The wolf story 3 [Porus (Njan SK)] 174

“കുറെ നാൾ ആയി വിളിക്കുന്നു….ഈ അവധിക്ക് നാട്ടിലേക്ക് ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട്”….ആദം മറുപടി നൽകി…..

അവർ കഴിച്ചു കഴിഞ്ഞു പുറത്തേക്കു ഇറങ്ങി….വില്ലിയുടെ വീട് ഒരു കുന്നിലാണ് അവിടുന്ന് നോക്കിയാൽ ദൂരെ ഉള്ള എല്ലാം കാണാൻ പറ്റും……

“ഇന്ന് നമ്മൾക്ക് എങ്ങോട്ടാണ് പോകേണ്ടത്”….ആദം വില്ലിയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…….

“ദോ….അങ്ങോട്ട്‌ “…. ദൂരെ ഉള്ള ഒരു ചെറിയ മലയിലേക്ക് ചൂണ്ടിക്കൊണ്ട് വില്ലി പറഞ്ഞു….. ആദം നോക്കി അത് ഒരുപാട് ദൂരെ ആയിരുന്നു…..

“എടാ അത് ഒരുപാട് ദൂരെയാണ്….നീ എന്തിനാടാ എപ്പോഴും മലയിലേക്ക് പോണേ….ഇവിടെ വേറെ എത്രയോ സ്‌ഥലങ്ങൾ ഉണ്ട് ….. മലകൾ കയറാൻ നീ ആര് ബിയർ ഗ്രിൽസ് ആണോ”……

“എടാ… നീ അവിടെ പോകാത്തത് കൊണ്ടാണ് അടിപൊളി സ്ഥലം ആണ് …..നീ ഇവിടെ വന്നിട്ട് കുറച്ചു മാസം ആല്ലെ ആയിട്ടുള്ളു അതുകൊണ്ടാ…… എന്റെ അച്ഛൻ എന്നെ അവസാനം ആയി കൊണ്ട് പോകാമെന്നു പറഞ്ഞ സ്ഥലം ആണ് അത്….പക്ഷെ അച്ഛന് അത് കഴിഞ്ഞില്ല”…… വില്ലി വിഷമത്തോടെ പറഞ്ഞു എന്നിട്ട് ഏറു കണ്ണിട്ടു ആദത്തെ നോക്കി……

“എന്ത് പറഞ്ഞാലും ഉണ്ട് അച്ഛൻ അവസാനം പറഞ്ഞു നടക്കാതെ പോയെ കാര്യങ്ങൾ…… ഇങ്ങനെ പറഞ്ഞാൽ ഞാൻ നടത്തി തരുമെന്ന് നിനക്ക് അറിയാം… ഭയകര ബുദ്ധി തന്നെ “…..ആദം ഒരു ചിരിയോടെ അവനോട് പറഞ്ഞു…..

“അപ്പോൾ ഓക്കേ ആല്ലെ… നമ്മൾ പോകയല്ലേ”….വില്ലി അവന്റെ തോളിൽ കൈ ഇട്ടുകൊണ്ട് ചിരിയോടെ പറഞ്ഞു…..

“അതൊക്കെ ഓക്കേ പക്ഷെ എങ്ങനെ പോകും അത്രെയും ദൂരം” :ആദം

“അതിനല്ലേ ഇവൻ….. അവിടെ ഉള്ള ഒരു ബുള്ളറ്റിലേക്കു ചൂണ്ടി കാണിച്ചുകൊണ്ട് വില്ലി പറഞ്ഞു… ഇന്നലെ ഒരു ചേട്ടന്റെ കൈയിൽ നിന്നും ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുത്തതാ”…..

“എന്നാൽ പോകാം”….. വില്ലി അവർക്കു ആവിശ്യം ഉള്ള സാധനങ്ങൾ ബാഗിൽ ആക്കികൊണ്ട് ഇറങ്ങി….

 

******    ******   ******   ******

 

