ഏതു അവസ്ഥായിലും കാണിയപ്പന്റെ വാക്കുകളെ ധിക്കരിച്ചു നടക്കരുത് എന്നുമാത്രമാണ് സ്വാമി ചുരുളിക്ക് കൊടുത്ത നിർദ്ദേശം –
അതിനാൽ കാണിയപ്പൻ പറയുന്ന കാര്യങ്ങൾ ചിരിയോടു പുഛത്തോടെ ആണെങ്കിലും അവർ കേൾക്കുന്നുണ്ട് . പ്രതേകിച്ചും മദ്യം ഉപയോഗിക്കരുത് എന്ന് കാണിയപ്പൻ പറഞ്ഞപ്പോൾ അവർ സാധനം തിരികെ ബാഗിലേക്കു ഇട്ടു, ശേഷം കാണിയപ്പൻ കൊണ്ടുവന്ന പഴങ്ങളും പഴച്ചാറുകളും കൊണ്ട് വിശപ്പും ദാഹവും അടക്കുകയും ചെയ്തു.
ചുരുളി പറഞ്ഞത് അനുസരിച്ചു കൂട്ടാളികളിൽ ഒരാൾ കാണിപ്പാൻ അറിയാതെ വോഡ്ക എടുത്തു ഒരു കുപ്പിയിൽ ഒഴിച്ച് വെള്ളവുമായി മിക്സ് ചയ്തു വച്ചത്തിനു ശേഷം അവർക്കു കുടിക്കാനായി കൊടുത്തു.
നടന്നു തളർന്ന ചുരുളിക്കും കൂട്ടർക്കും ആ ദാഹജലം പുതു ജീവൻ നൽകി അവർ കനിയപ്പനൊപ്പം കാടിന്റെ ഉൾത്തടങ്ങളിലേക്കു പോകുവാൻ തുടങ്ങി.
ഏകദേശം കൃത്യസമയത്തു തന്നെ അവർ സാധാരണ താമസിക്കാറുള്ള സ്ഥലത്തു എത്തിച്ചേർന്നു,
ചുരുളിയെയും കൂട്ടരെയും തീരുമാടത്തിൽ വിശ്രമിക്കാൻ പറഞ്ഞു സാധനങ്ങളും ഏൽപ്പിച്ചു കാണിയപ്പൻ പക്ഷികളെ പിടിക്കാനായി വല വിരിക്കാനായി കൂട്ടാളികളോടൊപ്പം പോയി.
ഏകദേശം പതിനഞ്ചോളം വലകൾ വിരിച്ചു അവർ തിരികെ വരുമ്പോഴേക്കും ചുരുളിയും കൂട്ടരും ഏറുമാടത്തിൽ ഇല്ലാരുന്നു – അവരെ അനേഷിച്ചു കണ്ടെത്താൻ അവർ അവിടെ മുഴുവൻ നോക്കി –
പക്ഷെ അവർ ആ മരത്തിന്റെ ചുവട്ടിൽ ഇരുന്നു ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ ഉണ്ടായിരുന്നു
കാണിയപ്പനും കൂട്ടരും കൊണ്ട് വന്ന ചാക്കുകൾ ആ മരത്തിന്റെ ചുവട്ടിൽ തന്നെ ഉണ്ടായിരുന്നു – കൂടെ അവരുടെ ബാഗുകളും –
കുറെ ഏറെ നേരത്തെ തിരച്ചിലിനു ഒടുവിൽ അവരെ താമരപ്പൂമൊട്ടുകൾ കൊണ്ട് നിറഞ്ഞ ആ തടാകത്തിന്റെ കരയിൽ നിന്നും കണ്ടെത്തി,അവർ മദ്യത്തിന്റെ ലഹരിയിൽ ആ തടാകത്തിൽ ഇറങ്ങി കുളിക്കുകയും മറ്റും ചെയ്യുകയായിരുന്നു.
കണിയപ്പന്റെ തലയിൽ കൂടെ ഒരു പേടി പാഞ്ഞു പോയി – ഇവർ എന്തൊക്കെയാണ് ഈ കാണിച്ചു കൂട്ടുന്നത് എന്ന് അവർക്കു അറിയാത്ത അവസ്ഥായിൽ ആയിരുന്നു അവർ എന്ന് മനസിലാക്കിയ കാണിയപ്പൻ അവരെ അവിടെ നിന്നും ഏറുമാടത്തിലേക്കു കൊണ്ടുപോകാൻ കൂട്ടാളികളോട് പറഞ്ഞു.
അവരെ ഒരു വിധത്തിൽ എഴുന്നേൽപ്പിച്ചു കൊണ്ടുപോകാൻ തുടങ്ങാപ്പൂൾ കാണിയപ്പന് മനസിലായി ഇവരിൽ ഒരാളെ കാണാനില്ല – ചുരുളിയോട് കാണിയപ്പൻ ചോദിച്ചു – ഒരാൾ എവിടെ
അബോധാവസ്തയിൽ ചുരുളി എന്തക്കയോ പറയുന്നുണ്ടായിരുന്നു
എന്തെന്ന് മനസിലാക്കാതെ കാണിയപ്പൻ ഇവരോട് തീരുമാടത്തിൽ പൊയ്ക്കൊള്ളാൻ പറഞ്ഞിട്ട് ഒരാളെയും കൂട്ടി കാണാതായ ആളിനെ തേടാൻ തുടങ്ങി
ആ തടാകത്തിന്റെ അരികെ ചേർന്ന് ഏറെ നടന്നു അവർ – ഇനി മുന്നോട്ടു പോകാൻ ആകാത്ത വിധം കാട് പിടിച്ചു കിടന്നുന്ന സ്ഥലത്തിന്റെ ഇടയിൽ അവർ അയാളെ മുഴുവൻ നോക്കിയിട്ടും കണ്ടെത്താൻ ആയില്ല.
പിന്നെ തടാകത്തിന്റെ വശങ്ങളിൽ കൂടെ തടാകത്തിലെങ്ങാനും വീണു പോയോ എന്ന് നോക്കുവാൻ തുടങ്ങി – നല്ല തിളിഞ്ഞ ജലത്തിലൂടെ അടിത്തട്ട് വരെയും കാണാൻ സാധിക്കുന്നതിനാൽ – ഇറങ്ങി നോക്കേണ്ടതായി വന്നില്ല
ഒടുവിൽ അയാൾ മറ്റെവിടെയോ ആണെന്ന് ഉറപ്പിച്ചു അവരും
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?