താമര മോതിരം 10 [Dragon] 404

# സന്ദംശം
സജ്ജനങ്ങളുടെ ധനം അപഹരിക്കുകയും അവരെ ദ്രോഹിക്കുകയും ചെയ്യുന്നവർക്കാണ് സന്ദംശനരകം വിധിക്കപ്പെട്ടിരിക്കുന്നത്. സന്ദംശത്തിലെത്തിച്ചേരുന്നവരുടെ ത്വക്കിൽ മൃത്യുദൂതന്മാർ ചുട്ടു പഴുത്ത കൊടിൽ കുത്തിയിറക്കിയ ശേഷം പിടിച്ചു വലിക്കുന്നു. പുലയാടീടുന്നവരെ ഇരുമ്പുപാവ ഉലയിൽ വച്ച് പഴുപ്പിച്ച ശേഷം ആലിംഗനം ചെയ്യിക്കുന്നു.

# ശാല്‌മിനി
കാമഭോഗത്തിൽ മാത്രം മനസ്സൂന്നി നടക്കുന്നവൻ വജ്രകണ്ഡകമായ ശാല്‌മിനി നരകത്തിലെത്തിച്ചേരുന്നു. ഇവിടെ കാലകിങ്കരന്മാരാൽ വിധേയനെ കൊമ്പുകളിൽ കോർത്ത് മേൽ‌പ്പോട്ടെറിയുകയും ഘോര വൈതരണികളിലാക്കി ക്രൂരജന്തുക്കളുടെ ദംശനം നൽകുകയും ചെയ്യുന്നു. ഇതിനുശേഷവും പാപഫലങ്ങൾ തീരാത്തവരെ വിശപ്പും ദാഹവും സഹിച്ച് ചോരയും ചലവും മലമൂത്രാദികളും നിറഞ്ഞ കുഴിയിൽ കഴിയാൻ വിടുന്നു.

#വജ്രകണ്ടകശാലി
മൃഗങ്ങളുമായി പ്രകൃതി വിരുദ്ധ സംഭോഗത്തിൽ ഏർപ്പെടുന്നവർക്കായുള്ള നരകമാണിത്. കൂർത്ത വജ്രായുധങ്ങൾ തറച്ച മൃഗങ്ങളുടെ ലോഹ രൂപങ്ങളെ ആശ്ലെഷിപ്പിക്കുന്നതാണ് ഇവിടുത്തെ രീതി.

#വൈതരണി
അധികാരം ദുരുപയോഗം ചെയ്യുന്ന ഭരണാധികാരികളെയും ദുർമ്മാർഗ്ഗികളെയും ഇവിടേക്ക് തള്ളുന്നു. ഇതൊരു നദിയാണ്. മനുഷ്യ മലമൂത്രാദികൾ, രക്തം, മുടി, എല്ലുകൾ, മാംസം എന്നിങ്ങനെ എല്ലാവിധ മാലിന്യങ്ങളും നിറഞ്ഞ നദി. ഘോര മൃഗങ്ങളുടെ വാസസ്ഥലം കൂടിയാണത്. ഇവിടേക്ക് വന്നു വീഴുന്നതും മൃഗങ്ങൾ നാലു ഭാഗത്തുന്നും വന്നു ആക്രമിക്കും. നദിയിലെ മാലിന്യങ്ങൾ തിന്നും മൃഗദികളുടെ ആക്രമങ്ങൾ സഹിച്ചും കഴിയേണ്ടി വരുന്നു.

#പൂയോദകം
ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) ശൂദ്രസ്ത്രീയെ പ്രാപിച്ചാൽ അയാൾക്കുള്ളതാണ് പൂയോദകനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ചലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ മുങ്ങിയും പൊങ്ങിയും ചലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും

#പ്രാണനിരോധകം
ബ്രഹ്മജ്ഞാനമുള്ളവൻ (ബ്രാഹ്മണൻ) നായാട്ട് നടത്തിയാൽ അയാൾക്കുള്ളതാണ് പ്രാണനിരോധകം. ഇതിന്നു പാത്രനാകുന്നവനെ ആയിരം കാതം വലിപ്പമുള്ള ഗർത്തത്തിലേക്കിടുന്നു. ശേഷം ഉറവിടമറിയാത്ത തരത്തിലുള്ള ശരവർഷത്തിന്നു (അമ്പ്) പാത്രനാകേണ്ടി വരും.

#വിശസനം
പാവങ്ങളെ കൊതിപ്പിച്ചു കൊണ്ട് അമിത വ്യയം ചെയ്തു സുഖിക്കുന്ന ധനികർക്കുള്ള നരകം. കിങ്കരന്മാരുടെ വലിയ ഗദ കൊണ്ടുള്ള താഡനം ആണിവിടത്തെ ശിക്ഷ.

#ലാലഭക്ഷം
ധർമ്മപത്നിയെക്കൊണ്ട് വദനസുരതം ചെയ്യിക്കുന്ന പതിക്കുള്ളതാണ് ലാലഭക്ഷനരകം. യുഗങ്ങളോളം ദുർഗ്ഗന്ധം വമിക്കുന്ന ശുക്ലം നിറഞ്ഞ നദിയിലിടുന്നു. വിധേയൻ മുങ്ങിയും പൊങ്ങിയും ശുക്ലം ഭക്ഷിച്ചും പാപഫലം തീരുന്നതുവരെ അതിൽ കഴിയേണ്ടിവരും.

#സാരമേയാശനം
ഭക്ഷ്യ പാനീയങ്ങളിൽ വിഷം ചേർക്കൽ നടത്തി ജീവജാലങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുക, രാജ്യം നശിപ്പിക്കുക തുടങ്ങിയ വൈകൃതങ്ങളിൽ ഏർപ്പെടുന്നവർക്കയുള്ള നരകം. ശ്വാന മാംസം മാത്രമാണ് അവിടെ ഭക്ഷണം. ആയിരത്തിലധികം വരുന്ന ശ്വാനന്മാർ ഒന്നിച്ചു ആക്രമിച്ചു കൂർത്ത പല്ലുകളാൽ ശരീരത്തിലെ മാംസം പുറത്തെടുക്കും.

#അവീചി
കള്ളസാക്ഷി പറയുന്നുള്ളവർക്കാണ് അവീചി നരകം. ഈ നരകവാസം വിധിക്കുന്ന വ്യക്തിയെ കാലകിങ്കരന്മാർ നൂറ് യോജന ഉയരമുള്ള കുന്നിനു മുകളിൽ നിന്നും താഴേയ്ക്ക് ഉരുട്ടുന്നു. പാപഫലം തീരുന്നത് വരെയാണ് ഈ ശിക്ഷാരീതി തുടരുക.

65 Comments

  1. കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ

  2. *വിനോദ്കുമാർ G*

    കഥ
    മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ

  3. ബ്രോ time vallathum paranjarnnu?

    1. അടിപൊളി ബ്രോ ?

Comments are closed.