നഗരത്തിൽ നിന്നും ഒത്തിരി മാറി ആണ് ഈ മലയുള്ളത്….. വഴി അരികിൽ ഒക്കെ പ്രകൃതി ഭംഗി ആസ്വദിക്കാൻ വേണ്ടി വന്ന ചിലർ….. പോകെ പോകെ അവരുടെ എണ്ണം കുറഞ്ഞു കൊണ്ടിരുന്നു….. പിന്നെ വിജനമായ ഒരു സ്ഥലം വഴി യാത്ര…….ഒരു ബൈക്കിനു മാത്രം പോകുന്ന ഒരു കാട് പിടിച്ച വഴി….എങ്കിലും അവൻ കണ്ട് കാഴ്ചകൾ അവർ കണ്ടതിൽ വച്ചു ഏറ്റവും മനോഹരം….. മരങ്ങൾക്ക് മുകളിലൂടെ പടർന്നു നിൽക്കുന്ന പലതരം പൂക്കൾ ഉള്ള വള്ളി ചെടികൾ….ചില ഇടത്തെല്ലാം ചെറിയ ഉറവകൾ ആ ചെറിയ വഴിയിലൂടെ ഒഴുകി പോകുന്നു….. കിളികളുടെ ഒച്ചയും മറ്റും തികച്ചും ശാന്തവും മനോഹരവും ആയ സ്ഥലം.. ഇതുവരെ ഇവിടെ വരാതെ ഇരുന്നതിൽ അവൻ സ്വയം പഴിച്ചു..….

വില്ലി ഒരു മരത്തിനു താഴെ ബൈക്ക് നിർത്തി… അവർ രണ്ടുപേരും ഇറങ്ങി…..

 

ഇനി എങ്ങോട്ടാ….എന്നാ അർത്ഥത്തിൽ ആദം വില്ലിയുടെ മുഖത്തേക്ക് നോക്കി

“അതാണ്‌ നമ്മൾ കയറാൻ പോകുന്ന മല”……പറഞ്ഞു കൊണ്ട് വില്ലി ചൂണ്ടിയ ഭാഗത്തേക്ക് ആദം നോക്കി…..

 

21 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ♥️
    ♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Bro next part ennu varumm

  3. Thanks..❤❤❤❤

    1. Thanks…❤❤❤

  4. മോനുട്ടൻ

    Nannayirunnu bro.nxt part pettann indavuo?

    1. Thanks… Next part pettannu taraan sremikaam.. ❤❤

  5. Nannayittund. Nxt partinaay waiting….

    1. Thanks.. Next part veegathil tharaan sremikkam..

  6. Save ചെയ്യാറില്ലെ

    1. Engane poyennu ariyilla…??

  7. കൈലാസനാഥൻ

    കഥ മനോഹരമായിട്ടുണ്ട്. ക്രിസ്റ്റിയിൽ നിന്നാണ് ആദമിന് were wolf ന്റെ ശക്തി ലഭിക്കുന്നതും പിന്നീട് വില്ലി മനസ്സിലാക്കി കൊടുക്കുന്നതും ഒക്കെ നന്നായിരുന്നു. ആദത്തിന്റെ സ്വപ്നം വരാൻ പോകുന്ന സംഭവങ്ങളുടെ സൂചന ആണോ ? അതെന്തായാലും സ്വപ്നത്തിലെ രണ്ട് സിംഹാസങ്ങളിലൊന്ന് ക്രിസ്റ്റിയുടേതാണ് പക്ഷേ രണ്ടാമത്തേത് ജോണിന്റെ ആയിരിക്കാം , എന്നാൽ നിസംഗതയോടെയുള്ള ക്രിസ്റ്റിയുടെ നോട്ടം ജോൺ കൊല്ലപ്പെടുക വല്ലതുമാണോ ? അങ്ങനെയെങ്കിൽ അതെങ്ങനെ എല്ലാം അറിയാൻ കാത്തിരിക്കുന്നു. ലൈക്ക് കമന്റ് ഒന്നും നോക്കിയിട്ട് കാര്യമില്ല , അതിവിടെ പറഞ്ഞിട്ടും കാര്യമില്ല താല്പര്യമുണ്ടെങ്കിൽ എഴുതുക വായിക്കാൻ എന്തായാലും കുറച്ച് ആളുകൾ ഉണ്ടാവും. കൂടാതെ എന്റെ ചില നിർദ്ദേശങൾ താങ്കൾ സ്വീകരിച്ചതിൽ സന്തോഷം ഒന്നുരണ്ട് സ്ഥലത്ത് അത് പ്രകടമായെങ്കിലും അത്ര കാര്യമാക്കാനില്ല. ഭാവുകങ്ങൾ

    1. Thanks bro….adutha partode kadhyude reethi maarukayaan… Next part pettannu tharaan sremikkam…❤❤❤

    1. ❤❤❤❤…..

  8. നന്നായിട്ടുണ്ട്….

    1. Thanks bro❤❤❤

    1. Thanks bro❤❤❤…

  9. കൊള്ളാം bro, നന്നായിട്ടുണ്ട്. അവന്റെ ശക്തി എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു ♥️♥️

    1. Thanks broo… ❤❤

Comments are closed.