എന്നാൽ അതിൽ നിന്നും വിഭിന്നമായി ഇതിപ്പോൾ വേറൊരു ശിലാ കൊണ്ട് ഉണ്ടാക്കിയത് പോലെ
നേരത്തെ ഉണ്ടായിരുന്നത് സാളഗ്രാമം എന്ന ശിലകൊണ്ടു ഉണ്ടാക്കിയ ശിവലിംഗമായിരുന്നു എങ്കിൽ
ഇപ്പോൾ താനെ മുന്നിൽ കാണാൻ കഴിയുന്നത് പച്ച നിറത്തിലുള്ള കണ്ണാടി പോലെ തിളങ്ങുന്ന ഏതോ വസ്തു കൊണ്ട് ഉണ്ടാക്കിയ ശങ്കര ലിംഗത്തെ ആണ്.
ഉണ്ടായിരുന്ന ലിംഗത്തിൽ തിരുനെറ്റിയും മൂന്നാംകണ്ണും ശാന്തി ഭസ്മം കൊണ്ട് ദിവസവും ഉണ്ടാക്കിയിരുന്നതാണെങ്കിൽ –
ഇതിൽ അതെ ഭാഗത്തു വെളുത്ത നിറത്തിൽ ഉള്ള തിളക്കമാർന്ന ല്ലുകൾ കൊണ്ട് മൂന്നു വരയും തൃക്കണ്ണിന്റെ സ്ഥാനത്തു ചുവന്ന ഒരു തിളക്കമാർന്ന മറ്റൊരു കല്ലും ഉണ്ടായിരുന്നു.
എല്ലാം കൊണ്ടും വലിയൊരു ശിവലിംഗം – ശങ്കര ലിംഗം
മരതകം കൊണ്ട് സ്വയംഭൂ ആയ വജ്രം തിരു തെറ്റിയിൽ അലംകൃതമായ ചോര നിറമുള്ള മാണിക്യം തൃക്കണ്ണിൽ ചാർത്തിയ സാക്ഷാൽ കാലഭൈരവന്റെ പ്രതിഷ്ട
ആ പാവം അറിയാതെ തന്നെ അയാളുടെ മനസിന്റെ അടിത്തട്ടിൽ നിന്നും ആ പഞ്ചാക്ഷരി അയാളുടെ ചുണ്ടുകളിലൂടെ പുറത്തേക്കു വന്നുകൊണ്ടിരുന്നു – അയാളുടെ ബോധത്തിൽ അല്ലെങ്കിലും
ഓം നമശ്ശിവായ ,,,,,,,,,,,,ഓം നമശ്ശിവായ ,,,,,,,,,,,,,,,,,,,,,,,,ഓം നമശ്ശിവായ
**************************
അന്ന് പതിവിലേറെ വ്യസനവാൻ ആയിരുന്നു കാണിയപ്പൻ – അതിനു കാരണം മനസ്സില്ലാതെ ആണ് ഇപ്രാവിശ്യത്തെ കാടുകയറ്റം ,
കൂടാതെ അറിയില്ലാത്ത കുറച്ചാളുകൾ കൂടെ ഉണ്ട് – കാടിനെ സ്വന്തം അമ്മയെ പോലെ പൂജിച്ചു ആരാധിക്കുന്നവരാണ് ഗോത്രവർഗക്കാരായ ആദിവാസികൾ –
ഇതുവരെയും കാട്ടിലേക്ക് പുറപ്പെടുന്നതിനു മുന്നേ കരിന്തണ്ടനെ പ്രാർത്ഥിച്ചു മനസും ശരീരവും ശുദ്ധമാക്കിയാണ് കാട്ടിലേക്ക് കയറിയിരുന്നതു.
അന്നും അത് തന്നെയാണ് ചെയ്തത് എന്നാൽ മനസുകൊണ്ട് ഒരു സന്തോഷവാൻ ആയിരുന്നില്ല കാണിയപ്പൻ
കാടിനെ അറിയാത്ത ,കാടിന്റെ മക്കൾ അല്ലാത്ത മുൻപരിചയം ഇല്ലാത്ത കുറച്ചാളുകളുടെ കൂടെയുള്ള യാത്രയും കാണിയപ്പനെ അസ്വസ്ഥനാക്കുന്നതിൽ ഒരു പങ്കു വഹിച്ചു.
പതിവിൽ നിന്നും വിപരീതമായി മുന്നോട്ടു പോകുന്ന എല്ലാ കാട്ടുവഴികളിലും ഒന്നിൽ കൂടുതൽ അടയാളങ്ങൾ അടയാളപെടുത്തി കാണിയപ്പൻ.
കാണിയപ്പനിൽ നിന്നും സാധനങ്ങൾ ശേഖരിക്കാനായി വരാറുള്ള സ്വാമിയുടെ നിർദ്ദേശപ്രകാരം വയനാട്ടിൽ ഉള്ള പ്രശസ്ത ഗുണ്ടാ നേതാവ് ചുരുളി പ്രതാപും കൂട്ടരും ആണ് കൊട്ടേഷൻ എടുത്തു ഇപ്പോൾ കാണിയപ്പന്റെ കൂടെ ഉള്ളത് ,
സാധാരണ ഇതുപോലെ ഉള്ള കേസുകൾ ചുരുളി എടുക്കാറില്ലെങ്കിലും പറഞ്ഞ പൈസയുടെ വലിപ്പവും പിന്നെ സ്വാമിയുടെ നേരിട്ടുള്ള പണി ആയതും കാരണം ചുരുളി നേരിട്ട് ഇറങ്ങുകയായിരുന്നു.
ചുരുളി യും കൂടെ നാലുപേരും ആണ് പോയത് – അവർ ഇപ്പോൾ നടക്കാൻ തുടങ്ങിയിട്ട് രണ്ടു മണിക്കൂറിൽ കൂടുതലാണ് – അവരുടെ ആദ്യത്തെ വിശ്രമസ്ഥാലമെത്താറായപ്പോൾ കയ്യിലുള്ള വാക്കുകൾ സൂക്ഷിക്കാനായി എല്ലാപേരെയും കാണിയപ്പൻ ഓർമിപ്പിച്ചു –
കഴിഞ്ഞ തവണ ഉണ്ടായ അനുഭവം ഇനി ഉണ്ടാകരുത് എന്ന് എല്ലാപേരെയും ഓർമിപ്പിച്ചു
ചുരുളിയുടെയും കൂട്ടരുടെയും കയ്യിൽ നല്ല വിദേശമദ്യങ്ങളും കഴിക്കാനായി ചിക്കനും പെറോട്ടയും മുതലായ സാധനങ്ങൾ ഉണ്ടായിരുന്നു
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?