The Marriage Agreement [Geethu] 91

Views : 8776

ബന്ധം പിരിഞ്ഞു നിൽക്കുന്ന മകൾ വീട്ടുകാർ ഒരു ഭാരമായി തോന്നി തുടങ്ങും മുൻപേ ദിവ്യ തന്റെ ഫ്ലാറ്റിലേക്ക് താമസം മാറ്റി. എവിടെ മറൈൻ ഡ്രൈവിലെ 2 BHK അപ്പാർട്മെന്റിൽ അവർ രണ്ടു പേരും തനിച്ചാണ് താമസം. ആഴ്ചയിൽ ഒരിക്കൽ സഹായത്തിനായി ഒരു സ്ത്രീ വരും.

“വസൂ , നീ വന്നു ചപ്പാത്തി മാവു കുഴച്ചെ. ഞാൻ കറി റെഡി ആക്കെട്ടെ. അടുക്കളയിൽ നിന്നും ദിവ്യയുടെ പറയുന്നത് കേട്ട് അവൾ അവിടേക്കു നടന്നു.

അവിടെ ചെന്നപ്പോൾ വെജിറ്റബ്ൾസ് ഒക്കെ കഴുകിയെടുക്കുന്ന ദിവ്യയെ അവൾ കണ്ടു. കിച്ചൻ കബോർഡിൽ നിന്നും മാവെടുത്തു ബൗളിലേക്കു മാറ്റി കുഴക്കുവാൻ തുടങ്ങിയപ്പോൾ ആണ് ഹാളിലിരുന്നു അവളുടെ ഫോൺ റിങ് ചെയ്യുന്നത് കേട്ടത്.

“ദിവ്യ നീ ഒന്ന് എടുത്തു തരുമോ. ഞാൻ ഇതിൽ കൈയിട്ടു പോയത് കൊണ്ടാ.”

ദിവ്യ ഹാളിൽ നിന്നും ഫോണുമായി വന്നു. “അയാളാ, നിന്റെ പപ്പാ.”

പ്രസന്നമായിരുന്ന വസുധയുടെ മുഖം പെട്ടെന്ന് മാറി. അവൾ വേഗം കൈ കഴുകി ഫോൺ മേടിച്ചു. ജയദേവ് വർമ്മ. ആ പേര് മാത്രം മതിയായിരുന്നു അവളുടെ ഭാവം മാറുവാൻ. അവൾ അതുമായി ബാൽക്കണിയിലേക്ക് നടന്നു.

“ഹാലോ വസുധ ”

“മ്മ് ”

“നാളെ വൈകിട്ട് ഏഴുമണിക്ക് നമ്മുടെ പുതിയ പ്രോജക്ടിന്റെ സക്സസ് പാർട്ടി ഉണ്ട്. നീ അവിടെ ഉണ്ടാവണം. മുരളി കാറുമായി വരും.”

“ഞാൻ പാർട്ടിക്കൊന്നും വരാറില്ലെന്നു അറിയാവുന്നതല്ലേ ?” അവളുടെ അസ്വസ്ഥത സ്വരത്തിൽ പ്രകടമായിരുന്നു.

“നിന്നോട് വരാമോ എന്ന് ചോദിക്കുകയല്ല ചെയ്തത് വരണം എന്ന് പറയുകയാണ് ചെയ്തത്. You should be there on sharp time.”

“…………….”

“നിനക്കുള്ള ഡ്രസ്സ് ഡിസൈൻ ചെയ്യാൻ പറഞ്ഞിട്ടുണ്ട്. സൂസൻ അത് കൊണ്ടു വന്നു തരും. Wear that.”

Recent Stories

The Author

Geethu

10 Comments

  1. അടിപൊളി കഥ 👌
    നല്ല സസ്പെൻസ് എട്ട് നിർത്തി കളഞ്ഞു
    എല്ലാം അടുത്ത പാർട്ടിൽ റെഡി ആകും എന്ന് കരുതുന്നു

    ❤️❤️❤️

  2. അടിപൊളി

  3. ഗീതു ഒരുപാട് സസ്പെന്സുകളുമായിട്ടാണല്ലോ വരവ് അധികം വൈകാതെ അടുത്ത പാർട്ടും പോരട്ടെ

  4. Nice start 🤩

  5. Thudakam kollam.. prathikarathinte Katha aanenu thonunu. Enthayalum waiting for next part.
    Snehathode ❤️

  6. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️❤️❤️

  7. അടിപൊളി സ്റ്റോറി എന്തൊക്കെയോ രഹസ്യങ്ങൾ ഒളിഞ്ഞ് ഇരിപ്പുണ്ട്…… വരും ഭാഗങ്ങളിൽ ക്ലിയർ ആകും എന്ന് പ്രതീക്ഷിക്കുന്നു……

    സ്നേഹത്തോടെ…♥️♥️♥️♥️♥️♥️♥️♥️♥️

  8. ശങ്കരഭക്തൻ

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com