അങ്ങെന്തിനാണ് കരഞ്ഞു കൊണ്ട് ഓടി വന്നത് -അങ്ങ് ഗുരുവിന്റെ ഈ അവസ്ഥാ മനസ്സിൽ കണ്ടുവോ – അതോ ആരെങ്കിലും പറഞ്ഞു അറിഞ്ഞു വന്നതാണോ
പൂജാരി അപ്പോഴാണ് താൻ അമ്പലത്തിൽ കണ്ടകാര്യം ഗുരുവിനോട് പായുവാൻ ആണ് താൻ ഓടി വന്നതെന്ന് ഉണർവ് ഉണ്ടായതു- എന്നാൽ അത് അവരോടു പറയുവാൻ പൂജാരിയ്ക്കു അപ്പോൾ തോന്നിയില്ല.
ഗുരുവിനെ സ്വപ്നം കണ്ടു – അത് കൊണ്ട് ഓടി വന്നതാണെന്ന് അവരോടു പറഞ്ഞു അവരെ അവിടെ നിന്നും പറഞ്ഞയച്ചു പൂജാരി
ശേഷം ഗുരുവിന്റ കാൽക്കൽ ഇരിന്നു – പറഞ്ഞു
ഗുരു – ഞാൻ പറയുന്ന കാര്യങ്ങൾ അങ്ങേക്ക് കേൾക്കാനാകും എന്ന് അടിയനു അറിയാം – നിക്കിതു ആരോടും പറയാൻ പറ്റില്ല – കാരണം അങ്ങേക്ക് അറിവുള്ളതു ആണല്ലോ
ശേഷം പൂജാരി അവിടെ ഇരുന്നു – താൻ ഇന്നലെ മുതൽ കണ്ട കാര്യം ഗുരുവിനോട് ഉണർത്തിച്ചു – ഉണങ്ങി പോയതും അപ്പോൾ ശങ്കരനെ സ്വപ്നം കണ്ടതും – ആ ലിംഗത്തിന്റെ പൊട്ടിയ ഭാഗത്തുണ്ടായ വളർച്ചയും എല്ലാം
ഇന്ന് രാവിലെ എണീറ്റപ്പോൾ കണ്ട കാഴ്ചകൾ പറയുമ്പോഴേക്കും ആ പാവം കരഞ്ഞിരുന്നു – അത് ഭയം കൊണ്ടാണോ ഭക്തി കൊണ്ടാണോ എന്ന് കാണുന്നവർക്കു മനസിലാക്കാൻ പറ്റാത്ത വിധം നിർവചനാധീതമായിരുന്നു.
ഏറെ നേരം കരഞ്ഞു ഗുരുവിന്റെ കാലുകളിൽ ചാരി ഇരുന്നു ആ പൂജാരിയുടെ കണ്ണുകൾ അടഞ്ഞു പോയി – ആ അരുവിയിൽ നിന്നും അലതല്ലി അടിക്കുന്ന തണുത്ത കാറ്റ് മുഖത്ത് അടിച്ചപ്പോൾ അതിൽ നിർവചിക്കാൻ ആകാത്ത ഏതോ ഒരു നാസ്വരങ്ങളിൽ തുളച്ചു കയറുന്ന തരം മണം ഉണ്ടായിരുന്നു
മനസും മുഖവും വിടർന്ന പൂജാരി തന്റെ കണ്ണുകൾ തുറന്നു – ആ മണം ഒന്നുകൂടെ ശരീരത്തിലേയ്ക്ക് വലിച്ചു കയറ്റി മൂക്കിലൂടെ – കാരണം ഒരുതരം പ്രതേക തരം അനുഭൂതി തന്നിൽ വന്നു നിറയുന്ന പോലെ തോന്നി ആ പൂജാരിയ്ക്കു.
കണ്ണ് തുറന്നു നോക്കിയാ പൂജാരി കണ്ടത് തന്റെ മടിത്തട്ടിൽ നിറയെ താമര പൂമൊട്ടുകൾ കിടക്കുന്നു –
അത് ആരാണ് അവിടെ കൊണ്ട് ഇട്ടതു എന്ന് അറിയില്ലാരുന്നു – കാറ്റത്തു പറന്നു വരുവാൻ സാധിക്കില്ല – പിന്നെ ആരാണ് അവിടെ ആ പൂക്കൾ കൊണ്ടിട്ടത് എന്ന് അറിയുവാനായി ചുറ്റും നോക്കി പൂജാരി
ആ തടാകത്തിലെ തന്നെ പൂക്കൾ ആയിരുന്നു – വിടരാത്ത പൂ മൊട്ടുകൾ – ഇപ്പോൾ പറിച്ചതു എന്ന് തോന്നിപ്പിക്കും വിധം ജലകണങ്ങൾ ഉണ്ടായിരുന്നു അതിൽ.
അവിടെ നടക്കുന്നതൊക്കെ അറിഞ്ഞു കൊണ്ട് ഒരു ചെറു പുഞ്ചിരി മുഖത്ത് കളിയാടും പോലെ തേജ്വസിയായി ഇരിക്കുന്നുണ്ടായിരുന്നു ഗുരു – ആ കാഴ്ച കണ്ട പൂജാരി – മനസ്സിൽ പറഞ്ഞു ഉറപ്പിച്ച പോലെ അവിടെ ഉണ്ടായിരുന്ന പൂക്കൂടയിൽ ആ പൂമൊട്ടുകൾ വാരി നിറച്ചു ശ്രീകോവിലിനുള്ളൂലേയ്ക്ക് ഓടി.
അവിടേയ്ക്കു പോകാൻ തന്റെ ശരീരം അനുവദിക്കുന്നില്ല എങ്കിലും മനസിൽ ആരോ അങ്ങോട്ടേയ്ക്ക് പോകുവാൻ മന്ത്രിക്കും പോലെ തോന്നി പൂജാരിയ്ക്കു – വിറയ്ക്കുന്ന കാൽവയ്പ്പോടെ ശ്രീകോവിലേക്കു ഓടുകയായിരുന്നു ആ പാവം
*******************************
അന്ന് അതിരാവിലെ തന്നെ എണീറ്റിരുന്നു കണ്ണൻ – എപ്പോൾ അച്ഛന്റെ തിരോധാനത്തിന് ശേഷം താൻ മുഴുവനായി മാറി പോയതായി തോന്നി കണ്ണന്. അത് അച്ഛനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ഉണ്ടാകുന്നത് ആണെന്ന് മനസിലാക്കാൻ സാധിക്കുമായിരുന്നു അവനു.
എന്നാൽ ഇപ്പോൾ സഞ്ജുവിന്റെ കയ്യിലുള്ള രേഖകളും അവന്റെ അച്ഛന്റെ മരണവും അവനെ ഒരു കാര്യം തീർച്ചപ്പെടുത്തി –
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?