The Marriage Agreement [Geethu] 91

Views : 8743

The Marriage Agreement

Author : Geethu

 
                                                                               ഭാഗം :1

” ദിവ്യാ, നിനക്കു കോഫീ എടുക്കണോ ?” അടുക്കളയിലെ കോഫീ മേക്കറിൽനിന്നും തന്റെ കോഫീ കപ്പിലേക്കു മാറ്റുന്നതിനിടയിൽ വസുധ ചോദിച്ചു.

“വേണ്ട വസൂ ഞാൻ രാവിലെ ഒരു കട്ടൻ ഉണ്ടാക്കി കുടിച്ചായിരുന്നു. ഇനി ഒരു കോഫീ കൂടി വേണ്ട.”പത്രത്തിൽ നിന്നും തലയുയർത്താതെ അവൾ പറഞ്ഞു.

“ഇന്നെന്താ കാര്യമായ പത്രം വായന, എന്തേലും തടഞ്ഞോ ?” ദിവ്യയുടെ അടുത്തുള്ള ബീൻ ബാഗിൽ ഇരുന്നുകൊണ്ട് അവൾ ചോദിച്ചു.

“ആ ഫോർട്ട് കോച്ചിലെ കുത്തു കേസിനെ പറ്റി എഴുതീട്ടുണ്ട്. അതൊന്നു നോക്കുവായിരുന്നു. ആ കേസ് ഞാനാ എടുത്തേക്കുന്നത്. സൈമണിന്റെ അനിയനാ ഒന്നാം പ്രതി.”

“ഏത് മട്ടാഞ്ചേരി സൈമണോ ?”

“മ്മ്. അതെ. ജയിക്കാൻ കുറച്ചു കഷ്ടപ്പെടും. ഞാൻ ആദ്യം എടുക്കണ്ടെന്ന് വിചാരിച്ചിരുന്നതാ പിന്നെ സൈമൺ ഞങ്ങളുടെ സ്ഥിരം ക്ലയന്റ് ആ. വിട്ടുകളയാൻ പറ്റത്തില്ല.”

“മ്മ്. ആ സൈമണെ ഒന്നും പിണക്കേണ്ട. എപ്പോഴാ ആവശ്യം വരുക എന്ന് അറിയില്ല.” അവൾ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു.

“നിനക്കെന്താ വസൂ ഇപ്പൊ അവനെ കൊണ്ട് ആവശ്യം ഉള്ളത് ?” ദിവ്യ സംശയത്തോടെ ചോദിച്ചു.

“ഇപ്പോൾ ആവശ്യമുണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ. ആവശ്യം വരാം എന്നാ പറഞ്ഞത്.” ഒരു ചിരിയോടെയാണവൾ അത് പറഞ്ഞതെങ്കിലും ആ കണ്ണുകളിൽ മറ്റൊരു വികാരമാണ് ദിവ്യ കണ്ടത്.

“നീ എന്താ ….”

“വക്കില് എന്നെ വിസ്തരിക്കാതെ പോയി ബ്രേക്ഫാസ്റ്റിന്റെ കാര്യം നോക്ക് .രാവിലെ തന്നെ നിനക്കു ആദിയെ കൂട്ടാൻ പോവേണ്ടതല്ലേ ”

ഒന്നിൽ പിടിച്ചു എന്തും ചികഞ്ഞെടുക്കാൻ മിടുക്കിയായ ദിവ്യയുടെ ശ്രദ്ധ തിരിക്കാൻ പറ്റിയ ഏറ്റവും നല്ല വിഷയമാണ് ആദി. ആ പേര് പറഞ്ഞപ്പോൾ തന്നെ ദിവ്യയുടെ കണ്ണുകൾ വിരിഞ്ഞിരുന്നു.

Recent Stories

The Author

Geethu

10 Comments

  1. അടിപൊളി കഥ 👌
    നല്ല സസ്പെൻസ് എട്ട് നിർത്തി കളഞ്ഞു
    എല്ലാം അടുത്ത പാർട്ടിൽ റെഡി ആകും എന്ന് കരുതുന്നു

    ❤️❤️❤️

  2. അടിപൊളി

  3. ഗീതു ഒരുപാട് സസ്പെന്സുകളുമായിട്ടാണല്ലോ വരവ് അധികം വൈകാതെ അടുത്ത പാർട്ടും പോരട്ടെ

  4. Nice start 🤩

  5. Thudakam kollam.. prathikarathinte Katha aanenu thonunu. Enthayalum waiting for next part.
    Snehathode ❤️

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  7. അടിപൊളി സ്റ്റോറി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞ് ഇരിപ്പുണ്ട്…… വരും ഭാഗങ്ങളിൽ ക്ലിയർ ആകും എന്ന് പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ…♥️♥️♥️♥️♥️♥️♥️♥️♥️

  8. ശങ്കരഭക്തൻ

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com