താമര മോതിരം 10 [Dragon] 404

ഏറുമാടത്തിലേക്കു തിരികെ പോയി – പോകുന്ന വഴിയിലൊക്കെ അനേഷിച്ചെങ്കിലും കണ്ടെത്താന് ആയില്ല – മാത്രമല്ല വെള്ളമടിച്ചു വല്ല കുഴിയിലോ മറ്റും വീണുകിടന്നാൽ അറിയാൻ പറ്റുമായിരുന്നില്ല –

രാവിലെ അന്നെഷിക്കാം എന്ന് തീരുമാനിച്ചു അവർ ഏറുമാടത്തിൽ എത്തി – അപ്പോഴേക്കും ചുരുളിയും കൂട്ടരും മരത്തിന്റെ ചുവട്ടിൽ കിടന്നു ഉറക്കം പിടിച്ചിരുന്നു – ഒടുവിൽ സാധനങ്ങൾക്ക് കൂട്ടായി ഒരാൾ ഏറുമാടത്തിലും ബാക്കിയുള്ളവർ ഒരു തീകുണ്ഡം ഉണ്ടാക്കി താഴെയും വിശ്രമിക്കനായി കിടന്നു.

 

തീകുണ്ഡം മൃഗങ്ങളെ അകറ്റി നിര്ത്താന് അവർ ഉണ്ടാക്കിയത് – പാതിരാ കഴിഞ്ഞപ്പോൾ ബോധം വീണ ചുരുളി കാണിയപ്പനെ വിളിച്ചു എഴുന്നേൽപ്പിച്ചു –

പിന്നെ പറഞ്ഞു – ശെരിക്കും അവർ മരത്തിന്റെ ചുവട്ടിൽ ഇരുന്നു വള്ളമടിക്കുമ്പോൾ ഒരു സ്ത്രീ ശബ്ദം കേട്ടാണ് എഴുനേറ്റ് നടന്നത് –

ആ നടത്തം ചെന്ന് അവസാനിച്ചത് ആ തടാകത്തിന്റെ കരയിൽ ആയിരുന്നു – അവിടെ ആ സ്ത്രീ യും കൂട്ടുകാരും കുളിക്കുകയായിരുന്നു.

അത് കണ്ടുകൊണ്ടാണ് നമ്മൾ അങ്ങോട്ടേക്ക് പോയത് – അവസാനം കാണാതായ അവൻ ഇവരുടെ വാക്കു കേൾക്കാതെ ധിക്കരിച്ചു അവരുടെ അടുക്കലേക്കു പോയി – അവനെ കണ്ടതും ആ സ്ത്രീകൾ ആ തടാകത്തിലേക്ക് ചാടി മുങ്ങി –

ഇവനും അവരുടെ കൂടെ ചാടുന്നത് കണ്ടു അവർ ഓടി അങ്ങോട്ടേക്ക് പോയി അവന്റെ കൂടെ തടാകത്തിൽ ഇറങ്ങി മുഴുവൻ നോക്കി – അവനെ കണ്ടതാണ് കഴിഞ്ഞില്ല അവനെ മാത്രമല്ല ആ സ്ത്രീകളെയും

എപ്പോഴാണ് നിങ്ങൾ വന്നു വിളിച്ചു ഇങ്ങോട്ടു കൊണ്ട് വന്നത് എന്ന് അറിയില്ല – ബോധം വന്നപ്പോൾ നമ്മൾ ഇവിടെ ഉണ്ടായിരുന്നു. അവൻ ആ തടാകത്തിൽ തന്നെ ഉണ്ട് – എവിടേയോ മുങ്ങി കിടക്കുകയാണ് -അങ്ങനെ ആണെങ്കിൽ ഇപ്പോൾ അവന്റെ ജീവന് ആപത്തു സംഭവിച്ചിട്ടുണ്ടാകും.

കാണിയപ്പൻ – പണ്ട് സ്വാമി പറഞ്ഞിട്ടുള്ളത് ഓർത്തു – ഒരു കാരണവശാലും സൂര്യാസ്‌തമയം കഴിഞ്ഞു ആ തടാകത്തിന്റെ കരയിൽ പോകുകയോ താമര മൊട്ടുകൾ പരിക്കുകയോ കല്ലുകൾ ശേഖരിക്കുകയോ ചെയ്യരുത്.

ആ വാക്കുകൾ ഇതുവരെ ധിക്കരിച്ചിട്ടില്ലാരുന്നു –

ഇപ്പോൾ ആദ്യമായി ആണ് ഇങ്ങനെ ഒന്ന് സംഭവിച്ചത്- കഴിഞ്ഞ തവണ താമര പൂവ് പറിച്ചു കൊണ്ട് വന്നപ്പോഴും ആ പൂവുകൾ തിരികെ കൊണ്ട് ഇട്ടു ആ പ്രശനം പരിഹരിച്ചിരുന്നു – അതിന്റെ തിരിച്ചടി എന്നോണം തന്നെ മരത്തിൽ നിന്നും താഴെ തള്ളിയിടുകയും ചെയ്തു –

അവസാനം തനിക്ക് രക്ഷ ഉപയോഗിക്കേണ്ടതായി വന്നു.
എന്നാൽ ഇന്ന് ഇതിൽ നിന്നും എങ്ങനെ രക്ഷപെടും എന്ന് അയാൾക്ക് മനസിലായില്ല.

ചുരുളി മൊബൈൽ എടുത്തു ആരെയൊക്കയോ വിളിക്കാനായി നോക്കുന്നുണ്ടായിരുന്നു – എന്നാൽ റേഞ്ച് ഉണ്ടായിരുന്നില്ല കാരണം സംരക്ഷിതാവനമേഖല ആയതിനാൽ മൊബൈൽ റേഞ്ച് ഉണ്ടാകാറില്ലാരുന്നു അവിടൊക്കെ –

നേരം വെളുക്കുന്നതു വരെ അവർ ആ ഇരുപ്പിൽ ഇരുന്നു – നേരം വെളുത്തപ്പോഴേക്കും അവർ കാണാതായ ആളിനെ തേടി ഇറങ്ങി – കാണിയപ്പന്റെ കൂടെ ഉള്ളവർ അവർക്ക് പറഞ്ഞിരുന്ന ജോലിയിലേക്കും –

തടാകത്തിൽ നിന്നും കല്ലുകൾ ശേഖരിക്കുവാൻ പോയ ആളിനെ തടങ്ങു കൊണ്ട് കാണിപ്പാൻ അവനോടു – ഏതൊക്കെ മരത്തിൽ പൂവുകൾ ഉണ്ടെന്നു അടയാളപ്പെടുത്താൻ പറഞ്ഞു – ശേഷം തടാകത്തിലെ ജോലി ചെയ്യുവാനായി പോയി – കൂടെ ചുരുളിയുയും കൂട്ടി.

ചുരുളിയും കൂട്ടരും കാണിയപ്പനോടൊപ്പം തടാകത്തിൽ എത്തി – അപ്പോൾ അതിന്റെ കരയിൽ

65 Comments

  1. കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ

  2. *വിനോദ്കുമാർ G*

    കഥ
    മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ

  3. ബ്രോ time vallathum paranjarnnu?

    1. അടിപൊളി ബ്രോ ?

Comments are closed.