താമര മോതിരം 10 [Dragon] 404

അവന്റെ അച്ഛൻ എവിടേയോ ജീവനോട് തന്നെ ഉണ്ട്. ഒന്നുകിൽ അച്ഛന് ഇങ്ങോട്ടു വരുവാൻ എന്തോ തടസം

അല്ലെങ്കിൽ അച്ഛനെ ആരോ തടവിലാക്കപ്പെട്ടിരിക്കുന്നു- ഇതിൽ ഒന്ന് ഉറപ്പാണ് – മരണം സംഭവിച്ചിട്ടില്ല കാരണം ഉണ്ടെങ്കിൽ സഞ്ജുവിന്റെ അസിൻറെ ശരീരം കിട്ടിയത് പോലെ ഇവിടെ നിന്നെങ്കിലും തന്റെ അച്ഛന്റെ നിർജീവശരീരം കിട്ടേണ്ടത് ആയിരുന്നു.

ഇനിയും പോലീസിനെ നോക്കി ഇരുന്നിട്ട് കാര്യമില്ല – അച്ഛനെ കണ്ടു പിടിക്കാൻ മുന്നോട്ടു ഇറങ്ങണം എന്ന് തന്നൊരു ആരോ പറയും പോലെ തോന്നി അവൻ എണിറ്റു ബാത്റൂമിലേയ്ക്ക് പോയി .

കുളിച്ചു കഴിഞ്ഞു പുറത്തേയ്ക്കു ഇറങ്ങി

അഞ്ചു മിനിറ്റിനുള്ളിൽ അവൻ  പുറത്തേയ്ക്കു ഇറങ്ങി – അപ്പോൾ വേഷം ട്രാക്ക് പാന്റും ഒരു ടീഷർട്ടും ആയിരുന്നു – ഷൂ ഇട്ടു പുറത്തേയ്ക്കു ഇറങ്ങിയ ശേഷം കണ്ണൻ ഓടാൻ തുടങ്ങി –

ആ ഓട്ടം ചെന്ന് നിന്നതു അഞ്ച് കിലോമീറ്റർ അകലെയുള്ള ജിമ്മിന്റെ മുന്നിൽ ആയിരുന്നു .

ജിമ്മിന്റ അകത്തേയ്ക്കു കയറിയ കണ്ണനെ അവിടുത്തെ ട്രൈനെർ കണ്ടു –

ഇപ്പോൾ കണ്ണൻ ഇല്ലാലോ – ഞാൻ കാര്യങ്ങളിക്കെ അറിഞ്ഞു – നീ വിഷമിക്കണ്ട അച്ഛനിങ് വരും എന്നൊക്കെ പറഞ്ഞു

എല്ലാത്തിനും കണ്ണൻ മൂളൽ കൊണ്ട് ഉത്തരം കൊടുത്തു

പിന്നെ സ്ഥിരം വർക്ഔട് ചെയ്യുവാൻ പോയി

ട്രൈനർ പുറകെ പോയി പറഞ്ഞു – കുറച്ചു നാൾ ആയില്ലേ – ഇന്ന് അധികം വെയിറ്റ് രണ്ടു മൂന്നു ദിവസത്തേയ്ക്ക് ഇടേണ്ട- പതിയെ കൂട്ടി എടുത്താൽ മാറ്റി

അതിനും കണ്ണൻ ഒരു മൂളലിൽ ഉത്തരം കൊടുത്തു.

കുറച്ചു വാമപ്പ് കഴിഞ്ഞു നേരെ ചെസ്ററ് വർക്ഔട്ടിന് ഒരു അപ്പർ പ്രെസ്സ് മെഷിന്റെ അടുത്തേയ്ക്കു പോയി ശേഷം ഓരോ സൈഡിലും ഇരുപതു കിലോ വീതം വെയിറ്റ് ഇട്ടു അടിക്കാൻ തുടങ്ങി

ട്രൈനർ കാണുന്നുണ്ടായിരുന്നു അത് – സാധാരണ മടിയൻ ആയ കണ്ണൻ അഞ്ചു കിലോയിൽ തുടങ്ങി ഇരുപതിൽ അവസാനിപ്പിക്കാറാണ് പതിവ്.

ഇതിപ്പോ തുടക്കം മുതൽ തന്നെ ഇരുപതിൽ.

ഒരു കാൾ വന്നു എടുത്തു സംസാരിച്ചു കൊണ്ട് പുറത്തേയ്ക്കു പോയ ട്രൈനെർ തിരികെ വരുമ്പോൾ കാണുന്നത് ഒരു സൈഡിൽ അമ്പതു കിലോ വീതം ഭാരം ഇട്ടു നിഷ്പ്രയാസം അപ്പർ ചെയ്യുന്ന കണ്ണനെ ആണ്.

അയാൾക്ക് അതിശയം തോന്നി – കാരണം രണ്ടും കൂടി നൂറു കിലോ ആണ് ഭാരം – ചില ആൾക്കാർ അങ്ങനെ കൂടുതൽ ഭാരം ഇട്ടു ചെയ്യാറുണ്ട് എങ്കിലും കണ്ണൻ അത് ആദ്യം ആയാണ് അത്രേം ഭാരം ഇട്ടു ചെയ്യുന്നത് .

രണ്ടു റൌണ്ട് കഴിഞ്ഞു കണ്ണൻ നേരെ ഡംബൽ ഇരിക്കുന്ന ഇടത്തേക്ക് പോയി
സ്വഭാവികമായി ട്രെയ്നറും അങ്ങോട്ടേക്ക് പോയി –

അവിടെ ഇരുപതു കിലോയുടെ രണ്ടു ഡംബൽ എടുത്തു ചെസ്റ് സ്‌ട്രെച് ചെയ്യുന്ന കണ്ണനെ കണ്ടപ്പോൾ

കണ്ണനോട് ചോദിച്ചു – ഹെല്പ് വേണോ എന്ന് – കൂടുതൽ ഭാരം എടുക്കുമ്പോൾ ഒരു സപ്പോർട് കൊടുക്കാറുണ്ട് ട്രൈനെർ

വേണ്ട എന്ന് കാണാൻ തലയാട്ടി

ട്രൈനെർ :-ഡാ മോനെ ഇത്രേം ഭാരം ഇപ്പോൾ ഇടേണ്ട – പതിയെ കൂട്ടിയാൽ മതി എന്ന് പറഞ്ഞു –

തിരിഞ്ഞു ചാരി ബെഞ്ചിൽ കിടന്നു കൊണ്ട് ചെയ്യുന്ന കണ്ണന്റെ മുഖം അയാൾക്ക് കണ്ണാടിയിലൂടെ കാണാൻ സാധിക്കുമായിരുന്നു

ആ മുഖം വലിഞ്ഞു മുറുകുന്നതും – ദേശ്യം കൊണ്ട് ചുവന്നു തുടുക്കുന്നതും അയാൾ കണ്ടു –

65 Comments

  1. കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ

  2. *വിനോദ്കുമാർ G*

    കഥ
    മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ

  3. ബ്രോ time vallathum paranjarnnu?

    1. അടിപൊളി ബ്രോ ?

Comments are closed.