ചുരുളിയും കൂട്ടുകാരും വളരെ പ്രയാസപ്പെട്ടാണ് അതൊക്കെ കഴിച്ചതെങ്കിലും മനു വളരെ ആസ്വദിച്ചു ആണ് എല്ലാം അകത്താക്കിയത്
നോൺ വെജ് ഇല്ലാതെ ഒരുരുള ചോറു പോലും കഴിക്കാത്ത മനു – ഇലയും കായും കൊണ്ടുതുണ്ടാക്കിയ ആഹാരവും പഴങ്ങളും കഴിക്കുന്നതും അതിന്റെ രുചി ആസ്വദിക്കുന്നതും കണ്ട ചുരുളി അവനെ കളിയാക്കികൊണ്ട് പറയുകയും ചെയ്തു.
മനു അതിനു നമ്മൾ ചേരയെ തിന്നുന്നടത്തു പോയാൽ അതിന്റെ നടുഭാഗം തന്നെ കഴിക്കണം എന്ന് പഴമൊഴി പരണയുകയും ചെയ്തു
മരത്തിന്റെ ചുവട്ടിൽ എല്ലാപേരും ഇരുന്നു കഴിച്ചു കൊണ്ടിരുന്നപ്പോൾ അടുത്തായി ഒരു അലർച്ച കേട്ട് തിരിഞ്ഞു നോക്കിയാ കാണിയപ്പൻ ഞെട്ടിപ്പോയി
തങ്ങളുടെ വളരെ അടുത്ത് രണ്ടു കരടികൾ – അതും ഭീമാകാരമായ രണ്ടെണ്ണം – പഴങ്ങളുടെയും ആഹാരത്തിന്റെയും മണം പിടിച്ചു വന്നതാണ് അവറ്റകൾ
ആരോടും അനങ്ങരുത് – ഓടരുത് എന്ന് നിർദ്ദേശം കൊടുത്ത കാണിയപ്പൻ തന്റെ ചാക്കുകെട്ടിൽ നിന്നും ഒരു പടക്കം എടുത്തു മുന്നിൽ വച്ചു –
അത് കത്തിച്ചു മുന്നിലേക്ക് ഇട്ടാൽ അതിൽ നിന്നും ഒരു തരം വെളുത്ത ദുർഗന്ധം നിറഞ്ഞ പുകയും കൂടെ നല്ല ശബ്ദവും ഉണ്ടാകും.
സാധാരണ കാട്ടുമൃഗങ്ങളുടെ അടുക്കൽ ഇവർ ചെയ്യുന്ന സൂത്രം ആണ് അത്
അത് തന്നെ യാണ് കാണിപ്പാൻ ഇവിടെയും ചെയ്യ്യാണ് മുന്നോട്ടു വന്നത് –
അയാളുടെ കയ്യിൽ ഉണ്ടായിരുന്ന പടക്കം കത്തിച്ചു മുന്നിലേക്ക് ഇടാൻ ഒരുങ്ങിയ കാണിയപ്പന് തടഞ്ഞു കൊണ്ട് ഒരാൾ എണിറ്റു
മനു – അവൻ എണിറ്റു കയ്യിൽ കുറച്ചു കാട്ടു പഴങ്ങൾ വാരി എടുത്തു, പിന്നെ ആ കരടിയുടെ അടുക്കലേക്കു നടന്നു
കാണിയപ്പനും ചുരുളിയും മറ്റും അവൻ പോകരുത് നോക്കരുത് എന്ന് പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു,എന്നാൽ മനു അത് വക വയ്ക്കാതെ കരടിയുടെ അടുക്കൽ നടന്നെത്തി ശേഷം കയ്യിലുള്ള പഴങ്ങൾ അവിടെ വച്ച് എന്നിട്ടു പറഞ്ഞു
”എന്റെ കയ്യിൽ ഇപ്പോൾ ഇതേ ഉള്ളു – തത്കാലം ഇത് കഴിച്ചു വിശപ്പ് അടക്കിക്കൊള്ളുക, അടുത്ത തവണ വരുമ്പോൾ നിറയെ കൊണ്ട് തരാം”
അത്രേം പറഞ്ഞു മനു തിരികെ നടന്നു
ആ കരടികൾ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി കൊണ്ട് ആ പഴങ്ങൾ എടുത്തു നിരിക്കെ നടന്നു കാട്ടിൽ മറഞ്ഞു
തിരികെ വന്ന മനു വീണും അവർക്കിടയിൽ ഇരുന്നു കൊണ്ട് പഴങ്ങൾ കഴിക്കാൻ തുടങ്ങി.
ഇത് കണ്ട എല്ലാപേരും നടുങ്ങി കൂടെ അന്തംവിട്ടു ഇരിക്കുകയായിരുന്നു
അത് കണ്ട മനു പറഞ്ഞു – നമ്മൾ അവരുടെ വീട്ടിൽ കയറി അവരെ ഉപദ്രവിക്കുന്നത് ശെരിയല്ലലോ – അവർ വന്നത് വിശന്നിട്ടു ആണ് – അത് കൊടുത്തപ്പോൾ അവർ പോയി –
വളരെ പാവം മൃഗങ്ങൾ.
ചുരുളി എണിറ്റു മനുവിന്റെ അടുക്കൽ പോയി പിന്നെ അവന്റെ കയ്യുടെ വിരൽ പിടിച്ചു മണത്തു നോക്കി , പിന്നെ അവന്റെ മുഖത്തോടു തന്റെ മുഖം അടുപ്പിച്ചു മണം പിടിച്ചു
എന്നിട്ടു പറഞ്ഞു – കഞ്ചാവുമല്ല ,വെള്ളമടിച്ചിട്ടുമില്ല – ഇവത്തിനെന്താ പറ്റിയെ
കഞ്ചാവും വെള്ളവും അടിച്ചു കോൺതെറ്റിയാൽ – ആട് കോഴി എന്തിനു പൂച്ചയെ വരെ അടിച്ചു കൊന്നു ചുട്ടു തിന്നുന്ന ഇവൻ പറഞ്ഞ വചനം കേട്ട് കിളി പോയി ഇരിക്കുകയാണ് ചുരുളിയും കൂട്ടരും
എന്തായാലും ഒരു ആപത്തു ഒഴിഞ്ഞു പോയതിലുള്ള സന്തോഷത്തിനിൽ ബാക്കി പണികൾ തീർത്തു ഈറ്റയും പെട്ടെന്ന് കാടിറങ്ങിയാൽ മതി എന്നാണ് എല്ലാപേരുടെയും മനസ്സിൽ.
ഇനി വളരെ കുറച്ചു സാധനങ്ങൾ മാത്രം മാറ്റി അതിനു – അതും കൂടി നടന്നാൽ ഉദ്ദേശിച്ചതിനു മുന്നേ തന്നെ കാടിറങ്ങാൽ സാധിക്കും എന്ന് കാണിയപ്പൻ എല്ലാപേരോടും പറഞ്ഞു
ശേഷം അവർ എണിറ്റു കൂടുതൽ ഉത്സാഹത്തോടെ ബാക്കി പണികളിൽ മുഴുകി – അവരുടെ പുറകിൽ മരണം അതിന്റെ വികൃതികൾ കാണിക്കുന്നത് അറിയാതെ…….
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?