താമര മോതിരം 10 [Dragon] 404

പക്ഷെ ഒരു പരിധിക്കു മുകളിൽ അയാളുടെ നെഞ്ചിന്റെ ഭാഗം പൊങ്ങുന്നില്ല കാരണം അയാളുടെ കഴുത്തും നെഞ്ചും കൂടി നല്ലൊരു കെട്ടു ഉണ്ടാരുന്നു

കൂടെ ആ കെട്ടും താഴേക്കു മുറുക്കാൻ തുടങ്ങി .

മഹോഹരന്റെ പിൻഭാഗം മേശയിൽ അമർന്നു കൂടെ അയാളുടെ കാലിനെ മുട്ടിനു മുകളിലുള്ള കെട്ടും നെഞ്ചിന്റെ മുകളിലുള്ള കെട്ടും താഴെയുള്ള മോട്ടോറിന്റെ കറക്കത്തിനനുസരിച്ചു താഴേക്ക് ആ കയറുകളെ വലിച്ചു കൊണ്ടിരുന്നു.

ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ വേദന കൊണ്ട് അലറി വിളിക്കാൻ തുടങ്ങി മനോഹരൻ –

കാരണം അയാളുടെ നട്ടെല്ലു പിന്നിലേക്ക് വളഞ്ഞു കൊണ്ടിരിക്കുകയാണെന്ന്

അയാളുടെ വിളിയിൽ മോട്ടറിന്റെ ശബ്ദം പുറത്തുകേൾക്കാതെയായി – മൂന്നു മിനിറ്റുകൾ കൂടിയേ ആ മോട്ടറുകൾക്കു അതിന്റെ ശക്തി ഉപയോഗിച്ചു കറങ്ങേണ്ടി വന്നുള്ളൂ

വലിയൊരു ശബ്ദത്തോട് കൂടി മനോഹരന്റെ നട്ടെല്ല് ഇടുപ്പിന്റെ ഭാഗത്തുനിന്ന് ഒടിഞ്ഞു തൂങ്ങി – ഇപ്പോൾ മേശയിൽ ഇരിക്കുന്ന ഭാഗം ഒഴിച്ച് ബാക്കി രണ്ടു വശവും താഴേക്ക് തൂങ്ങി കിടക്കുകയാണ്

ഒപ്പം ബോധമില്ലാതെ കിടക്കുന്ന മനോഹരനും .

*****************************

നാളെ വെളുത്ത വാവാണ് – ഇനി രണ്ടു വെളുത്ത വാവ് കൂടി കാത്തിരുന്നാൽ ദേവു കണ്ണനോട് പറഞ്ഞ ആ വെളുത്ത വാവ് ആകും – വൃശ്ചികത്തിലെ വെളുത്ത വാവ് – അതിനു വേണ്ടി കാത്തിരിക്കുന്നു ഞാൻ – നിങ്ങളും ഒപ്പം ഉണ്ടാകും എന്ന വിശ്വാസത്തോടെ

സ്വന്തം ഡ്രാഗൺ

തുടരും ………………………….

 

“ആരുരുക്ഷോർമുനേര്യോഗം കർമകാരണമുച്യതേ
യോഗാരൂഢസ്യ തസ്യൈവ ശമഃ കാരണമുച്യതേ”

അഷ്ടാംഗയോഗം പരിശീലിയ്ക്കുന്നവന്‌ കർമം മാർഗ്ഗമായ് ഭവിയ്ക്കുന്നു. യോഗസിദ്ധി അവനെ ശാന്തിയിലേയ്ക്കു നയിക്കുന്നു

 

നിങ്ങളുടെ സപ്പോർട്ട് വളരെ ആവിശ്യം ആണ് അത് മാത്രമാണ് പ്രതിഫലം എന്ന് അറിയുക – കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും

ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും

 

65 Comments

  1. കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ

  2. *വിനോദ്കുമാർ G*

    കഥ
    മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ

  3. ബ്രോ time vallathum paranjarnnu?

    1. അടിപൊളി ബ്രോ ?

Comments are closed.