ഏറെ നേരം അങ്ങനെ തന്നെ കിടന്നു കണ്ണൻ – കുറെ നേരം ആയിട്ടും യാതൊന്നും തിരിച്ചറിയാൻ അകത്ത് കൊണ്ട് കണ്ണുകൾ തുറന്നു നോക്കി
.
സാധാരണ ഉണ്ടാകാറുള്ള താമര ഗന്ധമോ ,തണുപ്പോ അവനു അനുഭവപ്പെട്ടില്ല.
എണീറ്റ കണ്ണൻ കുളത്തിന്റെ ഓരങ്ങളിൽ നോക്കി – സാധാരണ ഓരോ തവണ ദേവു വരുമ്പോഴും ഓരോ താമര മൊട്ടുകൾ തനിക്കു തരാറുണ്ട് –
അങ്ങനെ മൊട്ടുകൾ വലതും അവിടെ ഉണ്ടോ എന്ന് നോക്കിയാ കണ്ണ് യാതൊന്നും കണ്ടുപിടിക്കാൻ ആയില്ല.
കുറച്ചു നേരം കൂടി ആ കുളത്തിന്റെ കരയിൽ ഇരുന്ന് മനസുകൊണ്ട് മറ്റൊരു പെൺകുട്ടിയെ ആഹ്രഹിച്ചതിനു ദേവുവിനോട് ക്ഷമ ചോദിക്കുന്ന രീതിയിൽ അവളുടെ കാലുകൾ തഴുകുന്ന രീതിയിൽ ആ ജലത്തിൽ അവൻ കൈകൊണ്ടു തഴുകി കൊണ്ടേ ഇരുന്നു – കൂടെ അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാനും
അല്പസമയം കഴിഞ്ഞപ്പോൾ കുളത്തിന്റെ കിഴക്കേ മൂലയിൽ അടിയിൽ കിടന്നിരുന്ന ഒരു കല്ലിൽ നിന്നും ഒരു വേര് മുല പൊട്ടി മുകളിലേക്ക് വളരുവാൻ തുടങ്ങി.
കുറച്ചു സമയം കൊണ്ട് തന്നെ അത് വളർന്നു ജലനിരപ്പിൽ എത്തി. മെല്ലെ ആ തണ്ടിൽ നിന്നും ഒരു പൂമൊട്ട് വളർന്നു വരുവാൻ തുടങ്ങി.
ആ മൊട്ടു വളർന്നു ഒരു താമര മൊട്ടായി രൂപാന്തരം പ്രാപിച്ചു –
കണ്ണന് മുഖത്ത് ഒരു തണുത്ത ഇളം കാറ്റ് വീശുന്നപോലെ തോന്നി – തന്റെ ദേവു തന്റെ മുഖത്തു തഴുകും പോലെ തോന്നി കണ്ണനു.
തന്റെ ദേവു തന്നോട് ക്ഷമിച്ചിരിക്കുന്നു – അവളുടെ കാര്യങ്ങൾ തന്റെ തലയിലും മുഖത്തും തഴുകുന്നു – ആ അവസ്ഥായിൽ ലയിച്ചിരിക്കുകയായിരുന്നു കണ്ണൻ – അൽപ സമയം കൊണ്ട് ആ തണുപ്പ് ഇല്ലാതായി –
കണ്ണൻ എണിറ്റു പടവുകൾ കയറാൻ തുടനി – പുറകിൽ അവനെയും കാത്തു ആ താമര മൊട്ടു നിൽക്കുന്നത് അറിയാതെ.
**********************
രാവിലെ തന്നെ ഹർഷൻ ആശുപത്രിയിൽ എത്തി –
അവിടെ Sp – രെത്നവേൽ ഉണ്ടായിരുന്നു – അവർ രണ്ടുപേരും കൂടെ ഡ്യൂട്ടി ഡോക്ടറിനെ പോയി കണ്ടു ഉണ്ണിയുടെ ഇപ്പൊഹത്തെ അവസ്‌റ്റയുടെ പുറത്തു ഒരു ഡീറ്റൈൽഡ് റിപ്പോർട്ട് വാങ്ങി –
കൂടെ ജാമ്യത്തിനുള്ള അപേക്ഷയും കൊണ്ട് കോടതിയിൽ ഫയൽ ചെയ്യുകയും – ജഡ്ജിയുടെ ചേമ്പറിൽ നേരിട്ട് പോയി കണ്ടു സംസാരിച്ചു ഹർഷൻ – അനേഷണ ഉദ്യാഗസ്ഥൻ എന്ന നിലയിൽ Sp – യുടെ റിപ്പോർട്ടും ഡോക്ടറിന്റെ റിപ്പോർട്ടും വച്ച് ചികിത്സയ്ക്കായി ഉണ്ണിയ്ക്ക് രണ്ടു ആൾക്കാരുടെ ജാമ്യം ഉറപ്പിന്മേൽ ജാമ്യം അനുവദിച്ചു
ജാമ്യം അനുവദിച്ച കടലാസുകൽ ശരിയായി വന്നപ്പോഴേക്കും ഉച്ചയായിട്ടുണ്ടായിരുന്നു – അവിടെ നിന്ന് Sp യും ഹര്ഷനും കൂടെ ആശുപത്രിയിലേക്ക് പോയി – അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ പിൻവലിച്ച Sp – തല്കാലത്തേയ്ക്കു ഒരാൾ അവിടെ ഡ്യൂട്ടിയിൽ ഇട്ടു ഉണ്ണിയുടെ ജീവൻ ആപത്തിൽ ആണ് എന്ന് തോന്നിയത് കൊണ്ട്.
ഹർഷൻ ജാമ്യം കിട്ടിയപ്പോൾ തന്നെ ജാനകിവല്ലഭനെ വിളിച്ചു കാര്യം പറഞ്ഞിടുന്നു – അദ്ദേഹം പറഞ്ഞത് അനുസരിച്ചു ഇന്ന് വൈകുന്നേരത്തോടെ അവർക്കു യാത്ര തിരിക്കണമായിരുന്നു – ഉണ്ണിയുടെ ആയുർവേദ ചികിത്സയ്ക്കായി.
ഇപ്പോഴത്തെ അവസ്ഥായിൽ ഉണ്ണിയുടെ അച്ഛനെയും അമ്മയെയും കണ്ണന്റെ അമ്മയെയും ഒന്നും അറിയിക്കേണ്ട – ജാമ്യം കിട്ടി എന്നും തത്കാലം മാറി നിൽക്കുന്നു എന്നും മാത്രം അറിയിച്ചാൽ മതി എന്ന് ജാനകി ഹർഷനോട് പറഞ്ഞു.
ജാമ്യം കിട്ടിയപ്പോൾ തന്നെ ഹർഷൻ കണ്ണനെ വിളിച്ചിരുന്നു – ഉച്ചയ്ക്ക് ശേഷം ആശുപത്രിയിൽ വരുവാൻ ആയി – കൂടെ ആരോടും ഉണ്ണിയുടെ കാര്യം ഇപ്പോൾ പറയണ്ട എന്നും പറഞ്ഞു ഹർഷൻ.
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?