വൈദ്യർ – പറഞ്ഞു എന്തായാലും ജീവന് ആപത്തൊന്നും ഇല്ലല്ലോ – നിങ്ങള്ക്ക് അദ്ദേഹത്തെ കുറിച്ച് ഇത്രയൊക്കെ അറിവായല്ലോ – അതിൽ ഞാൻ കൃതഘ്നന് ആണ്.
ഹര്ഷനും കണ്ണനും അതെ അഭിപ്രായമായിരുന്നു – ഇത്രയും നാൾ അച്ഛനെ കുറിച്ച് ഒരു വിവരവും ഇല്ലാരുന്നു – എന്നാൽ ഇപ്പോൾ അദ്ദേഹം ജീവനോടെ ഉണ്ട് എന്ന് മനസിലായി
പക്ഷെ അദ്ദേഹം പറഞ്ഞത് പോലെ ജീവൻ അപകടത്തിൽ തന്നെയാണ് ഇപ്പോഴും
ആരാണ് അച്ഛന്റെ കൊല്ലനാനയി കൂടെ നടക്കുന്നത് ഒരു പക്ഷെ സഞ്ജുവിന്റെ അച്ഛന്റെ കൊന്നവൻ തന്നെ ആകും – കണ്ണൻ സഞ്ജുവിനെ നോക്കി – അവന്റെയും മനസ്സിൽ ഈ ചോദ്യങ്ങൾ ആണെന്ന് കണ്ണന് അവന്റെ മുഖഭാവത്തിൽ നിന്നും മനസിലായി.
*******************************
നരകം…
മരിച്ച മനുഷ്യരും മറ്റു ജീവികളും ജീവിതത്തിൽ ചെയ്തിട്ടുള്ള ദുഷ്കർമങ്ങൾക്കു ശിക്ഷ അനുഭവിക്കാൻ മരണാനന്തരം ചെന്നെത്തുന്നതായി വിശ്വസിക്കപ്പെടുന്ന ലോകമാണ് നരകം.
ഇന്നിപ്പോ ഗദാമി ഒരു നരകം തന്നെ ആയിക്കോണ്ടിരിക്കുകയാണ്.
രാവിലെ റോന്തുചുറ്റാൻ ഇറങ്ങിയ കബോളയുടെ കിങ്കരന്മാർ ആ ഗ്രാമത്തിൽ നിന്നും കുറെ ഏറെ ആൾക്കാരെ പിടിച്ചു കൊണ്ട് വന്നിട്ടുണ്ട് രണ്ടാം കോട്ടയുടെ പിൻഭാഗത്തായി എല്ലാപേരേയും കെട്ടിയിട്ടിരിക്കുകയായിരുന്നു കാരണം അവർ വീടുകളിൽ രഹസ്യമായി പൂജ ചെയ്യുന്നത് കിങ്കരന്മാർ കണ്ടു പിടിച്ചു
എന്നാൽ കബോളയെ അമ്പരപ്പിച്ചത് – ഇന്നലെ അമ്പലത്തിൽ വലിയൊരു സംഭവം നടന്നിട്ടും ഒരാളെ കൊന്നു അവിടത്തെ വിഹ്രഹം എടുത്തു കൊണ്ട് വന്നിട്ടും ഈ ആളുകൾക്ക് പേടി കൂടാതെ വീണും പൂജകളിലേക്കു പോകുന്നത് തന്നൊടുള്ള പേടി കുറവാണു.
അത് തന്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടസം ഉണ്ടാക്കുന്ന കാര്യം ആണ്.
അതിനാൽ ആ ഗ്രാമത്തിലുള്ളവർക്കു തന്നോടുള്ള പേടി നിലനിർത്തിയാൽ മാത്രമേ നിലനിൽപ്പ് ഉണ്ടാകു എന്നതിനാൽ ഇവർക്ക് കൊടുക്കുന്ന ശിക്ഷ മറ്റുള്ളവർക്ക് ഒരു പാഠം ആകണം എന്നും ഉണ്ടായിരുന്നു കബോളയ്‌ക്കു.
ആകെ ഉണ്ടായിരുന്ന എല്ലാ ആൾക്കാരെയും ഓരോരുത്തരെയായി മാറ്റി മാറ്റി നിർത്തി കബോള ശിക്ഷ വിധിച്ചു -കൂടാതെ ആ ശിക്ഷകൾ കഴിഞ്ഞു ആ മൃതദേഹങ്ങൾ ഗ്രാമത്തിലെ പ്രവേശനകവാടത്തിൽ കെട്ടിത്തൂക്കാനും അയാൾ കിങ്കരന്മാരോട് പറഞ്ഞു
കബോള ഉറക്കെ അലറി വിളിച്ചു
ഞാൻ സാക്ഷാൽ കാലഭൈരവൻ ആണ് – ഇന്നിവിടെ നരകത്തിലെ എല്ലാ ശിക്ഷകളും നിങ്ങളിൽ ഞാൻ പ്രയോഗിക്കുന്നതാണ് –
പിതൃലോകത്തിന്റെ നാഥനായ കാലൻ അവിടെയിരുന്നു കൊണ്ടു തന്റെ കിങ്കരന്മാർ കൊണ്ടുവരുന്ന മനുഷ്യർക്കും ജന്തുക്കൾക്കും അവരവർ ചെയ്ത പാപപുണ്യങ്ങൾക്കനുസരിച്ച് ശരിയായ ശിക്ഷ കൽപ്പിക്കുന്ന പോലെ.
കബോള കിങ്കരന്മാർ കൊണ്ട് വരുന്ന ഓരോരുത്തർക്കും ചെയ്ത ശിക്ഷ ഒന്നാണെങ്കിലും നരകത്തിലെ ക്രമം അനുസരിച്ചു തെറ്റിന്റെ സ്വഭാവം അനുസരിച്ച് കാലൻ വിവിധതരത്തിലുള്ള നരകങ്ങളിലേക്ക് അയയ്ക്കുന്നതു ഉറക്കെ പറഞ്ഞു കൊണ്ട് സ്വയം കാലൻ ചമഞ്ഞു ഓരോരുത്തരെയും ഓരോ ശിക്ഷയ്ക്കു വിധിച്ചു കൊണ്ടിരിന്നു
നരകങ്ങൾ എണ്ണത്തിൽ ഇരുപത്തിയെട്ടാണു. ഓരോരോ പാപകർമ്മങ്ങൾ ചെയ്തവർക്ക് ഈ വിധം നരകങ്ങളെന്ന് മുൻവിധിയുണ്ട്.ഇരുപത്തെട്ട് നരകങ്ങൾ
# താമിസ്രം,
കഥയുടെ രൂപ മാറ്റം ഒന്നും മനസ്സിലാകുന്നില്ല കുറെയുണ്ട് അറിയാൻ ദയവായി പ്രൂഫ് റീഡിംഗീങ്ങ് സീരിയസ്സായി എടുക്കുക. കാരണം കഥയുടെ ഭംഗി അക്ഷരതെറ്റുകൾ തെറ്റായ വാക്കുകൾ വന്നു കയറുന്നുണ്ട് ഇടയിൽ എവിടെക്കയോ ഹർഷന്റെ സ്വാധീനം കടന്നുവരുന്നുണ്ട് കഥയിൽ
കഥ
മുന്നോട്ടു പോകുന്നത് അനുസരിച്ചു കഥയുടെ രൂപവും ഭാവവും മാറുന്നുണ്ട് കൊള്ളാം സൂപ്പർ
??
ബ്രോ time vallathum paranjarnnu?
അടിപൊളി ബ്രോ ?