അവിടെ ആൽ മരത്തിൻ ചുവട്ടിൽ കൂട്ടനിലവിളി തന്നെയാണ് ഉയർന്നു കേൾക്കുന്നത് കാരണം ഗുരുവിനെ വിളിച്ചിട്ടും ഉണരുന്നില്ല.
പക്ഷേ ആ മുഖത്ത് തേജസിയായ പാവം ഇപ്പോഴും ഉണ്ട് അതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാക്കാതെ ഉള്ള സാധാരണ മനുഷ്യർ ഗുരുവിനെ മരണം മുന്നിൽ കണ്ടുകൊണ്ട് ഉറക്കെ ഉറക്കെ പൊട്ടിക്കരഞ്ഞു കൊണ്ട് അവർ മരത്തിനു ചുറ്റും ഇരിക്കുകയായിരുന്നു,
ആ സമയത്താണ് പൂജാരി ഉച്ചത്തിൽ കരഞ്ഞ് കൊണ്ട് അങ്ങോട്ടേക്ക് പ്രവേശിച്ചത്.
ആശ്രമത്തിൽ ഗുരുവിനെ കാണാതെ പുറത്തേയ്ക്കു നോക്കിയ പൂജാരി കണ്ടത് – പുറത്തു തടാകത്തിന്റെ കരയിൽ ആളിന്റെ ചുവട്ടിൽ ഇല്ലപ്പേരും കൂടെ നിന്ന് കരയുന്ന കാഴ്ച ആയിരുന്നു.
മനസ് മരവിച്ചു കൊണ്ട് അങ്ങോട്ടേക്ക് പാഞ്ഞു ആ പൂജാരി – അവിടെ കണ്ട കാഴ്ച അയാളുടെ രക്തം പച്ചവെള്ളം ആക്കാൻ തരത്തിലുള്ള ഒന്നായിരുന്നു.
തന്റെ ഗുരുവിന്റ സമാധി ഭാവം-
ചുറ്റും നിൽക്കുന്നവരോട് ശബ്ദം ഉണ്ടാക്കരുത് എന്ന് പറഞ്ഞു കൊണ്ട് പൂജാരി ഗുരുവിന്റെ കാൽച്ചുവട്ടിൽ ഇരുന്നു – പിന്നെ കാലിൽ സ്പർശിച്ചു
ആ കാലിൽ രക്തത്തിന്റെ ഇളം ചൂട് ശരീരത്തിലെ പുറംഭാഗത്തു അനുഭവപ്പെട്ട പൂജാരിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു – കൂടെ വലിയൊരു ദീർഘനിശ്വാസത്തോടെ – മറ്റുള്ളവരോട് പറഞ്ഞു
ഗുരുവിനു ഒന്നുമില്ല- നമ്മുടെ ഗുരുവിനു ഒന്നും പറ്റിയില്ല എ- അദ്ദേഹത്തിന് നമ്മളെ വിട്ടു എങ്ങും പോകാൻ ആകില്ല- നിങ്ങളാരും കരയരുത്
ശേഷം ഗുരുവിന്റെ അടുക്കലേക്കു എണീറ്റിരുന്നു ആ പൂജാരി – അപ്പോൾ ഗുരുവിന്റെ മടിത്തട്ടിൽ ഒരു പട്ടുതുണി കൊണ്ട് കെട്ടിയ നിലയിൽ ഒരു പൊതി കണ്ടു- അതെടുത്തു നോക്കിയാ പൂജാരി – അതൊരു ഗ്രന്ഥമാണെന്ന് അറിഞ്ഞു – ആ പട്ടുതുണിയുടെ കെട്ടു അഴിച്ചു നോക്കി.
അതിൽ ഒരു ഗ്രന്ഥം – അതിന്റെ പുറത്തു
അതിന്റർ പുറത്തു “ശരനൂൽശാസ്ത്രം.” എന്നെഴുതിയിരുന്നു
ആ ഗ്രന്ഥത്തിന്റെ ഇടയിൽ ഒരു താളിയോല കൊണ്ട് താളുകളെ പകുത്തു വയ്ച്ചിരിക്കുന്നു.
ആ താള് മരിച്ചു നോക്കിയ പൂജാരി അതിലെ വാചകങ്ങൾ വായിച്ചു – കുറച്ചു നേരം ആലോജനനിഗ്മൻ ആയിരുന്നു.
മുൻപ് ഗുരു തന്നോട് ഇതിനെ കുറിച്ച് പറഞ്ഞിരുന്നത് പൂജാരിയ്ക്കു ഓര്മ വന്നു
മുന്നിൽ കൂടിയ ആശ്രമ വാസികൾ എല്ലാപേരും ഗുരുവിനു എന്താണ് സംഭവിച്ചത് എന്നറിയാൻ ഇല്ലപ്പേരും ചുറ്റും കൂടി – അപ്പോൾ സംഭവിച്ചിരിക്കുന്നത് എങ്ങനെ ഇവരെ പറഞ്ഞു മനസിലാക്കും എന്നും – അമ്പലത്തിന്റെ ശ്രീകോവിലിനുള്ളിൽ താൻ കണ്ട കാര്യം ആരോട് പറയും എന്ന വ്യാകുലതയിലും അയാൾ ഇരുന്നു .
മുന്നിൽ ഇരിക്കുന്നവരുടെ വിഷമം കണ്ടപ്പോൾ പൂജാരി പതിയെ അവരോടു പറഞ്ഞു ”
ഗുരുവിനു യാതൊന്നും സംഭവിച്ചിട്ടില്ല – അദ്ദേഹം ഒരു പ്രതേകതരം യോഗാവസ്ഥയിൽ ആണ്.കുറച്ചു സമയം കഴിഞ്ഞു അദ്ദേഹം തിരികെ വരുന്നതായിരിക്കും
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?