ഒരു അന്ധേവാസി പറഞ്ഞു – പൂജാരി – അതെന്താണ് അങ്ങനെ – ഇത് വരെ ഗുരു ഇങ്ങനെ ആയിട്ടില്ലല്ലോ –
പൂജാരി ആ ടഗ്രന്ഥം കാണിച്ചു പറഞ്ഞു – എനിക്ക് ഇത് കേട്ടറിവ് മാത്രമേ ഉള്ളു ൦ ഇതിനെ കുറിച്ച് ഗുരു എന്നോട് മുന്നേ സൂചിപ്പിച്ചിട്ടുണ്ട്
അതെന്താണ് വച്ചാൽ ഈ പുരാണത്തിലെ അദ്ദേഹം അടയാളപ്പെടുത്തിയ ആ ഭാഗത്തു കുണ്ഡലിനീ ശക്‌തികളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്.അതിപ്രകാരമാണ്
‘മൂലാധാരൈക നിലയാ ബ്രഹ്മ ഗ്രന്ഥി വിഭേദിനീ..
മണി പൂരാന്തരുധിരാ വിഷ്ണു ഗ്രന്ഥി വിഭേദിനീ…
. ആജ്ഞാ ചക്രാന്തരാളസ്ഥാ രുദ്രഗ്രന്ഥി വിഭേദിനീ..
സഹസ്രാരാംബുജാരൂഡാ സുധാ സാരാഭിവർഷിണി
മഹാ സക്തി കുണ്ഡലിനീ ബിസതന്തു നീയസി’
ഓരോ മനുഷ്യന്റെയും സൂഷ്മ ശരീരത്തിൽ ഉറങ്ങി കിടക്കുന്ന ശക്തിയാണ് ” കുണ്ഡലിനീ ” എന്ന പേരിൽ അറിയപ്പെടുന്നത്.
മൂലാധാര – സ്വാധിഷ്ഠാന – മണിപൂരക – അനാഹത – വിശുദ്ധി – ആജ്ഞ എന്നീ 6 ചക്രങ്ങളോടു കൂടി സ്ഥൂല ശരീരത്തിൽ [സ്ഥാനം] നട്ടെല്ലിലെ സുഷ്മ്നയിലെ ഓരോ ആധാര കേന്ദ്രങ്ങളിലും,
അതിനപ്പുറമായി സൂഷ്മ ശരീരത്തിൽ ചൈതന്യ രൂപത്തിൽ കുടി കൊള്ളുന്ന ശക്തിയായും കുണ്ഡലിനിയെ വിശേഷിപ്പിക്കാറുണ്ട്.
ഒരു നൂലില് കോര്‍ത്ത മുത്തുമണികള് പോലെ കൃശമായ സുഷുമ്നാ നാഡിക്കുള്ളില് സ്ഥിതിചെയ്യുന്ന ആറ് ശക്തികേന്ദ്രങ്ങളെയാണ് ഷഡാധാരങ്ങള് എന്ന് പറയുന്നത്.
ഷഡാധാരങ്ങള് ആറെണ്ണമാകുന്നു. അവ:
1) മൂലാധാരം (ഗുദത്തിനും ലിംഗ-യോനിയ്ക്കും മദ്ധ്യേയായി സുഷുമ്നാനാഡിക്കുള്ളില്)
2) സ്വാധിഷ്ഠാനം (ലിംഗ-യോനീ സ്ഥാനത്തിനും പുറകില്)
3) മണിപൂരകം (നാഭിയ്ക്ക് പുറകില്)
4) അനാഹതം (വയറും നെഞ്ചും കൂടിച്ചേരുന്ന ഭാഗത്തിന് പുറകില്)
5) വിശുദ്ധി (തൊണ്ടക്കുഴിയ്ക്ക് പുറകില്)
6) ആജ്ഞ (ഭ്രൂമദ്ധ്യത്തിന് പുറകില്, നട്ടെല്ല് അവസാനിക്കുന്ന ഭാഗം) എന്നിവയാകുന്നു.
ശിരസ്സിൽ എന്തുണ്ട്, “സഹസ്രാരപത്മം”ആയിരം ഇതളുകളുള്ള ഒരു താമര ഉണ്ട് എന്ന് വിശ്വസിച്ചാൽ, ആ താമര വിടർന്നു നിൽക്കുന്നതായി അനുഭവപ്പെടും. കുണ്ഡലിനീ ശക്തി ശിരസ്സിൽ എത്തിയാൽ,
സാധാരണക്കാരനായിരുന്ന ഒരാൾ യോഗി ആയി മാറും.
ഈ ശക്തികേന്ദ്രങ്ങളാണ് ‘ഷഡാധാരങ്ങള്’ എന്നറിയപ്പെടുന്ന മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവ. ബാക്കി ഒരു ലക്ഷം യോഗനാഡികളില് പ്രപഞ്ചരഹസ്യം ആലേഖനം ചെയ്തിരിക്കുന്നു.
ക്രിയാ യോഗാ നുഷ്ഠാനത്തിന്റെ ആദ്യ പടി തന്നെ ചക്രങ്ങളെ / കുണ്ഡലിനിയെ ഉണർത്തലാണ്. പൂർവ്വജന്മ കർമ്മ ദോഷങ്ങളാലും, അജ്ഞാന – പാപ കർമ ദോഷങ്ങളാലും , തെറ്റായ ഇഹപര ജീവിത ചര്യയാലും പ്രാണശക്തിയുടെ ശരിയായ ഒഴുക്ക് നിലച്ച നാഡികളെ ക്രിയയിലൂടെ ശുദ്ധീകരിച്ചാൽ മാത്രമേ കുണ്ഡലിനി ഉണരൂ…!!!
ആ ഒരു അവസ്ഥായിൽ ആണ് ഗുരു ഇപ്പോൾ, എന്നോട് ഗുരു ഇത് കുറച്ചു നാൾ മുന്നേ പറഞ്ഞിരുന്നു –
നിങ്ങൾ എല്ലാപേരും പോയി നിങ്ങളുടെ പണികൾ ചെയ്യുക ഗുരു ഉടൻ തന്നെ മടങ്ങി എത്തുന്നതായിരുക്കും .ആരും പേടിക്കരുത്.
പൂജാരിയുടെ വാക്കുകൾ കേട്ട ആ ആശ്രമവാസികളുടെ മുഷവും മനസും നിറഞ്ഞു – ആ കണ്ണുകളിൽ നിന്നും കണ്ണുനീർ അപ്രത്യക്ഷമായി.
അവർ അവിടെ നിന്നും തിരികെ പോയി – അപ്പോൾ അവിടെ കുറച്ച പേര് മാത്രം അവശേഷിച്ചു – അവരിൽ ഒരാൾ പൂജാരിയോട് ചോദിച്ചു
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?