ചിരിക്കുന്ന മനുവിനെ കണ്ടു ചുരുളിക്കും കൂട്ടുകാർക്കും അതിശയമായി – എന്നാൽ കാണിയപ്പന് പേടിയാണ് തോന്നിയത് –
കാരണം രക്ഷ കൊണ്ട് ബോധം പോകുകയും അത് മാറ്റിയപ്പോൾ നേരെയാകുകയും കണ്ട കണിയപ്പന് അതൊരു നല്ല സൂചനയല്ല കൊടുത്തതു
മനുവിനോട് ഏറുമാടത്തിൽ വിശ്രമിക്കാൻ ആവിശ്യപ്പെട്ട് അവനെ കൂട്ടിനു ചുരുളിയെയും ഏർപ്പാടാക്കി അവർ വന്ന ജോലിക്കായി പോകാൻ തുടങ്ങി മറ്റുള്ളവർ
രാവിലെ തന്നെ അവർക്കു ആവശ്യമുള്ള ഏകദേശം പക്ഷികൾ ആ വലയിൽ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു – അതിനെ എല്ലാം കൂടുകളിൽ ആക്കി വളകൾ വീണ്ടും വിരിച്ചു പക്ഷികൾക്ക് ഇര ഇട്ടു കാത്തിരുന്നു
കാണിയപ്പൻ മാത്രമാണ് പൂവുകൾ ശേഖരിക്കാനായി പോയത്.
നേരത്തെ കൂടെ ഉണ്ടായിരുന്ന ഒരാൾ പോയി കുറച്ചു പൂവുകൾ ഉള്ള മരങ്ങളെ അടയാളപ്പെടുത്തി വെച്ചിട്ടുണ്ടായിരുന്നു
അതിൻപ്രകാരം കാണിയപ്പൻ ആ മരത്തിലൊക്കെ കയറി പൂവുകൾ ശേഖരിക്കാനായി തുടങ്ങി –
ഒരു മരത്തിന്റെ മുകളിൽ കയറി നിന്ന കാണിയപ്പന് അടുത്തുള്ള ഒരുവിധം എല്ലാ ഈ തരത്തിൽ പെട്ട മരങ്ങളിലും പൂവുകൾ കാണുവാനായി –
സാധാരണ ഒരിക്കൽ ഒരു പൂവ് ഉണ്ടായി കഴിഞ്ഞാൽ പിന്നെ വളരെയേറെ ദിവസങ്ങൾ എടുത്താണ് അടുത്ത പൂവ് ആ മരത്തിൽ ഉണ്ടാകാറു –
കൂടാതെ ഒരു മരത്തിൽ ഒരു പൂവ് മാത്രമാണ് ഉണ്ടാകാറു – അതാണ് താൻ ഇതുവരെ കണ്ടിട്ടുള്ളതും
എന്നാൽ ഇപ്പോൾ തന്റെ മുന്നിലുള്ള മരങ്ങളിൽ രണ്ടും മൂന്നും പൂവുകൾ ഒരുമിച്ചു നിൽക്കുന്നു – കൂടാതെ അടുത്തടുത്ത മരങ്ങളിൽ പൂവുകൾ ഉണ്ടായിരിക്കുന്നു –
കാണിയപ്പൻ സാധാരണം പൂവുകൾ പരിക്കുന്നതുപോലെ സൂര്യപ്രകാശവും – നിഴലും മറ്റും ഏൽക്കാതെയും പൂവിൽ സ്പര്ശിക്കാതെയും ഓരോ ഓരോ പൂവുകൾ ആയി പറിച്ചെടുത്തു ചാക്കുകളിൽ ആക്കി.
ഇതുവരെ ഇവിടെ വന്നിതിന് പിന്നെ ഇത്രയും പെട്ടെന്ന് പണികൾ തീരുകയും സാധനങ്ങൾ നിഷ്പ്രയാസം കിട്ടുകയും ചെയ്തത് ഇതാദ്യമായാണ്
കല്ലുകൾ യാതൊരു മുൻപരിജയവും ഇല്ലാത്ത മനു – പറക്കി കൂടി – അതും തടാകത്തിന്റെ അടിത്തട്ടിൽ നിന്നും
പക്ഷികൾ സാദാരണ ഒരു വലയിൽ നിന്നും കിട്ടുന്നതിന്റെ ഇരട്ടി ഇപ്പോൾ കിട്ടി കൂടാതെ എല്ലാ വലയിലും പക്ഷികൾ ഉണ്ടായിരുന്നു
പതിവിനു വിപരീതമായി പൂവുകൾ പറിക്കാൻ ഒരുപാട് പ്രയാസം ഉണ്ടായില്ല മാത്രമല്ല പെട്ടെന്ന് കണ്ടെത്താനും കഴിഞ്ഞു
കാണിയപ്പന്റെ മനസ്സിൽ ഉണ്ടായിരുന്ന പേടി മാറി വരുന്നുണ്ടായിരുന്നു,എല്ലാം സ്വാമിയുടെ അനുഗ്രഹം
ഉച്ചക്ക് ആഹാരം കഴിക്കാനും അപ്പം വിശ്രമിക്കാനായി അവർ ഏറുമാടത്തിനെചുവട്ടിൽ ഒത്തുകൂടി.
ചുരുളിയും കൂട്ടുകാരും കൊണ്ടുവന്ന ആഹാരങ്ങൾ ഇന്നലെ തന്നെ തീർന്നിരുന്നു – അതിനാൽ കാണിയപ്പൻ കൊണ്ട് വന്നിരുന്ന ഭക്ഷണമാണ് അവർ കഴിച്ചത് – കൂടെ അവിടെ നിന്നും ശേഖരിച്ച കട്ട് പഴങ്ങളൂം മറ്റും ഉണ്ടായിരുന്നു
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?