താമര മോതിരം 10 [Dragon] 404

 

കണ്ണൻ ;- ഇല്ല ഞാൻ എന്റെ ദേവുവിനെ വിട്ടു എവിടെ പോകാനാ ..ഒരിക്കലും ഈ ലോകം അവസാനിക്കുവോളം കാലം ഇനി എത്ര ജന്മം എടുത്താലും എന്റെ ദേവുവിനെ ഞാൻ മറക്കുകയോ –

ദേവു അല്ലാതെ മറ്റൊരു പെൺകുട്ടിയെ കുറിച്ച് ചിന്തിക്കുകയോ പോലും എനിക്കാവില്ല.

ഈ ശരീരത്തിലുള്ള ആത്മാവ് -അതിനു വേണ്ടി ഉപേക്ഷിക്കാനും ഞാൻ തയ്യാറാണ് – അത്രയയ്‌ക്കു ജീവന്നതു എനിക്കെന്റെ ദേവുവിനെ…………….

കണ്ണൻ അത്രേം പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും കണ്ണ് നിറഞ്ഞു തുളുമ്പി നിന്നിരുന്നു ,

തന്റെ കണ്ഠം ഇറാടുന്നത് കണ്ണൻ തിരിച്ചറിഞ്ഞു,

തനിക്കു ദേവുവിനോട് അത്രയ്ക്ക് ഇഷ്ട്ടം ഉണ്ടെന്നും -അതും താൻ പോലും അറിയാതെ മനസിന്റെ അടിത്തട്ടിൽ നിന്നും ഒഴുകി പുറത്തേയ്ക്കു വരുന്നതാണെന്നും കണ്ണൻ തിരിച്ചറിയുകയായിരുന്നു.

കാഴ്ചമറച്ച കണ്ണൻ കണ്ണുകളിൽ നിറഞ്ഞ നീര്തുള്ളികളെ തുടച്ചുമാറ്റി നോക്കിയപ്പോഴേയ്ക്കും –

ആ പുക മാറാ പോയിരുന്നു – ഒപ്പം താമര പൂ ഗന്ധവും തണുപ്പും.

ഒന്നും മനസിലാകാതെ കണ്ണൻ വിളിച്ചു ” ദേവു ‘

ഇതൊന്നും അറിയാതെ കാണാനേ പറ്റിക്കാൻ ഉറക്കം നടിച്ചു കിടക്കുയായിരുന്ന ദേവു –
കണ്ണൻ പറഞ്ഞത് മുഴുവൻ കേട്ട് – ഒന്നും സംസാരിക്കാൻ ആകാതെ

പക്ഷെ അവന്റെ സംസാരത്തിലെ ആത്മാർഥത തിരിച്ചറിഞ്ഞപ്പോൾ –
അവനു തന്നോടുള്ള സ്നേഹം അവന്റെ മനസിന്റെ അടിത്തട്ടിൽ നിന്നും പുറത്തേയ്ക്കു വന്നപ്പോൾ –

അത് കാരണം അവന്റെ കണ്ണ് നിറഞ്ഞപ്പോൾ

അവൾ തിരിച്ചറിയുകയായിരുന്നു താൻ സ്നേഹിക്കുന്നതിന്റെ എത്രയോ ഇരട്ടി തന്നെ സ്നേഹിക്കുന്നു കണ്ണൻ

അതാണിപ്പോൾ അവൾ കണ്ടതും കേട്ടതും – പക്ഷെ പെട്ടെന്നുള്ള കണ്ണന്റെ സംസാരത്തിൽ ആകെമൊത്തം അത്ഭുതപ്പെട്ടു പ്രതികരിക്കാൻ ആകാതെ കിടക്കുകയായിരുന്നു ദേവു

ഇപ്പോൾ കണ്ണന്റെ അവസ്ഥാ നേരെ വിപരീതമായിരുന്നു

തന്റെ ദേവുവിനെ മറന്നു – ശെരിക്കും ഒരു പേരിന്റെ സാമ്യം മാത്രം കൊണ്ട് താൻ മറ്റൊരു പെണ്ണിനെ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങി

തന്റെ ദേവുവിന്റെ സ്നേഹത്തോടു താൻ ചെയ്യുന്ന ഏറ്റവും വലിയ ചതി ആയി തോന്നി കണ്ണന് അത് –

”അതാലോചിച്ചപ്പോൾ കണ്ണന് പിന്നെ അവിടെ നില്ക്കാൻ ആയില്ല
എത്രയും പെട്ടെന്ന് അവിടെ നിന്നും പുറത്തേയ്ക്കു ഇറങ്ങിയ കണ്ണൻ അകത്തേക്ക് കയറിവരുകയായിരുന്ന സഞ്ജുവുമായി കൂട്ടി മുട്ടി വീണു

സഞ്ജു :- ഡാ കാല ,നീ ആളെ കൊല്ലാൻ നടക്കുകയാണോ , എങ്ങോട്ടാ നീ ഈ ഓടുന്നെ

കണ്ണൻ ;- പെട്ടെന്ന് എണിറ്റു ” സോറി ഡാ ” എന്ന് പറഞ്ഞു വീടിന്റെ വെളിയിലേക്കു നടന്നു – അല്ല ഓടി

സഞ്ജു ;- നോക്കി നടക്കു മോനെ ,നാട്ടുകാരെ ഇങ്ങനെ മുട്ടി ഇട്ടാൽ ഒരു സോറിയിൽ തീരില്ല കാര്യങ്ങൾ

കണ്ണൻ അതിനു മറുപടി പ്രണയാതെ അവിടെ നിന്നും പുറത്തേക്കു പോയി

സഞ്ജു പതിയെ – മുറിയിലേക്ക് കയറി – പുറത്തെ ഒച്ച കേട്ട് ദേവു കിടക്കയിൽ എണീറ്റിരിക്കുകയായിരുന്നു

65 Comments

  1. കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ

  2. *വിനോദ്കുമാർ G*

    കഥ
    മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ

  3. ബ്രോ time vallathum paranjarnnu?

    1. അടിപൊളി ബ്രോ ?

Comments are closed.