നോക്കി ചെയ്യൂ എന്ന് പറഞ്ഞു അയാൾ അവിടെ നിന്നും പോയി – അന്ന് ആദ്യമായാണ് കണ്ണന്റെ ഇങ്ങനെ ഉള്ള ഒരു മുഖഭാവം അയാൾ കാണുന്നത്
കുറച്ചു മാറി നിന്നെങ്കിലും അയാൾ കണ്ണനെ നോക്കുന്നുണ്ടായിരുന്നു.
ശെരിക്കും ഭ്രാന്തു പിടിച്ച പോലെ അയാൾ ആ ഭാരം എടുത്തു കളിക്കുന്നുണ്ടായിരുന്നു – അതും അസാധാരണമായ വേഗത്തിൽ.
അവിടെ ഡംബൽ വച്ചിരിക്കുന്നതിന്റെ മൂലയ്ക്ക് നാൽപതു കിലോയുടെ ഭാരം ഉള്ള രണ്ടു ഡംബൽ ഉണ്ടായിരുന്നു – അത് ആരും ഉപയോഗിക്കാറില്ല – ഇരുപതു കിലോ തന്നെ രണ്ടോ മൂന്നോ പേര് മാത്രമേ എടുക്കാറുള്ളു അതും സ്കോട്ട് ( കാലിന്റെ മസിൽ വർക്ഔട് ) ചെയ്യുമ്പോൾ.
നാൽപതു കിലോയുടേത് ആകെ പൊടി പിടിച്ചു ഒരു മൂലയ്ക്ക് ഒതുക്കി വച്ചിരിക്കുകയാണ് –
രണ്ടും കയ്യിലും ആ രണ്ടു ഡംബൽ എടുത്തു നിഷ്പ്രയാസം നടന്നു ആ ബെഞ്ചിലേക്ക് ചാരി കിടന്നു കണ്ണൻ
ഡംബലിന്റെ ഭാരം കൊണ്ട് അത് ഉറപ്പിച്ചിരിക്കുന്ന കമ്പിയിൽ തൂങ്ങി കിടക്കുന്ന പോലെ വളഞ്ഞാണ് ഇരിക്കുന്നത്.
കണ്ണൻ ആ ബെഞ്ചിലേക്ക് ഇരുന്നു – പിന്നെ ആ ഡംബൽ വച്ച് കളിയ്ക്കാൻ തുടങ്ങി – അവന്റെ കളിയിൽ ആ ബെഞ്ച് ഭാരം കൊണ്ട് ശംബ്ദം ഉണ്ടാക്കാൻ തുടങ്ങി –
കോച്ച് നോക്കി നിൽക്കുന്നത് കണ്ടു ഒരിരുത്തരായി അങ്ങോട്ടേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു –
ആ ഭാരം ഉപയോഗിച്ച് കണ്ണൻ മൂന്നു റൗണ്ട് കളിച്ചു ശേഷം ആ ഭാരം അവിടെ തറയിൽ വച്ച് എഴുനേറ്റു.
ഒരു പതിനഞ്ചു മിനിറ്റും കൂടി കഴിഞ്ഞു കണ്ണൻ ജിം വിട്ടിറങ്ങി.
കണ്ണൻ പൊകുമ്മത് വരെയും അവിടെ ഉള്ള ആൾക്കാർ അവൻ കളിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു.
അവൻ പോയി കഴ്ഞ്ഞു ആ ഡംബൽ തിരികെ സ്റ്റാൻഡിൽ വയ്ക്കാൻ കോച്ചും വേറൊരു പയ്യനും കുറച്ചു പരിശ്രമിക്കേണ്ടി വന്നു.
അവിടെ നിന്നും തിരികെ ഓടി തന്നെയാണ് കാണാൻ വീട്ടിലേയ്ക്കു വന്നത് – വന്ന പാടെ നേരെ കുളത്തിലേക്കു പോയി – അവിടെ കുറച്ചു സമയം ഇരുന്നതിനു ശേഷം – കുളത്തിൽ ഇറങ്ങി നന്നായി ഒന്ന് മുങ്ങി കുളിച്ചു.
ശേഷം അവിടെ ഉള്ള മുറിയിൽ കയറി വേഷം മാറി വീട്ടിലേക്കു വന്നു – അടുക്കളയിൽ എത്തി വാസന്തി ചേച്ചിയോട് പഴങ്കഞ്ഞി എടുത്ത് വയ്ക്കാൻപറഞ്ഞു – നേരെ ദേവുവിന്റെ മുറിയിലേക്ക് പോയി .
അവൾ ഉണർന്നു എങ്കിലും എണിക്കാതെ കിടക്കുകയായിരുന്നു, ജനലിൽ കൂടെ കണ്ണൻ വരുന്നത് കണ്ട ദേവു കണ്ണുകൾ അടച്ചു ഉറക്കം നടിച്ചു കിടന്നു.
അകത്തേയ്ക്കു കയറി ദേവു കിടക്കുന്നതു കണ്ടപ്പോൾ ആ മുഖം കണ്ടപ്പോൾ കണ്ണന്റെ ഭാവം മുഴുവൻ മാറി.
ആ ശരീരത്തിലേയ്ക്ക് സ്നേഹം എന്ന വികാരം കൊണ്ട് നിറയുന്നത് അവൻ അറിഞ്ഞു.നടന്നു അകത്തു ദേവുവിന്റെ മുറിയിൽ കയറിയ കണ്ണൻ ദേവുവിന്റെ കിടയ്‌ക്കയിൽ ഇരുന്നു.
അവളുടെ മുഖത്തേയ്ക്കു നോക്കി ഇരുന്ന കണ്ണൻ അറിയാതെ അവളിലേക്ക് അലിഞ്ഞു പോകുന്നപോലെ തോന്നി – അവളുടെ മുഖത്തേയ്ക്കു പറന്നു കളിക്കുന്ന തലമുടി കൈകൊണ്ടു വകഞ്ഞു മാറ്റി വച്ച് ആ മുഖത്തേയ്ക്കു നോക്കിയിരിക്കുകയായിരുന്നു.
പെട്ടെന്ന് ആ മുറിയിലേക്ക് തണുപ്പു കൂടി വരുന്നത് പോലെ തോന്നി കണ്ണന് – പുകപോലെ – ഒരു പുകമറ പോലെ തനിക്കും ദേവുവിനും ഇടയിൽ എന്തോ ഒരു തടസം നേരിട്ടത് പോലെ
തനിക്കിപ്പോൾ ദേവുവിന്റെ മുഖം കാണുവാൻ സാധിക്കുന്നില്ല,ആകെ മൊത്തം ഒരു പുകമറ കൂടെ നല്ല താമരപ്പൂവിന്റെ ഗന്ധവും
കാണാൻ പെട്ടെന്ന് തിരിച്ചറിഞ്ഞു – തന്റെ സ്വപ്നത്തിൽ വന്നു കൊണ്ടിരുന്ന അതെ സുഗന്ധവും – അന്തരീക്ഷവും – താൻ മനസുകൊണ്ട് ഏറെ നാൾ കാത്തിരുന്ന ആ ഗന്ധം – തന്റെ ദേവുവിന്റെ ശംബ്ദം – ഗന്ധം സമിഭ്യം.
തന്റെ ചെവിയിൽ ദേവുവിന്റെ ശബ്ദം മുഴങ്ങുന്നത് പോലെ തോന്നി കണ്ണന്
കണ്ണാ …………നീ എന്നെ മറന്നോ ………….എന്റെ ശബ്ദം മറന്നോ ……………..എന്ന ചോദ്യവും.
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?