അവിടെ കുറച്ചു ആളുകൾ ആലയിൽ ആയുധങ്ങൾ ഉണ്ടാകുന്നു…..
അങ്ങോട്ടേക്ക് മാസ്റ്റർ കടന്നു വന്നു…. ജോലിക്കാർ എല്ലാരും മാസ്റ്ററെ ബഹുമാത്തോടെ ഒന്ന് വണങ്ങി അവർ വീണ്ടും ജോലികളിൽ മുഴുകി….. അവിടെ നിന്നും കുറച്ചു ദൂരെ ആയി ഒരു പ്രായം ചെന്ന ഒരാൾ ആയുധങ്ങൾ ഉണ്ടാകുന്നു….അയാളുടെ അടുത്തായി കുറെ ബുക്കുകളും തൊട്ട് അടുത്തായി ഒരു വലിയ പാത്രം….അതിൽ നിന്നും ഒരു ചെറിയ പ്രകാശം വരുന്നു……മാസ്റ്റർ അയാളുടെ അടുത്തേക്ക് ചെന്ന് അയാളുടെ തോളിൽ കൈ വച്ചു……അയാൾ തിരിഞ്ഞു നോക്കി……

 

“ഇതാര്….. മാസ്റ്ററോ എന്താണ് പെട്ടന്ന് ഇങ്ങോട്ടേക്കു”….അയാൾ എഴുനേറ്റു നിന്ന് പറഞ്ഞു……

 

“അഞ്ച് ദിവസം കഴിഞ്ഞാൽ വേട്ടക്ക് ഇറങ്ങണം….ആ ദ്രാവകം തയ്യാറായോ എന്ന് അറിയാൻ വന്നതാണ്….നമ്മൾ പിടിച്ച ആ ചെന്നായ കയ്യിൽ നിന്നും രക്ഷപെട്ടു….അവർ നമ്മെ തിരിച്ചൊരു ആക്രമണം നടത്താൻ സാധ്യത ഉണ്ട്….അതിനു നേരത്തെ തയ്യാർ എടുക്കണം”….. മാസ്റ്റർ ഒരു ചിരിയോടെ പറഞ്ഞു….

 

21 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ♥️
    ♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Bro next part ennu varumm

  3. Thanks..❤❤❤❤

    1. Thanks…❤❤❤

  4. മോനുട്ടൻ

    Nannayirunnu bro.nxt part pettann indavuo?

    1. Thanks… Next part pettannu taraan sremikaam.. ❤❤

  5. Nannayittund. Nxt partinaay waiting….

    1. Thanks.. Next part veegathil tharaan sremikkam..

  6. Save ചെയ്യാറില്ലെ

    1. Engane poyennu ariyilla…??

  7. കൈലാസനാഥൻ

    കഥ മനോഹരമായിട്ടുണ്ട്. ക്രിസ്റ്റിയിൽ നിന്നാണ് ആദമിന് were wolf ന്റെ ശക്തി ലഭിക്കുന്നതും പിന്നീട് വില്ലി മനസ്സിലാക്കി കൊടുക്കുന്നതും ഒക്കെ നന്നായിരുന്നു. ആദത്തിന്റെ സ്വപ്നം വരാൻ പോകുന്ന സംഭവങ്ങളുടെ സൂചന ആണോ ? അതെന്തായാലും സ്വപ്നത്തിലെ രണ്ട് സിംഹാസങ്ങളിലൊന്ന് ക്രിസ്റ്റിയുടേതാണ് പക്ഷേ രണ്ടാമത്തേത് ജോണിന്റെ ആയിരിക്കാം , എന്നാൽ നിസംഗതയോടെയുള്ള ക്രിസ്റ്റിയുടെ നോട്ടം ജോൺ കൊല്ലപ്പെടുക വല്ലതുമാണോ ? അങ്ങനെയെങ്കിൽ അതെങ്ങനെ എല്ലാം അറിയാൻ കാത്തിരിക്കുന്നു. ലൈക്ക് കമന്റ് ഒന്നും നോക്കിയിട്ട് കാര്യമില്ല , അതിവിടെ പറഞ്ഞിട്ടും കാര്യമില്ല താല്പര്യമുണ്ടെങ്കിൽ എഴുതുക വായിക്കാൻ എന്തായാലും കുറച്ച് ആളുകൾ ഉണ്ടാവും. കൂടാതെ എന്റെ ചില നിർദ്ദേശങൾ താങ്കൾ സ്വീകരിച്ചതിൽ സന്തോഷം ഒന്നുരണ്ട് സ്ഥലത്ത് അത് പ്രകടമായെങ്കിലും അത്ര കാര്യമാക്കാനില്ല. ഭാവുകങ്ങൾ

    1. Thanks bro….adutha partode kadhyude reethi maarukayaan… Next part pettannu tharaan sremikkam…❤❤❤

    1. ❤❤❤❤…..

  8. നന്നായിട്ടുണ്ട്….

    1. Thanks bro❤❤❤

    1. Thanks bro❤❤❤…

  9. കൊള്ളാം bro, നന്നായിട്ടുണ്ട്. അവന്റെ ശക്തി എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു ♥️♥️

    1. Thanks broo… ❤❤

Comments are closed.