തന്നോളം ഉയരത്തിൽ ഉള്ള ഒരു ചിതല്പുറ്റു ആണ് -ഇന്നലെ താൻ അവസാനമായി കണ്ടത് പ്പോലെ ചിതൽ പുറ്റു വളർന്നു കൊണ്ടിരിക്കുന്നു – സാധാരണ ചിതൽ പോലെ അല്ല ഇതിന്റെ മണ്ണിൽ ഓരോ തരിക്കും കടുംചുവപ്പു നിറം പടർന്നിരുന്നു – ശെരിക്കും രക്തം കൊണ്ട് കുഴച്ചെടുത്ത മണ്ണ് പോലെ.
ഇന്നലെ പൊട്ടിച്ചെടുത്ത ലിംഗത്തിന്റെ മിച്ചഭാഗത്തു നിന്നും ഒലിച്ചു വന്ന രക്തം കണ്ടാണ് ഇന്നലെ പൂജാരി പേടിച്ചുഓടിയത് .ഇന്ന് ഭാഗം മുഴുവൻ മറയുന്ന തരത്തിൽ ചിതൽപുറ്റു കൊണ്ട് മൂടിയിരിക്കുന്നു .
പേടിച്ചു പേടിച്ചു ആണെങ്കിലും പൂജാരി അകത്തേക്കു കയറി ,പതിയെ എ പുറ്റിന്റെ അടുക്കലേക്കു നടന്നു –
പേടിച്ചു പേടിച്ചു ആണെങ്കിലും അതിന്റെ മുന്നിൽ ഇരുന്നു ശേഷം സാധാരണ ശിവ ഭഗവാന് ചെയ്യാറുള്ള പൂജകൾ ഓരോന്നായി ആ പുറ്റിനു ചെയ്യാൻ തുടങ്ങി.
വിളക്കുകൾ വശങ്ങളിൽ കത്തിച്ചു വയ്ക്കുവാൻ തുടങ്ങി ആ പാവം അപ്പോഴും വായിൽ നിന്നും പഞ്ചാക്ഷരി മുഴങ്ങിക്കൊണ്ടേ ഇരുന്നു
ഓം നമശ്ശിവായ ,,,,,,,,,,,,ഓം നമശ്ശിവായ ,,,,,,,,,,,,,,,,,,,,,,,,ഓം നമശ്ശിവായ
വശങ്ങളിലും പിൻവിളക്കും കത്തി കഴിഞ്ഞപ്പോൾ ആ പുറ്റു രക്തവാർന്നതിൽ തിളങ്ങി….ആ ശ്രീ കോവിൽ മുഴുവൻ കടും ചുവപ്പ നിറം ആ പുറ്റിലെ മണ്ണിൽ തട്ടി പ്രതിഫലിച്ചു.
എന്നാൽ പൂജാരിയുടെ കണ്ണ് പോയത് മറ്റൊരു ഭാഗത്തേക്കാണ് പുറ്റിന്റെ വശങ്ങളിൽ കണ്ട ഒരു ചെറിയ വിടവിലൂടെ പുറത്തേക്കു വരുന്ന പച്ചനിറത്തിലുള്ള പ്രകാശം –
കത്തിച്ചു വച്ചിരിക്കുന്ന വിളക്കിൽ നിന്നും മണ്ണിലെ രക്തവര്ണത്തില് നിന്നും പ്രതിഫലിക്കുന്ന ചുമപ്പുനിറത്തേക്കാൾ പ്രകാശമയമായ ഒരു പച്ച വെളിച്ചം
സ്ഥിരമായി ചെയ്യുന്ന ധാര അഭിഷേകം നടത്തുമ്പോഴും പൂജാരിയുടെ കണ്ണുകൾ ആ വിടവിൽ നിന്നും ഗമിക്കുന്ന ഹരിതവർണ പ്രകാശത്തിൽ തന്നെ ആയിരുന്നു
ധാരകോരനുള്ള ധാരവസ്തിയും മറ്റും ശെരിയാക്കി ആ പുറ്റിന്റെ നേർമുകൾ ഭാഗത്തു വരുന്ന വിധം ക്രമീകരിച്ചു അതിലേക്കു ജലം നിറച്ചു കറുക തിരി ഇട്ടു ധാര തുടങ്ങി
താഴെ ഇരുന്നു നേരത്തെ മഹാദേവന് ചെയ്തുകൊണ്ടിരുന്ന പൂജകൾ ഓരോന്നായി ചെയ്യുവൻ തുടങ്ങി.
ധാര യിൽ നിന്നും ജലം തുള്ളികളായി ആ ചിതൽ പുറ്റിന്റെ മുകൾ ഭാഗത്തു വീണു – ആ നനവ് പുറ്റിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടർന്നു പിടിക്കാൻ തുടങ്ങി.
കണ്ണടച്ച് പ്രാർത്ഥിച്ചു കണ്ണ് തുറന്നു നോക്കിയാ ഊജാരി കണ്ടത് – ജാലകം വീണു കുതിർന്നു ആ ചിതൽപുറ്റിന്റെ മുകൾഭാഗം അല്പം അടർന്നു വീണിരിക്കുന്നു –
അതിലൂടെ താൻ നേരത്തെ കണ്ട ഹരിതപ്രകാശം പുറത്തേക്കു വമിക്കുന്നു
കുറച്ചു നേരം ആ പ്രകാശത്തിലേക്ക് നോക്കി നിന്ന് പൂജാരി ഓരോ ജലത്തുള്ളി വീഴുമ്പോഴും കുറച്ചു കുറച്ചു മൺതരികൾ താഴേക്ക് വീണുകൊണ്ടിരുന്നു. കൂടെ പ്രകാശതരംഗങ്ങളും കൂടി വന്നു.
കുറച്ചു നേരം കൊണ്ട് തന്നെ നേരത്തെ ഉണ്ടായിരുന്ന ശിവലിംഗത്തിന്റെ അതെ ഉയരത്തിൽ ചിതൽ പുറ്റുകൾ മാറിയപ്പോഴേക്കും അവിടെ പച്ച നിറത്തിലുള്ള മിനുസമാർന്ന ഒരു പ്രതലം പ്രതിഷ്യമായി.
കുറച്ചുസമയം കൊണ്ട് തന്നെ ആയ പ്രതലത്തിന്റെ വ്യാപ്തിയും അതിന്റെ ഘടനയും മനസിലായ പൂജാരിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ശിലപോലെ നിന്നുപോയി.
അൽപ സമയത്തെ ആശ്ചര്യത്തിനു ശേഷം പൂജാരി ജലം എടുത്തു ആ പുറ്റിനു മുകളിലേക്ക് ഒഴുക്കിവാൻ തുടങ്ങി – ജലത്തിൽ അലിഞ്ഞു ആ പഞ്ചാരമണൽ അലിഞ്ഞു താഴേക്കു ഒഴുകുവാൻ തുടങ്ങി
കുറച്ചു സമയത്തിനകം ആ ചിതല്പുറ്റു പൂർണമായും അലിഞ്ഞു തറയിൽ അമർന്നു.
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?