താമര മോതിരം 10 [Dragon] 404

********************

രാവിലെ ആശുപത്രിയിൽ പോയിട്ട് ആവുടത്തെ ഉണ്ണിയുടെ എല്ലാ ഫോര്മാലിറ്റിയും കഴിഞ്ഞു തിരികെ ഓഫീസിൽ എത്തിയപ്പോൾ ഉച്ചയോടെ ആയിട്ടുണ്ടാരുന്നു Sp രെത്നവേൽ.

ഓഫീസിൽ എത്തിയപ്പോൾ തന്നെ ഇൻസ്‌പെക്ടർ പറഞ്ഞു സർ മനോഹരൻ എത്തിയിട്ടില്ല – രാവിലെ ഇറങ്ങിയത് ആണ് വീട്ടിൽ നിന്നും ഏകദേശം പകുതി ദൂരം വരെ നമ്മുടെ ആൾക്കാർ കൂടെ തന്നെ ഉണ്ടായിരുന്നു

പിന്നെ കാണാനില്ല – ഫോൺ ഓഫ് ആണ് – അവസാനം കാണാതായതാണ് സൈബർസെൽ ലൊക്കേഷൻ പറയുന്നത്

Sp ക്കു ഒരു കാര്യം അപ്പോൾ മനസിലായി – ഇവർ ചേർന്ന് ആണികൊടുത്ത ആരോ ആണ് ഇതിനു പിന്നിൽ – ഉണ്ണിയുടെ ബന്ധപ്പെട്ട എല്ലാപേരും കണ്ണൻ ,ഹർഷൻ പിന്നെ സഞ്ജു എല്ലാരും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു രാവിലെ മുതൽ അപ്പോൾ പിന്നെ ഉണ്ണിയുടെ പേരിൽ ഉള്ള പണി ആകില്ല –

ഒന്നുകിൽ വേറെ ആരെങ്കിലും അല്ലെങ്കിൽ ഹർഷൻ കൊട്ടേഷൻ പുറത്തു കൊടുത്തു – ഇതുവരെ ഉള്ള പ്രവർത്തികൾ കൊണ്ട് ഹർഷനുമായി നല്ലൊരു സുഹൃത്‌ബന്ധം ഉണ്ടായെങ്കിലും –

അയാളുടെ മേഖലയിൽ അയാൾ നല്ല ആഴത്തിൽ വേര് ഉറപ്പിച്ച ആൾ ആണെന്ന് sp യ്ക്ക് നന്നായി അറിയാം അതുകൊണ്ടു ഹർഷനെ അങ്ങനെ അങ്ങ് തള്ളി പറയാൻ ആകില്ലല്ലേ
അതെ സമയം തന്റെ പുറത്തു എന്തോ നല്ല ഭാരം തോന്നിയ മനോഹരൻ മെല്ലെ കണ്ണുകൾ തുറന്നു നോക്കി

താനിപ്പോൾ എവിടെയാണെന്ന് ചുറ്റും നോക്കി – അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല അന്നെന്നുമാത്രമല്ല നല്ല ഇരുട്ടും കൂടി ആയിരുന്നു അവിടെ മുഴുവൻ,

അയാൾ ആലോചിച്ചു രാവിലെ വീട്ടിൽ നിന്നും ഇറങ്ങി കുറച്ചു മുന്നോട്ടു വന്നപ്പോൾ തന്റെ പിന്നാലെ ആരോ വരുന്നതായി തോന്നി അയാൾ വണ്ടി നിർത്തി –

തന്റെ തോന്നൽ തെറ്റാണു എന്ന് മനസിലായപ്പോൾ അയാൾ വീണും മുന്നോട്ടു പോയി – കുറച്ചു ദൂരം ഓടി കഴിഞ്ഞപ്പോൾ തന്റെ പുറകിൽ വണ്ടിയിൽ ആരോ ഇരിക്കുന്നത് പോലെ തോന്നി താൻ തിരിഞ്ഞു നോക്കി ആരും ഇല്ലന്ന് മനസിലാക്കി തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ ഒരു പട്ടിയെ കണ്ടിരുന്നു

ദേഹം മുഴുവൻ മുറിവും – ആ മുറിവിൽ കൂടി പഴുപ്പും ചലവും രക്തവും കൂടി ഒലിച്ചു കൊണ്ട് റോഡ് കുറുകെ കടന്ന ആ പട്ടിയെ കണ്ടു താൻ വീഴാതിരിക്കാൻ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചവുട്ടിയതും വണ്ടി ഒരു വശത്തേക്കി പാളി ചരിഞ്ഞു റോഡിന്റെ വശത്തേക്ക് വീണു – താൻ പിന്നെ ആ പട്ടിയെ താൻ കണ്ടതുമില്ല –

എണിറ്റു വണ്ടി നേരെ വച്ച് – പിന്നെ കയ്യും കാലും നോക്കിയാ മനോഹരന് മുറിവ് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല – പക്ഷെ തന്റെ വണ്ടിയുടെ സൈഡിലെ പെയിന്റ് മുഴുവൻ പോയിരിക്കുന്നു ,

വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കിട്ടു പറ്റുന്നുമില്ല – അയാൾ കുറച്ചു നേരം ശ്രമിച്ചു – പിന്നെ വേറെ വണ്ടി വല്ലതും വരുന്നുണ്ടോ എന്ന് നോക്കാനായി റോഡിലേക്ക് ഇറങ്ങി.

അപ്പോൾ ഒരു കറുത്ത സ്കോർപിയോ തന്റെ മുന്നിൽ വന്നു നിന്ന് – തന്നോട് എന്ത് പറ്റി എന്നി ചോദിച്ചു – വീണതാണെന്നു പറഞ്ഞപ്പോൾ – അവർ തന്നെ തനിക്കു ലിഫ്റ്റ് ഓഫർ ചെയ്തു. അവരുടെ വണ്ടിയിൽ ഞാൻ കയറുകയും ചെയ്തു.

ആ വണ്ടിയിൽ കയറിയതും കുറച്ചു ദൂരം യാത്ര ചെയ്തതുമെല്ലാം അയാൾക്ക് ഓർമയിൽ തെളിഞ്ഞു – പിന്നെ കണ്ണ് തുറക്കുമ്പോൾ അയാൾ ഇവിടെ ആണ്.

തന്റെ താൾ നേരെ പൊക്കാൻ സാധിക്കുന്നില്ല അയാൾക്ക് – താനിപ്പോൾ ഒരു വീതി കുറഞ്ഞ മേശയുടെ പുറത്തു കുറുകെ കിടക്കുകയാണ്
അതായത് തന്റെ വയറിന്റെ മുകള്ഭാഗവും കാലിൽ തുടയുടെ താഴോട്ടും വായുവിൽ ആണ് – തന്റെ പിൻഭാഗം മാത്രമാണ് മേശയിൽ ഉള്ളത്

വീണു പോകാതിരിക്കാൻ തന്റെ കാലിൽ കെട്ടി വച്ചിട്ടുണ്ട് കൂടാതെ കയ്യ് പിന്നിലാക്കി കെട്ടി വച്ച് കഴുത്തിൽ ഒരു കെട്ടു ഇട്ടിട്ടുണ്ട്.

65 Comments

  1. കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ

  2. *വിനോദ്കുമാർ G*

    കഥ
    മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ

  3. ബ്രോ time vallathum paranjarnnu?

    1. അടിപൊളി ബ്രോ ?

Comments are closed.