The Marriage Agreement 2 [Geethu] 96

ഓഫീസിലാണെങ്കിലും ഒഫീഷ്യൽ കാര്യങ്ങളല്ലാതെ ഒന്നും അവർ തമ്മിൽ സംസാരിക്കാറില്ല. ജയദേവനേ കുറിച്ച് പുറം ലോകം അറിയുന്നത് മാത്രമല്ല സത്യം എന്ന് ഇവിടെ ജോയിൻ ചെയ്തു കഴിഞ്ഞാണ് അവൾക്കു മനസ്സിലായത്. പണത്തിനായി എന്തും ചെയ്യാൻ അയാൾക് മടിയില്ല.

എന്നാൽ വസുധ അങ്ങനെയല്ല. അവൾക്ക് മനുഷ്യത്ത്വമുണ്ട്. സൂസന്റെ അമ്മയുടെ സർജറിയുടെ ആവശ്യത്തിനായി കമ്പനിയിൽ നിന്നും ഒരു ലോൺ കിട്ടില്ലെന്നറിഞ്ഞിട്ടും വസുധയോടൊന്നു അവൾ തന്റെ കാര്യം സൂചിപ്പിച്ചിരുന്നു. ഇന്ന് മാനേജർ പറഞ്ഞപ്പൊളായാണ് ലോൺ ശരിയായ ആയ കാര്യം അവൾ അറിഞ്ഞത്.

ഒരു പ്രത്യേക character ആണ് വസുധയുടേത് . ഓഫീസിൽ ആരുമായും അധികം അടുപ്പമില്ല. ചിരിയില്ല. എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു നിൽക്കുന്ന പ്രകൃതം. പല ദിവസവും അവൾ ഫളാറ്റിൽ ഇരുന്ന് തന്നെയാണ് വർക്ക് ചെയ്യാറുള്ളത്.ഇന്ന് വർമ്മ ഗ്രൂപ്സ് ഈ നിലയിൽ നിൽക്കുന്നതിൽ വലിയ ഒരു പങ്കു അവളുടെ ടാലന്റിനുണ്ട്. അവളുടെ പ്രസന്റേഷൻ സ്‌കിൽസ് ഉള്ള ആരും തന്നെ ഈ ഫീൽഡിലില്ല. ആർക്കും അവളുടെ ഉള്ളിലെന്താണെന്നു മനസ്സിലാക്കാൻ കഴിയില്ല.

ബിസ്സിനെസ്സ് രംഗത്ത് മാത്രമല്ല വസുധ ജയദേവന് സ്വന്തമായി ഒരു പേരുള്ളത്. രണ്ടു വർഷം മുൻപ് വരെ മോഡലിംഗ് ഫീൽഡിലും അവൾ സജീവമായിരുന്നു. അപ്സരസിന്റെ മേനിയഴക് ചേർന്ന ആരെയും അസൂയപ്പെടുത്തുന്ന സൗന്ദര്യമാണവൾക്കുള്ളത്. നീണ്ട ചുരുളൻ മുടിയും കടുംകാപ്പി കണ്ണുകളും പനിനീർ പൂവിതളുകൾ പോലുള്ള അധരങ്ങളും ഏതൊരു പുരുഷനെയും മോഹിപ്പിക്കുന്നതാണ്.

***************************

“ഉറങ്ങിയോ…?” വസുധയുടെ മടിയിൽ ഇരുന്നു മാറിലേക്ക് തല ചായ്ച്ചു കിടക്കുന്ന ആദിയെ നോക്കി ദിവ്യ ചോദിച്ചു.

” ടി വി കാണുന്നതിന് ഇടക്ക് എപ്പോഴോ ഉറങ്ങി പോയി …” അവനെ ഉണർത്താതെ പതിഞ്ഞ ശബ്ദത്തിൽ വസുധ പറഞ്ഞു.

“മ്മ്..ക്ഷീണം കാണും ഇന്നു മുഴുവനും പരാക്രമം അല്ലായിരുന്നോ…ഞാൻ അവനെ മുറിയിൽ കൊണ്ടുപോയി കിടത്തട്ടെ.”

ദിവ്യ അവനെ വസുധയുടെ കയ്യിൽ നിന്നും എടുത്തു അപ്പുറത്തെ മുറിയിലേക്ക് നടന്നു.

വസുധ കാർട്ടൂൺ ചാനൽ മാറ്റി ന്യൂസ് ചാനൽ ഇട്ടു. ഇത്രെയും നേരം ആദിയു കൂടെയിരുന്നു കാ‌ർട്ടൂൺ കാണുകയായിരുന്നു അവൾ. അല്പം കഴിഞ്ഞപ്പോൾ ദിവ്യയും അവളുടെ ഒപ്പം വന്നിരുന്നു.

“നീ വീട്ടിൽ പോയിട്ട് എന്തുണ്ട് വിശേഷം ?”

“പഴയ പല്ലവി തന്നെ , നീ ഒറ്റയ്ക്കാണ് ,വീണ്ടും ഒരു വിവാഹം കഴിക്കണം …..എനിക്ക് മനസ്സിലാവാത്തത് എന്താണെന്നോ, ഒരു ആണിന്റെ തുണയില്ലാതെ ഇവിടെ ആർക്കും ജീവിക്കാൻ കഴിയില്ലേ ? എനിക്ക് ഒറ്റയ്ക്കാണെന്നു തോന്നുന്നില്ലങ്കിലോ ?”

“അതുകൊണ്ടാണോ നീ മറ്റൊരു വിവാഹത്തെ പറ്റി ചിന്തിക്കാത്തത് ?”

“അല്ലാതെ പിന്നേ….”

“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ?… നിനക്ക് ഒരിക്കലും അർജുനേ മിസ്സ് ചെയ്യുന്നില്ലേ….”

“അങ്ങനെ ചോദിക്കുവാണെങ്കിൽ ഉണ്ട്. ചില സമയങ്ങളിൽ അവന്റെ സാമീപ്യം എനിക്ക് വേണമെന്ന് തോന്നാറുണ്ട്. ഞങ്ങൾ പിരിയാൻ കാരണം അവൻ മാത്രമല്ല. I won’t blame him .I am also equally at fault.” ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ ഉത്തരം പറഞ്ഞു.

10 Comments

  1. Nxt part eppo varum oru cluuuu tharuo….?

  2. പ്രിയമാനവളെ movie പോലെ ഉള്ള ഒരു concept ആയിരിക്കും എന്ന് പേര് കണ്ടപ്പോൾ തോന്നി.അത് പോലെ ആയിരിക്കും എന്ന് വിചാരിച്ചു വായിച്ചു തുടങ്ങി.എന്നാൽ 2 part വായിച്ചിട്ടും എന്താണ് എങ്ങോട്ടാണ് എന്ന് ഒന്നും മനസിലായില്ല.ഇനിയും ഉണ്ടല്ലോ.വരും ഭാഗങ്ങളിൽ അറിയിക്കും ആയിരിക്കും അല്ലെ

    പിന്നെ വായിച്ച 2 part um മനോഹരം ആയിരുന്നു.അപ്പൊ ബാക്കി അറിയാൻ കാത്തിരിക്കുന്നു.
    ❤️❤️❤️

  3. Vaishnav(Triteya)

    Ithu ivdem vannooo❤️

  4. നിധീഷ്

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

  6. ?‌?‌?‌?‌?‌?‌?‌?‌?‌

    Angane njanum first adichu

    1. ഹോ.. അന്റോരു ഭാഗ്യം…!!

      1. ?‌?‌?‌?‌?‌?‌?‌?‌?‌

        ???

Comments are closed.