ഇങ്ങനെയൊക്കെയായിരുന്നരികിലും പഠനത്തിൽ അവൾ മിടുക്കിയായിരുന്നു. പഠിച്ച എല്ലാ ക്ലാസുകളിലും ഫസ്റ്റ്. എഴുതിയ പരീക്ഷകളിലൊക്കെയും റാങ്ക്. ക്വിസ് കോംപെറ്റീഷനുകളിൽ സ്കൂളിനെ എല്ലാ കൊല്ലവും റെപ്രെസെന്റ് ചെയ്തിരുന്നത് അവളായിരുന്നു. പുറമെ നോര്മലായി പെരുമാറുമെങ്കിലും അവളുടെ ഉള്ളിൽ ഒരു കനലെരിയുന്നെയുണ്ടെന്നു ദിവ്യക്കു തോന്നറുണ്ടായിരുന്നു. ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ദിവ്യയോട് വസുധ തന്റെ കഥ പറയുന്നത്. ഒരു കുട്ടിയും കടന്നു പോവാൻ പറ്റാത്ത സാഹചര്യങ്ങളിലൂടെയാണവൾ കടന്നു പോയിരുന്നത്. പക്ഷെ ദിവ്യയെ ഏറ്റവും ഞെട്ടിച്ച കാര്യം അവൾ കരയാറില്ലന്നതാണ്.ഒരിക്കൽ പോലും ആ കണ്ണുകൾ നിറഞ്ഞവൾ കണ്ടിട്ടില്ല. ഇപ്പോഴും അവയിൽ പകയാണ് കത്തി നിൽക്കാറുള്ളത്.
പ്ലസ് റ്റു കഴിഞ്ഞു അവൾ പഠനത്തിനായി വിദേശത്തേക്ക് പോയി എങ്കിലും ദിവ്യയെ ഇടക്കെല്ലാം വിളിക്കുമായിരുന്നു. പഠനം കഴിഞ്ഞു അവിടുത്തെ ബിസ്സിനെസ്സ് നോക്കി നടത്തുവാൻ തുടങ്ങി. വർഷങ്ങൾ കഴിഞ്ഞു ദിവ്യ അവളെ കാണുന്നത് ആദിയെ കാണുവാനായി അവൾ വന്നപ്പോഴാണ്. അന്ന് പറഞ്ഞു ഇനി നാട്ടിൽ തന്നെ കാണുമെന്ന്.
കേരളത്തിലെ തന്നെ ഏറ്റവും വലിയ വീടുകളിൽ ഒന്നായിരുന്നു അവളുടെ അച്ഛന്റേത്. എങ്കിലും അവൾ കൊച്ചിയിൽ ഒരു അപാർട്മെന്റ് വാങ്ങി ഒരു ജോലിക്കാരിയോടൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. അർജുനുമായി പിരിഞ്ഞു നിന്ന സമയത്തു അവളെ വീട്ടുകാരെകാൾ കൂടുതൽ സപ്പോർട് ചെയ്തത് വസുധയായിരുന്നു.വീട്ടിൽ നിന്നും സഹോദരന്റെ ഭാര്യയുടെ പിറുപിറുപ്പുകൾ കേട്ട് തുടങ്ങി അവിടുന്ന് ഇറങ്ങാൻ തീരുമാനിച്ചപ്പോൾ എങ്ങോട്ടാണ് പോവേണ്ടതെന്നു ദിവ്യക്കു സംശയമില്ലായിരുന്നു.
ഇന്ന് ദിവ്യയുടെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടവയിൽ ഒന്നാണ് വസുധ. എന്നാൽ അവളുടെ ചില നേരത്ത ഭാവങ്ങൾ ദിവ്യയെ പേടിപ്പെടുത്താറുമുണ്ട്.
**************************************
Nxt part eppo varum oru cluuuu tharuo….?
❤️❤️
പ്രിയമാനവളെ movie പോലെ ഉള്ള ഒരു concept ആയിരിക്കും എന്ന് പേര് കണ്ടപ്പോൾ തോന്നി.അത് പോലെ ആയിരിക്കും എന്ന് വിചാരിച്ചു വായിച്ചു തുടങ്ങി.എന്നാൽ 2 part വായിച്ചിട്ടും എന്താണ് എങ്ങോട്ടാണ് എന്ന് ഒന്നും മനസിലായില്ല.ഇനിയും ഉണ്ടല്ലോ.വരും ഭാഗങ്ങളിൽ അറിയിക്കും ആയിരിക്കും അല്ലെ
പിന്നെ വായിച്ച 2 part um മനോഹരം ആയിരുന്നു.അപ്പൊ ബാക്കി അറിയാൻ കാത്തിരിക്കുന്നു.
❤️❤️❤️
Ithu ivdem vannooo❤️
❤
?
❣
Angane njanum first adichu
ഹോ.. അന്റോരു ഭാഗ്യം…!!
???