അയാൾ ആ കിടപ്പിൽ കിടന്നു കുതറി നോക്കി – പിന്നെ ഉറക്കെ നിലവിളിച്ചു
അയ്യോ ,, ആരെങ്കിലും ഓടി വരാണെ ,,,എന്നെ രക്ഷിക്കണേ എന്നൊക്കെ
ആ മുറിയിൽ തന്നെ അയാളുടെ ശബ്ദം അലതല്ലി കേട്ട അയാൾക്ക് മനസിലായി അടുത്തെങ്ങും ആരുമില്ലെന്ന്
കുറച്ചു കഴിഞ്ഞപ്പോൾ തന്റെ കാലിൽ ഉള്ള കേട്ട് മുറുകുന്നതായി അയാൾക്ക് തോന്നി – കാൽ അനക്കിയപ്പോൾ കഴുത്തിലെ കെട്ടു മുറുകുന്നു- ശ്വാസം വിടാൻ പോലും പറ്റാത്ത അവസ്ഥായിൽ അയാൾ അവിടെ കിടന്നു നിലവിളിച്ചു
ദൂരെ എവിടേയോ ഒരു ഇരുമ്പു വാതിൽ തുറക്കുന്നതും ആരോ നടന്നു വരുന്നതുമായ ശബ്ദം അയാൾ കേട്ടു.
കുറച്ചു കഴിഞ്ഞപ്പോൾ തന്റെ അടുത്തുള്ള ചുമരിലെ വാതിൽ തുറന്നു ഒരാൾ അകത്തേക്ക് കയറി.
അയാളുടെ കയ്യിലെ നഖത്തിൽ നിന്നും രക്തം ഇട്ടിട്ടു വീഴുന്നുണ്ടായിരുന്നു
അയാൾ അടുത്ത് വന്നപ്പോൾ ശവ ശരീരത്തിൽ ഉണ്ടാകുന്ന ചീഞ്ഞ ഗന്ധം അനുഭവിക്കാൻ പറ്റി മനോഹരന്
മനോഹരന്റെ ചുറ്റും നടന്ന അയാൾ അവസാനം മോഹരന്റെ പിന്നിൽ വന്നു
സുഖമല്ലേ മനോഹര എന്ന് ചോദിച്ചു കൊണ്ട് ആ തലയുടെ പുറകിൽ ആഞ്ഞടിച്ചു
തന്റെ കണ്ണിൽ ഇരുട്ടു കയറും പോലെ തോന്നി മനോഹരന് – കൂടെ അയാൾ പറഞ്ഞു
ആരാണ് നിങ്ങൾ – എന്തിനാണ് എന്നെ ഇങ്ങനെ ടോർച്ചർ ചെയ്യുന്നത് – ഞാൻ എന്ത് തെറ്റാണു നിങ്ങളിട് ചെയ്തത്
എന്നെ വെറുതെ വിടണം
അതെങ്ങനെ മനോഹര – നീ ചെയ്ത തെറ്റിന്റെ ഫലം നീ തന്നെ അനുഭവിക്കേണ്ട – അല്ലെങ്കിൽ പിന്നെ എന്താ ഒരു രസം
പാവപെട്ട ആൾക്കാരെ പോലീസ് സ്റ്റേഷനിൽ പിടിച്ചു കൊണ്ട് വന്നു അവരെയൊക്കെ ഗരുഡൻ തൂക്കവും ഈർക്കിൽ പ്രയോഗവും നടത്തുമ്പോൾ ഇങ്ങനെ ഒരു മറുപണി തീരെ പ്രതീക്ഷിച്ചു കാണില്ല അല്ലെ
ഇത് തന്നെ പോലെ പാവങ്ങനെ ഉപദ്രവുച്ചു നടക്കുന്ന എല്ലാപേർക്കും ഉള്ള ഒരു പാഠമാണ്.
അപ്പൊ ഐശ്വര്യമായിട്ടു നമുക്കങ്ങു തുടങ്ങാം അല്ലെ –
മനോഹരൻ – ദയവു ചെയ്തു എന്നെ കൊല്ലരുത് – എനിക്ക് രണ്ടു പെണ്മക്കൾ ആണ് – ആ പിള്ളേർ അനാഥമാകും
ആണോടാ – പാവം – താനൊക്കെ കൊന്നതിൽ ആർക്കൊക്കെ പിള്ളേർ ഉണ്ടെന്നു തനിക്കു അറിയുമോ – നോക്കിനടുണ്ടോ താനൊക്കെ
ഒരു കാര്യം താൻ ഇത്രയും പറഞ്ഞത് കൊണ്ട് തന്നെ ഞാൻ കൊല്ലില്ല – പക്ഷെ …………………… എന്ന് പറഞ്ഞു അയാൾ ഉറക്കെ പൊട്ടി ചിരിച്ചു
അതിനു ശേഷം അയാൾ മനോഹരന്റെ കാലിന്റെ അടുക്കൽ പോയി എന്തോ ചെയ്തു – പിന്നെ ആ മുറിയിൽ നിന്നും പുറത്തേക്കു പോയി – വാതിൽ അടച്ചു………….
അയാളുടെ കാൽപ്പെരുമാറ്റം അകന്നകന്നു പോകുന്നത് കേട്ട് മനോഹരം ഒരു നീരുവീർപ്പിട്ടു.
അപ്പോഴേക്കും അയാളുടെ കാലിന്റെ അവിടെ ഏതോ ഒരു മോട്ടോർ കറങ്ങുന്ന മാതിരി ഒരു ഒച്ച കേട്ട് മനോഹരം പെട്ടന്ന് തിരിഞ്ഞു നോക്കാൻ ആകാത്തത് കൊണ്ട് അങ്ങനെ കിടന്ന
മനോഹരന്റെ കാലിൽ കെട്ടിയ കയർ താഴേക്കു വലിയാണ് തുടങ്ങി –
കൂടെ അയാളുടെ മുകൾ ഭാഗം മേളിലേക്കു പൊങ്ങാനും –
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?